admneoap_propht

admneoap_propht

ജവഹര്‍ലാല്‍ നെഹ്‌റു

അതേവരെ ചരിത്രത്തില്‍ ഗണ്യമായ ഒരു പങ്ക് വഹിച്ചിട്ടില്ലാത്തവരും അറേബ്യയിലെ മണല്‍ക്കാടുകള്‍ ജന്മഗേഹമായിട്ടുള്ളവരുമായ ഒരു ജനതയുടെ ഈ ജൈത്രയാത്ര ഏറ്റവും വിസ്മയകരമായിരിക്കുന്നു. തങ്ങളുടെ പ്രവാചകന്റെയും അദ്ദേഹം നല്‍കിയ മനുഷ്യസാഹോദര്യമാവുന്ന സന്ദേശത്തിന്റെയും അദമ്യവും വിപ്ളവകരവുമായ സ്വഭാവത്തില്‍ നിന്നാവണം അവര്‍ക്ക് ഈ വമ്പിച്ച ചൈതന്യമത്രയും കിട്ടിയത്.'...

Read more
ഡോ. എം.ജി.എസ് നാരായണന്‍

മരുഭൂമിയിലെ നീരുറവയാണ് മുഹമ്മദ്. അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതാന്‍ ധൈര്യപ്പെട്ടവര്‍ ഓരോരുത്തരും ഓരോ സിദ്ധാന്തത്തിന്റെ ജനയിതാക്കളാണ്. ഒരു ബാധോപദ്രവക്കാരനായും സാമൂഹിക പരിഷ്കര്‍ത്താവായും ഋഷിയായും മന്ത്രവാദിയായും മുഹമ്മദ് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങളെല്ലാം കഴിച്ചാലും അദ്ദേഹത്തിന്റെ ജീവിത വിജയത്തെപ്പറ്റിയുള്ള അത്ഭുതരഹസ്യം ബാക്കിയാവുന്നു. അനാചാരങ്ങളുടെ നേര്‍ക്കുള്ള ഒരെതിര്‍പ്പാണ്...

Read more
ലാലാ ലജ്പത് റായി

ഇസ്ലാമിന്റെ പ്രവാചകനെ ഞാന്‍ മുക്തകണ്ഠം ബഹുമാനിക്കുന്നു എന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കാന്‍ എനിക്ക് അല്‍പവും സങ്കോചമില്ല. ഇതര മത പ്രവാചകന്മരിലും മതാചാര്യന്മരിലും വെച്ച് ഏറ്റവും പ്രമുഖ സ്ഥാനം എന്റെ അഭിപ്രായത്തില്‍ പ്രവാചകന്‍ മുഹമ്മദിനാണ്.

Read more
ഇ വി രാമസ്വാമി നായ്ക്കര്‍

പ്രവാചകന്‍ അവസാനമായി വെളിപ്പെടുത്തി. ' ഞാനാണ് അവസാനത്തെ നബി. എനിക്ക് ശേഷം നബികള്‍(മാര്‍ഗദര്‍ശികള്‍) അവതരിക്കുകയില്ല. ഇതിനെക്കുറിച്ച് നിങ്ങള്‍ എന്തു വിചാരിച്ചാലും , ഏതു നിഗമനത്തിലെത്തിച്ചേര്‍ന്നാലും ഒരു കാര്യം വ്യക്തമാണ്. അദ്ദേഹത്തിന് ശേഷം അദ്ദേഹം പ്രസ്താവിച്ച ലക്ഷ്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഉപരിയായി എന്തെങ്കിലും പറയുന്നതിന്...

Read more
ഫിലിപ്പ് കെ. ഹിറ്റി

പേരെടുത്ത ഓറിയന്റലിസ്റും അറബി ചരിത്രരചയിതാവുമാണ് ഹിറ്റി. ഇസ്ലാമിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ വികലവും പക്ഷപാതപരവുമാണ്. ഒരു ചരിത്രകാരനുണ്ടാവേണ്ട തുറന്ന മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നോ എന്നുതന്നെ സംശയമാണ്. എന്നാല്‍ അദ്ദേഹത്തിന് തന്നെ പറയേണ്ടിവരുന്ന ചില കാര്യങ്ങളുണ്ട്. 'ഇസ്ലാം ഒരു ജീവിതമാര്‍ഗം' എന്ന ഗ്രന്ഥത്തില്‍നിന്നുള്ള ഒരു...

Read more
കാരന്‍ ആംസ്‌ട്രോങ്ങ്‌

രാഷ്ട്രീയവും ആത്മീയതയും എല്ലായ്പ്പോഴും ഒരുമിച്ച് പോകുകയില്ലെങ്കിലും , അസാധാരണമായ രാഷ്ട്രീയ ചാതുര്യവും ആത്മീയ പ്രഭാവവും മുഹമ്മദിന്റെ സവിശേഷതയായിരുന്നു. അതുകൊണ്ട് തന്നെ നീതിപൂര്‍ണമായ ഒരു നല്ല സമൂഹം സൃഷ്ടിക്കുന്നതിന് എല്ലാ മതവിശ്വാസികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹം ചില സമയങ്ങളില്‍ ഇരുണ്ട ക്രോധവും...

Read more
ജോണ്‍ എല്‍. എസ്‌പോസിറ്റോ

അനുയായികളെ സൃഷ്ടിക്കുന്നതിലും അറേബ്യയൊന്നടങ്കം ആധിപത്യം നേടിയ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിലും മുഹമ്മദിനുണ്ടായ അത്യപൂര്‍വമായ വിജയം രണ്ടു സൂചനകള്‍ നല്‍കുന്നുണ്ട്. ഒന്ന്, അദ്ദേഹം അസാധാരണ ബുദ്ധികൂര്‍മതയുള്ള ഒരു സൈനിക തന്ത്രജ്ഞനാണെന്ന്, രണ്ടാമത്തെത്, പീഢനങ്ങളും അടിച്ചമര്‍ത്തലുകളുമൊക്കെ സഹിച്ചുകൊണ്ട് വിധേയത്വം കാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൂടെ ഉറച്ചുനില്‍ക്കാന്‍...

Read more
സി. രാധാകൃഷ്ണന്‍

ചരിത്രത്തിന്റെ വഴി തിരുത്തിക്കുറിച്ച വരവായിരുന്നു പ്രവാചകന്റേത്. ദൈവനീതിയുടെ വിട്ടുവീഴ്ചയില്ലായ്മ സംശയാതീതമായി പ്രഖ്യാപിക്കുകയും അതിനെ ധിക്കരിക്കുന്നവര്‍ക്കുള്ള താക്കീതുകള്‍ നല്‍കുകയും ചെയ്തു.  ചുരുക്കത്തില്‍, ഹിറാമലയിലെ വെളിപാടുകള്‍ ലഭിച്ചില്ലായിരുന്നെങ്കില്‍ ലോകം ഇന്നു കാണുമ്പോലെ ആകുമായിരുന്നില്ല എന്ന് നിശ്ചയം. മരുഭൂമികളില്‍ ആ അറിവിന്റെ ഉറവ മരുപ്പച്ചകള്‍ സൃഷ്ടിക്കുന്നു,...

Read more
എം.ഗോവിന്ദന്‍

'യേശുക്രിസ്തുവിന്റെ ആശയാദര്‍ശങ്ങള്‍ നസ്റത്തിലും റോമിലെമ്പാടും ഒട്ടധികം ഒച്ചപ്പാടുണ്ടാക്കിയെങ്കിലും രാഷ്ട്രീയമായ ഒരു പ്രത്യക്ഷ വിപ്ളവം സൃഷ്ടിച്ചില്ല. ദൈവത്തിന്റെ കുഞ്ഞാട് മുടിയില്‍ മുള്‍ക്കിരീടം ചൂടിയതിന് ശേഷം മാത്രമേ അദ്ദേഹം ബീജാവാപം ചെയ്ത അഭിപ്രായങ്ങള്‍ മുളച്ച് ഇല വിരിഞ്ഞ് കായും കനിയും ആയിത്തീര്‍ന്നുള്ളൂ. ഇസ്ലാം മത...

Read more
നിത്യ ചൈതന്യയതി

'മുഹമ്മദ് മുസ്തഫാ റസൂല്‍കരീം (സ:അ) മലയാളികളുടെ മനസ്സില്‍ അനുസ്മരിക്കപ്പെടുന്നത് മുഹമ്മദ് നബിയായിട്ടാണ്. ഞാന്‍ എന്റെ ഹൃദയത്തിന്റെ രഹസ്സില്‍ ഇരുന്നുകൊണ്ട് പ്രവാചകനോട് സംവദിക്കുമ്പോള്‍ സംബോധന ചെയ്യാറുള്ളതും സ്നേഹധനനായ മുത്തുനബി എന്നാണ്. മുത്തുനബിയില്‍ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള രണ്ട് സ്വാധീനങ്ങളുണ്ട്. |ഒന്ന്, ഞാന്‍ വിശ്വസിക്കാത്തത്...

Read more
Page 6 of 9 1 5 6 7 9