admneoap_propht

admneoap_propht

ഹജ്ജത്തുല്‍ വദാഅ് അഥവാ വിടവാങ്ങല്‍ ഹജ്ജ്

ചരിത്രപ്രസിദ്ധമായ മക്കാവിജയം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടു. നബി(സ) പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുവാന്‍ മക്കയിലേക്ക് യാത്രയായി. ഹിജ്റ പത്താം വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ ലക്ഷത്തില്‍പരം തീര്‍ഥാടകരോടായി അറഫയില്‍ നബി നടത്തിയ പ്രഭാഷണം വിടവാങ്ങല്‍ പ്രസംഗം (ഖുത്വുബതുല്‍ വദാഅ്) എന്ന...

Read more
മക്കാവിജയം

ഹുദൈബിയാ സന്ധി കഴിഞ്ഞു രണ്ടുവര്‍ഷമായപ്പോഴേക്കും സന്ധിവ്യവസ്ഥകള്‍ മക്കയിലെ ബഹുദൈവവിശ്വാസികള്‍ ലംഘിച്ചു. അതിനെത്തുടര്‍ന്ന് പതിനായിരം മുസ്ലിംകളോടൊന്നിച്ച് നബി മക്കയിലേക്ക് പുറപ്പെട്ടു. മുസ്ലിംകളുടെ ശക്തിയും സംഖ്യാബലവും കണ്ട് ഭയപ്പെട്ട മക്കയിലെ ബഹുദൈവവിശ്വാസികള്‍ ഒരു ഏറ്റുമുട്ടലിനു തയ്യാറായില്ല. തികച്ചും രക്തരഹിതമായ ഒരു മുന്നേറ്റത്തിലൂടെ മക്ക മുസ്ലിംകള്‍ക്കധീനമായി....

Read more
പ്രതിരോധപ്രവര്‍ത്തനങ്ങള്‍

നബിയുടെ നേതൃത്വത്തില്‍ മദീനയില്‍ സ്ഥാപിതമായ ഇസ്ലാമിക രാഷ്ട്രത്തിനുനേരെ നിരവധി തവണ മക്കയിലെ ശത്രുക്കള്‍ ആക്രമണം അഴിച്ചുവിട്ടു. ബദ്റില്‍ വെച്ചായിരുന്നു ഒന്നാമത്തെ ഏറ്റുമുട്ടല്‍. മദീനയുടെ 80 മൈല്‍ വടക്കുള്ള ഒരു പ്രദേശമാണ് ബദ്ര്‍. അബൂജഹ്ലിന്റെ നേതൃത്വത്തിലാണ് മക്കയിലെ ശത്രുക്കള്‍ ബദ്റിലെത്തിയത്. സായുധരായ 1000...

Read more
മദീനയില്‍ ഇസ്ലാമികരാഷ്ട്രം സ്ഥാപിതമാകുന്നു.

മദീനയിലെത്തിയ നബി അവിടെ ഒരു പള്ളി പണികഴിപ്പിച്ചു. 'അല്‍മസ്ജിദുന്നബവി' (നബിയുടെ പള്ളി) എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. ഈത്തപ്പനയുടെ ഓലയും തടിയും കൊണ്ട് നിര്‍മിച്ച ആര്‍ഭാടരഹിതമായ അല്ലാഹുവിന്റെ ഭവനം മദീനയില്‍ മുസ്ലിംകളുടെ കേന്ദ്രമായി. നമസ്കാരങ്ങള്‍ക്കും പഠനത്തിനും പൌരജീവിതത്തെ ബാധിക്കുന്ന സുപ്രധാന ചര്‍ച്ചകള്‍ക്കും...

Read more
ഹിജ്റ (പലായനം)

മക്കയില്‍ നിന്ന് സത്യവിശ്വാസികള്‍ അധികപേരും മദീനയിലെത്തിയ ശേഷം നബിക്ക് മദീനയിലേക്ക് ഹിജ്റക്കുള്ള അല്ലാഹുവിന്റെ കല്‍പനയുണ്ടായി. മുസ്ലിംകള്‍ ഓരോരുത്തരായി മദീനയിലേക്കു പോകുന്നത് മക്കക്കാര്‍ കണ്ടിരുന്നു. നബിയും മദീനയിലെത്തിയാല്‍ അവിടെ മുസ്ലിംകളുടെ ശക്തികേന്ദ്രമാകുമെന്നവര്‍ മനസ്സിലാക്കി. അതിനുമുമ്പായി നബിയെ വധിക്കാന്‍ ഒരു ഗൂഢപദ്ധതിക്ക് രൂപം നല്‍കി....

Read more
എതിര്‍പ്പുകളും പീഡനങ്ങളും

പൊതുജനങ്ങളെയും മക്കയിലെ പ്രമുഖ വ്യക്തികളെയുമെല്ലാം ഇസ്ലാമിലേക്ക് ക്ഷണിക്കാനാരംഭിച്ചത് പ്രവാചകത്വം ലഭിച്ച് മൂന്ന് വര്‍ഷത്തോളമായപ്പോഴാണ്. അതുവരെ രഹസ്യപ്രബോധനമായിരുന്നു നടത്തിയിരുന്നത്. പക്ഷേ, അല്ലാഹുവിന്റെ സന്ദേശത്തെ അവരില്‍ ഭൂരിപക്ഷവും നിരസിക്കുകയാണുണ്ടായത്. കാലക്രമേണ മുസ്ലിംകളുടെ എണ്ണം അല്‍പാല്‍പം വര്‍ധിച്ചു തുടങ്ങി. സത്യനിഷേധികളുടെ എതിര്‍പ്പും വര്‍ധിച്ചു. മക്കയിലുണ്ടായിരുന്ന പല...

Read more
പ്രബോധന പ്രവര്‍ത്തനങ്ങള്‍

മനുഷ്യവംശത്തിന്റെ ശാശ്വതമോചനത്തിനു വേണ്ടി അന്ത്യപ്രവാചകനായിഅല്ലാഹു മുഹമ്മദ്നബിയെ നിയോഗിച്ചു. അല്ലാഹുവില്‍ നിന്നും ജിബ്രീല്‍ മുഖേന ലഭിച്ച ദിവ്യസന്ദേശം അനുസരിച്ച് നബി പ്രബോധന പ്രവര്‍ത്തനം തുടങ്ങി. ആദ്യം സ്വന്തം കുടുംബത്തെയും അടുത്തസുഹൃത്തുക്കളെയുമാണ് ദൈവമാര്‍ഗത്തിലേക്കു ക്ഷണിച്ചത്. നബിയുടെ സഹധര്‍മിണി ഖദീജ ആയിരുന്നു ആദ്യമായി അദ്ദേഹത്തില്‍ വിശ്വസിച്ചത്....

Read more
ദിവ്യവെളിപാട്

ക്കാനിവാസികള്‍ ഇബ്രാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും അധ്യാപനങ്ങള്‍ വിസ്മരിച്ചു കഴിഞ്ഞിരുന്നു. ദൈവികഭവനമായ കഅ്ബാലയത്തില്‍മാത്രം 360 വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു. കൊള്ള, കൊല, കവര്‍ച്ച, മദ്യപാനം എന്നിവ സര്‍വ്വവ്യാപിയായിരുന്നു. അശ്ളീലവും നിര്‍ലജ്ജവുമായ ചെയ്തികള്‍ പരക്കെ നടമാടിയിരുന്നു. ഈ ദുര്‍വൃത്തികളില്‍നിന്നെല്ലാം അകന്ന് തന്റെ സമയം നല്ലകാര്യങ്ങള്‍ക്കു...

Read more
പ്രവാചകന്റെ മക്കാ ജീവിതം

ക്രിസ്തുവര്‍ഷം 571 ഏപ്രില്‍ മാസത്തില്‍ അഥവാ ഹിജ്റക്കു മുമ്പ് അമ്പത്തിമൂന്നാം വര്‍ഷം റബീഉല്‍അവ്വലില്‍ മുഹമ്മദ് ജനിച്ചു. ഇസ്മാഈല്‍ നബിയുടെ സന്താനപരമ്പരയില്‍ പെട്ട മക്കയിലെ ഖുറൈശ് ഗോത്രത്തിലായിരുന്നു ജനനം. മക്കയിലെ പ്രഭലനായ ഖുറൈശ് ഗോത്രത്തലവന്‍ അബ്ദുല്‍മുതലിനിന്റെ മകന്‍ അബ്ദുല്ലയായിരുന്നു പിതാവ്. ബനൂനജ്ജാര്‍ ഗോത്രക്കാരനായ...

Read more
അറേബ്യ; പ്രവാചകന് മുമ്പ്‌

ഭൂമിശാസ്ത്രം വിശാലമായ മണല്‍പ്പരപ്പും മൊട്ടക്കുന്നുകളും നിറഞ്ഞതായിരുന്നു അന്നത്തെ അറേബ്യ. ജലശൂന്യമായ വരണ്ട പ്രദേശം. ജലം ലഭ്യമായ ചില പ്രദേശങ്ങളില്‍ സസ്യങ്ങള്‍ വളര്‍ന്നിരുന്നു. അവിടെയായിരുന്നു ജനങ്ങള്‍ അധികവും താമസിച്ചിരുന്നത്. ഇത്തരം മരുപ്പച്ചകള്‍ ജനങ്ങളുടെ ആശ്വാസകേന്ദ്രമായിരുന്നു. മക്കയും കഅ്ബയും അറേബ്യയില്‍ മക്കയ്ക്കു സുപ്രധാനസ്ഥാനമാണ് ഉണ്ടായിരുന്നത്....

Read more
Page 8 of 9 1 7 8 9