Prophet
Advertisement Banner
  • ഹോം
  • മുഹമ്മദ് നബി

    Archived

    Archived

    മുഹമ്മദ് നുണയനായിരുന്നുവോ?

    മുഹമ്മദ് നുണയനായിരുന്നുവോ?

    മുഹമ്മദ് നബി(സ) യുദ്ധക്കൊതിയനെന്നോ ?

    മുഹമ്മദ് നബി(സ) യുദ്ധക്കൊതിയനെന്നോ ?

    മുഹമ്മദ് നബി ഭ്രാന്തനായിരുന്നോ?

    മുഹമ്മദ് നബി ഭ്രാന്തനായിരുന്നോ?

    മുഹമ്മദ് നബിയും ബഹുഭാര്യത്വവും

    മുഹമ്മദ് നബിയും ബഹുഭാര്യത്വവും

    പ്രവാചകന്‍ അപസ്മാരരോഗിയോ?

    പ്രവാചകന്‍ അപസ്മാരരോഗിയോ?

    • പ്രവാചക വൈദ്യം
    • വിമര്‍ശനങ്ങള്‍
    • കരാറുകള്‍
    • ലേഖനങ്ങള്‍
  • പ്രവാചക സ്‌നേഹം
    പ്രവാചക സ്‌നേഹത്തിന്റെ ഇസ്ലാമിക സമീപനം

    പ്രവാചക സ്‌നേഹത്തിന്റെ ഇസ്ലാമിക സമീപനം

    റബീഉല്‍ അവ്വല്‍ ഉണര്‍ത്തുന്ന ചിന്തകള്‍

    റബീഉല്‍ അവ്വല്‍ ഉണര്‍ത്തുന്ന ചിന്തകള്‍

    പ്രവാചക സ്‌നേഹം

    പ്രവാചക സ്‌നേഹം

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    നബിയുടെ വിയോഗം

    പ്രവാചകന്റെ ജന്മദിനം: വിശ്വാസിയുടെ ബാധ്യതയെന്ത് ?

    പ്രവാചകസ്‌നേഹവും നബിദിനാഘോഷവും

    പ്രവാചകസ്‌നേഹവും നബിദിനാഘോഷവും

    പ്രവാചകസ്‌നേഹം: ആദരവ്, അനുധാവനം, ആരാധന

    പ്രവാചകസ്‌നേഹം: ആദരവ്, അനുധാവനം, ആരാധന

  • ഞാന്‍ അറിഞ്ഞ പ്രവാചകന്‍
    ബര്‍ണാഡ് ഷാ

    ബര്‍ണാഡ് ഷാ

    പി സുരേന്ദ്രന്‍

    പി സുരേന്ദ്രന്‍

    ഡോ. സുകുമാര്‍ അഴീക്കോട്‌

    ഡോ. സുകുമാര്‍ അഴീക്കോട്‌

    മോണ്ട്ഗാമറി വാട്ട്‌

    മോണ്ട്ഗാമറി വാട്ട്‌

    ജവഹര്‍ലാല്‍ നെഹ്‌റു

    ജവഹര്‍ലാല്‍ നെഹ്‌റു

    ഡോ. എം.ജി.എസ് നാരായണന്‍

    ഡോ. എം.ജി.എസ് നാരായണന്‍

    ലാലാ ലജ്പത് റായി

    ലാലാ ലജ്പത് റായി

  • പ്രവാചകത്വം
    നബിയുടെ വിയോഗം

    അവസാനത്തെ പ്രവാചകന്‍

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    പ്രവാചകത്വം: ഇസ് ലാമികസങ്കല്പം

    മുഹമ്മദ് പ്രവാചകനാകുന്നു

    മുഹമ്മദ് പ്രവാചകനാകുന്നു

  • സുന്നത്ത്
    എന്താണ് ഹദീസ് ?

    എന്താണ് ഹദീസ് ?

    ഹദീസിന്റെ പ്രാമാണികത

    ഹദീസിന്റെ പ്രാമാണികത

    ഹദീസ് നിഷേധപ്രവണത: ചരിത്രം വര്‍ത്തമാനം

    പ്രവാചകചര്യയുടെ പ്രാമാണികത

    ഖുര്‍ആനും ഹദീസും

    ഖുര്‍ആനും ഹദീസും

    മുതവാതിര്‍

    മുതവാതിര്‍

    തിരസ്കൃത ഹദീസുകള്‍

    ഖബറുല്‍ ആഹാദ്

    തിരസ്കൃത ഹദീസുകള്‍

    തിരസ്കൃത ഹദീസുകള്‍

No Result
View All Result
  • ഹോം
  • മുഹമ്മദ് നബി

    Archived

    Archived

    മുഹമ്മദ് നുണയനായിരുന്നുവോ?

    മുഹമ്മദ് നുണയനായിരുന്നുവോ?

    മുഹമ്മദ് നബി(സ) യുദ്ധക്കൊതിയനെന്നോ ?

    മുഹമ്മദ് നബി(സ) യുദ്ധക്കൊതിയനെന്നോ ?

    മുഹമ്മദ് നബി ഭ്രാന്തനായിരുന്നോ?

    മുഹമ്മദ് നബി ഭ്രാന്തനായിരുന്നോ?

    മുഹമ്മദ് നബിയും ബഹുഭാര്യത്വവും

    മുഹമ്മദ് നബിയും ബഹുഭാര്യത്വവും

    പ്രവാചകന്‍ അപസ്മാരരോഗിയോ?

    പ്രവാചകന്‍ അപസ്മാരരോഗിയോ?

    • പ്രവാചക വൈദ്യം
    • വിമര്‍ശനങ്ങള്‍
    • കരാറുകള്‍
    • ലേഖനങ്ങള്‍
  • പ്രവാചക സ്‌നേഹം
    പ്രവാചക സ്‌നേഹത്തിന്റെ ഇസ്ലാമിക സമീപനം

    പ്രവാചക സ്‌നേഹത്തിന്റെ ഇസ്ലാമിക സമീപനം

    റബീഉല്‍ അവ്വല്‍ ഉണര്‍ത്തുന്ന ചിന്തകള്‍

    റബീഉല്‍ അവ്വല്‍ ഉണര്‍ത്തുന്ന ചിന്തകള്‍

    പ്രവാചക സ്‌നേഹം

    പ്രവാചക സ്‌നേഹം

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    നബിയുടെ വിയോഗം

    പ്രവാചകന്റെ ജന്മദിനം: വിശ്വാസിയുടെ ബാധ്യതയെന്ത് ?

    പ്രവാചകസ്‌നേഹവും നബിദിനാഘോഷവും

    പ്രവാചകസ്‌നേഹവും നബിദിനാഘോഷവും

    പ്രവാചകസ്‌നേഹം: ആദരവ്, അനുധാവനം, ആരാധന

    പ്രവാചകസ്‌നേഹം: ആദരവ്, അനുധാവനം, ആരാധന

  • ഞാന്‍ അറിഞ്ഞ പ്രവാചകന്‍
    ബര്‍ണാഡ് ഷാ

    ബര്‍ണാഡ് ഷാ

    പി സുരേന്ദ്രന്‍

    പി സുരേന്ദ്രന്‍

    ഡോ. സുകുമാര്‍ അഴീക്കോട്‌

    ഡോ. സുകുമാര്‍ അഴീക്കോട്‌

    മോണ്ട്ഗാമറി വാട്ട്‌

    മോണ്ട്ഗാമറി വാട്ട്‌

    ജവഹര്‍ലാല്‍ നെഹ്‌റു

    ജവഹര്‍ലാല്‍ നെഹ്‌റു

    ഡോ. എം.ജി.എസ് നാരായണന്‍

    ഡോ. എം.ജി.എസ് നാരായണന്‍

    ലാലാ ലജ്പത് റായി

    ലാലാ ലജ്പത് റായി

  • പ്രവാചകത്വം
    നബിയുടെ വിയോഗം

    അവസാനത്തെ പ്രവാചകന്‍

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    പ്രവാചകത്വം: ഇസ് ലാമികസങ്കല്പം

    മുഹമ്മദ് പ്രവാചകനാകുന്നു

    മുഹമ്മദ് പ്രവാചകനാകുന്നു

  • സുന്നത്ത്
    എന്താണ് ഹദീസ് ?

    എന്താണ് ഹദീസ് ?

    ഹദീസിന്റെ പ്രാമാണികത

    ഹദീസിന്റെ പ്രാമാണികത

    ഹദീസ് നിഷേധപ്രവണത: ചരിത്രം വര്‍ത്തമാനം

    പ്രവാചകചര്യയുടെ പ്രാമാണികത

    ഖുര്‍ആനും ഹദീസും

    ഖുര്‍ആനും ഹദീസും

    മുതവാതിര്‍

    മുതവാതിര്‍

    തിരസ്കൃത ഹദീസുകള്‍

    ഖബറുല്‍ ആഹാദ്

    തിരസ്കൃത ഹദീസുകള്‍

    തിരസ്കൃത ഹദീസുകള്‍

No Result
View All Result
No Result
View All Result
Home മുഹമ്മദ് നബി വിമര്‍ശനങ്ങള്‍

മുഹമ്മദ് നബി(സ) യുദ്ധക്കൊതിയനെന്നോ ?

admneoap_propht by admneoap_propht
October 30, 2019
in വിമര്‍ശനങ്ങള്‍
0
മുഹമ്മദ് നബി(സ) യുദ്ധക്കൊതിയനെന്നോ ?
0
SHARES
197
VIEWS
Share on FacebookShare on Twitter

ലോകത്തൊട്ടാകെയുള്ള ജനതയില്‍ ശതകോടിയോളം വരുന്ന വിശ്വാസികള്‍ ഇസ്്‌ലാമിക വൃത്തത്തിലുള്ളവരാണ്. തികച്ചും വ്യത്യസ്ഥമായ സാഹചര്യങ്ങളിലും ഭൂമിശാസ്ത്രമേഖലകളിലും ഉള്ളവരാണവര്‍. ഇപ്പോള്‍ ഒ്‌ട്ടേറെ ആളുകള്‍ ഇസ്്‌ലാമിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. മുഹമ്മദ് നബി പ്രബോധനം ചെയ്ത ലാളിത്യം, ശാന്തി, സമാധാനം എന്നീ ഗുണങ്ങളില്‍ ആകൃഷ്ടരായി വര്‍ഷം തോറും പതിനായിരക്കണക്കിനാളുകള്‍ ഇസ്ലാം സ്വീകരിച്ചുകൊണ്ടിരിക്കുന്നു.

നബി പരവിദ്വേഷവും അക്രമവുമാണ് പ്രചരിപ്പിച്ചിരുന്നതെങ്കില്‍ ആരെങ്കിലും ഇസ്ലാമിലേക്ക് കടന്നുവരുമായിരുന്നോ? . ജീവന്റെ വിശുദ്ധിയെക്കുറിച്ചാണ് ഇസ്്‌ലാം പേര്‍ത്തും പേര്‍ത്തും പറയുന്നതെന്ന് അതിന്റെ അടിസ്ഥാന പ്രമാണമായ ഖുര്‍ആന്‍ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാകും. സമാധാനത്തെയും സഹാനുഭൂതിയെയും നീതിയെയും അത് അടിസ്ഥാനങ്ങളായി ഉയര്‍ത്തിപ്പിടിക്കുന്നു. അതേസമയം എല്ലാത്തരം അതിക്രമങ്ങളെയും സങ്കര്‍ഷങ്ങളെയും അത് അപലഭിക്കുകയും ചെയ്യുന്നു.

‘നീതി പാലിക്കണമെന്നും നന്മ ചെയ്യണമെന്നും കുടുംബ ബന്ധമുള്ളവര്‍ക്ക് സഹായം നല്‍കണമെന്നും അല്ലാഹു കല്‍പ്പിക്കുന്നു. നീചവും നിഷിദ്ധവും അതിക്രമവും വിലക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളെ ഉപദേശിക്കുകയാണ് നിങ്ങള്‍ കാര്യം മനസ്സിലാക്കാന്‍’ (നഹ് ല്: 90)

വംശം, ഗോത്രം, വര്‍ണം, സമ്പത്ത് എന്നീ മാനദണ്ഡങ്ങളനുസരിച്ച് മനുഷ്യന്റെ അന്തസ്സ് കല്‍പ്പിക്കപ്പെട്ടിരുന്ന ഏഴാം നൂറ്റാണ്ടിലെ അറബ് ഗോത്രത്തോട് ഖുര്‍ആനിന്റെ ആഹ്വാനം കാണുക:

‘ മനുഷ്യരെ നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ അന്വേന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്. തീര്‍ച്ച, അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാണ്.’ (്അല്‍ ഹുജ്‌റാത്ത്: 13)

ഇസ്്‌ലാമിലെ യുദ്ധമെന്നത് നീതിക്ക് വേണ്ടിയോ അല്ലെങ്കില്‍ അനീതിപരമായോ ഉണ്ടാകുന്നതാണ്. അതുകൊണ്ടുതന്നെ പുണ്യയുദ്ധമെന്ന സംജ്ഞ അതിന് അപരിചിതമാണ്. ഏകാധിപത്യത്തിനും അടിച്ചമര്‍ത്തലിനും എതിരെയും ആത്മ പ്രതിരോധത്തിന് വേണ്ടിയുള്ള നീതിമത്തായ യുദ്ധംമാത്രമാണ് അത് അനുവദിക്കുന്നത്. അക്രമാകയുദ്ധങ്ങളെ അത് തള്ളിപ്പറയുന്നു.

‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക എന്നാല്‍ പരിധി ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’ (അല്‍ബഖറ: 190)

‘ യുദ്ധത്തിന് ഇരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദ്ധിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ.’ (അല്‍ഹജ്ജ് : 39)

സമാധാനത്തോടെ സഹവര്‍ത്തിക്കുന്നവരുമായി യുദ്ധം ചെയ്യുന്നതില്‍ നിന്ന് മുസ്്‌ലിംകളെ ഇസ്ലാം വിലക്കുന്നു. ‘ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടാതെ മാറിനില്‍ക്കുകയും നിങ്ങളുടെ മുമ്പില്‍ സമാധാനം സമര്‍പ്പിക്കുയും ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ അവര്‍ക്കെതിരെ ഒരു നടപടിക്കും അല്ലാഹു നിങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ല.’ (അന്നിസാഅ്: 90)

അതിനാല്‍ നിങ്ങള്‍ക്കെതിരെ തിരിയുന്നതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയും നിങ്ങള്‍ക്ക് മുന്നില് സമാധാനം സമര്‍പ്പിക്കുകയും തങ്ങളുടെ കൈകള്‍ അടക്കിവെക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ അവരെ കണ്ടേതത്ത് വെച്ച് പിടികൂടി കൊന്നുകളയുക. അവര്‍ക്കെതിരെ നിങ്ങള്‍ക്ക് നാം വ്യക്തമായ ന്യായം നല്‍കിയിരിക്കുന്നു.’

ആത്മ പ്രതിരോധാര്‍ത്ഥമാണ് പ്രവാചകന്‍ യുദ്ധം ചെയ്തിട്ടുള്ളത്. ഗോത്രപരമായ കെട്ടുപാടുള്ള സമൂഹത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. അവിടെ ഗോത്രമുഖ്യന്മാര്‍ക്കാണ് പ്രാമുഖ്യം കല്‍പ്പിച്ചിരുന്നത്.

അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചും ആഗോള മനുഷ്യ സാഹോദര്യത്തെക്കുറിച്ചും അവരോട് പറഞ്ഞപ്പോള്‍ അതിനോട് അതിക്രമ ശൈലിയിലാണ് പ്രതികരിച്ചത്. തുല്യതയില്ലാത്ത പീഢനങ്ങള്‍ക്ക് പ്രവാചകനും അനുചരന്മാരും വിധേയമായി പലരെയും വധിക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് അവര്‍ക്ക് അബ്‌സീനിയയിലേക്കും മദീനയിലേക്കും പലായനം ചെയ്യേണ്ടിവന്നു. മദീനയിലും അദ്ദേഹത്തിന് ശത്രുക്കള്‍ സ്വസ്ഥത നല്‍കിയില്ല. മക്കാ ഖുറൈശികള്‍ വ്യത്യസ്ഥ ഗോത്രങ്ങളെ സംഘടിപ്പിച്ചുകൊണ്ട് നബിയെയും അനുയായികളെയും മദീനയില്‍ നിന്ന് ആട്ടിപ്പുറത്താക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന് നേരെ പലവട്ടം വധ ശ്രമങ്ങള്‍ അരങ്ങേറിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഈ യൊരുഘട്ടത്തില്‍ പ്രവാചകനും അനുയായികള്‍ക്കും പ്രതിരോധിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. യുദ്ധ സമയത്തെ ധാര്‍മിക ചട്ടങ്ങളെ മറികടക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല. മനുഷ്യ ജീവനുള്ള പവിത്രതയും അഭിമാനവും അദ്ദേഹത്തിന് വിലപ്പെട്ടതായിരുന്നു. അതുകൊണ്ടാണ് ഒട്ടകത്തെ കൊന്നതിന്റെ പേരില്‍ തലമുറകളോളം യുദ്ധം ചെയ്യാന്‍ യാതൊരു മനപ്രയാസവുമില്ലാത്ത നിഷേധി സമൂഹവുമായി പ്രവാചകന്‍ നടത്തിയ ഏറ്റുമുട്ടലുകള്‍ ചെറിയ നാശനഷ്ടങ്ങളില്‍ ഒതുങ്ങിയത്.

മേല്‍വിവരണത്തിന്റെ അടിസ്ഥാനത്തില്‍ നബിയുടെ യുദ്ധ നയങ്ങളെ പഴയ നിയമത്തിലെ പോരാളികളുടേതുമായി താരതമ്യം ചെയ്ത് നോക്കാം. ആളുകളെ മുഴുവന്‍ വാളിന് ഇരയാക്കിക്കൊണ്ടുള്ള യുദ്ധ വിവരണങ്ങള്‍ അതില്‍ കാണാം. ഏതാനും ചില സംഭവങ്ങള്‍:

‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുള്‍ ചെയ്യുന്നു. ‘ ഇസ്രയേല്‍ മിസ്രയീമില്‍ നിന്ന് പുറപ്പെട്ടുവരുമ്പോള്‍ വഴിയില്‍വെച്ച് അമാലേക്ക് അവരെ ആക്രമിച്ചു. അവരോട് ചെയ്തതിന് ഞാന്‍ കുറിച്ച് വെച്ചിരുന്നു. ആകയാല്‍ നീ ചെന്ന് അമാലേക്കെരെ തോല്‍പ്പിച്ച് അവര്‍ക്കുള്ളതൊക്കെയും നിര്‍മൂലമാക്കിക്കളക; അവരോട് കനിവ് തോന്നരുത്; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും, കാള, ആട്, ഒട്ടകം, കഴുത എന്നിവരെയും സംഹരിച്ചുകളക. (1 ശമുവേല്‍ 15: 2-3) നിന്റെ ദൈവമായ യഹോവ നിനക്കവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ ഹിത്യര്‍, അമോറിയര്‍, പെരിസ്യര്‍ കാനാന്യര്‍, ഹിവ്യര്‍, യബൂസ്യര്‍ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോട് കല്‍പ്പിച്ച പോലെ ശപഥാര്‍പ്പിതമായി സംഹരിക്കേണം. (ആവര്‍ത്തന പുസ്തകം: 20-16,17) എരിഹോ കീഴടക്കിയതിന് ശേഷം: ‘പുരുഷന്‍, സ്ത്രീ, ബാലന്‍, വൃദ്ധന്‍, ആട്, മാട്, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്യേയും അവര്‍ വാളിന്റെ വായ്തലയാല്‍ അശേഷം സംഹരിച്ചു. (യോശുവ: 6: 21)

മേല്‍ വിവരിച്ചതില്‍ നിന്ന് വിരുദ്ധമായി യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത ആരെയും കൊല്ലാന്‍ നബി അനുവാദം നല്‍കിയിരുന്നില്ല. സിവിലിയന്മാരായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വധിക്കരുത്; അവര്‍ വിഗ്രഹാരാധകര്‍ ആയിരുന്നാല്‍ പോലും. ഭക്ഷണത്തിന് വേണ്ടിയല്ലാതെ യാതൊരു മൃഗങ്ങളെയും കൊല്ലാന്‍ അനുവാദമുണ്ടായിരുന്നില്ല. ജീവനുള്ള ഒന്നിനെയും ബാക്കിവെച്ചേക്കരുത് എന്ന് പറയുന്ന യുദ്ധവെറിയന്മാരെപ്പോലെയാരിുന്നില്ല നബി. നിരപരാധരായ ഒന്നിനെയും ഹനിക്കരുതെന്ന് കല്‍പ്പിച്ചു. മുന്‍ഗാമിയായ ഒരുപ്രവാചകന്റെ കഥ പറഞ്ഞുകൊണ്ട് ജീവനുള്ളവയുടെ പവിത്രതയെ അദ്ദേഹം അനുയായികളെ പഠിപ്പിച്ചു. തന്നെ ഉറുമ്പ് കടിച്ചതിന് ദേഷ്യപ്പെട്ട മുന്‍ഗാമിയായ ആ പ്രവാചകന്‍ ഉറുമ്പിന്റെ താവളം ചുട്ടരിക്കാന്‍ കല്‍പ്പിച്ചു. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന് വഹിയ് നല്‍കി. ഒരു ഉറുമ്പ് കടിച്ചതിന്റെ പേരില്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്ന മറ്റെല്ലാ ഉറുമ്പുകളെയും ചുട്ടുകളയാന്‍ നീ മുതിരുകയാണോ.( ബുഖാരി,മുസ്്‌ലിം)

പ്രവാചകന്‍ തള്ള പക്ഷിയുടെ അടുക്കല്‍ നിന്ന് തന്റെ അനുയായികള്‍ അതിന്റെ കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുവന്നതിനെ അപലപിച്ച സംഭവം നമുക്കറിയാം. പഴയ നിയമത്തിലെ ഉന്മൂല നാശം നടപ്പിലാക്കാനുള്ള ആഹ്വാനത്തെ മറന്നുകൊണ്ട് നബിയുടെ മേല്‍വിവരിച്ച യുദ്ധ നയങ്ങളെ വിമര്‍ഷിക്കുന്നവര്‍ കടുത്ത സത്യവിരോധികളും പക്ഷാപാതമനസ്‌കരുമാണ്. നബിയെയും അനുയായികളെയും ക്രൂരപീഡനള്‍ക്ക് ഇരയാക്കി ആട്ടിയോടിച്ച ഖുറൈശകളോട് മക്കാ വിജയവേളയില്‍ നബി അനുവര്‍ത്തിച്ച നയത്തെയും പഴയ നിയമത്തില്‍ പറയുന്ന നഗരം കീഴടക്കിയ യോശുവ അവിടത്തെ നിവാസികളെ മുഴുവന്‍ വാളിനിരയാക്കിയ സംഭവത്തെയും താരതമ്യം ചെയ്യട്ടെ. യുദ്ധത്തില്‍ അഗം വിശ്ചേതം നടത്തരുതെന്ന് പടയാളികളോട് കല്‍പ്പിച്ച നബി ചര്യയെയും പഴയ നിയമത്തില്‍ ഇരുനൂറ് ഫിലസ്തീനിയരുടെ നെറ്റി ചര്‍മ്മം വെച്ച് ട്രോഫിയുണ്ടാക്കി സാവൂള്‍ രാജാവിന്റെ മകളെ വേല്‍ക്കാന്‍ നല്‍കിയ ദാവീദ് രാജാവിന്റെ നടപടിയെയും താരതമ്യം ചെയ്യട്ടെ.

പഴയ നിയമത്തിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചത്, മുന്‍കാല പ്രവാചകന്മാരുടെയോ, ചക്രവര്‍ത്തിമാരുടെയോ നടപടി ക്രമങ്ങളെ ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്ന അര്‍ത്ഥത്തിലല്ല. സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പുള്ള അത്തരം നടപടിക്രമങ്ങളെ അന്നത്തെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രമേ നിരൂപണം ചെയ്യാന്‍ ഒക്കുകയുള്ളൂ. അതുകൊണ്ടാണ് ഖുര്‍ആന്‍ പറഞ്ഞത്:

‘ ഏതായാലും അത് കഴിഞ്ഞ് പോയ ഒരു സമുദായം അവര്‍ക്ക് അവര്‍ ചെയ്തതിന്റെ ഫലമുണ്ട്. നിങ്ങള്‍ക്ക് നിങ്ങള്‍ ചെയ്തതിന്റെയും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങളോട് ചോദിക്കുകയില്ല.’ (അല്‍ബഖറ: 134)

ചരിത്ര സംഭവങ്ങളെയും പരാമര്‍ശങ്ങളെയും അതതിന്റെ സന്ദര്‍ഭങ്ങളെക്കൂടി പരിഗണിച്ച് മാത്രമേ അപഗ്രഥിക്കാന്‍ പാടുള്ളൂ. മുഹമ്മദ് നബിയുടെ യുദ്ധങ്ങളെക്കുറിച്ച് പറയുന്നവര്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ദശലക്ഷക്കണക്കിന് ആളുകളെ കൊന്ന യുദ്ധങ്ങളെപ്പറ്റി ഒന്നും മിണ്ടുന്നേയില്ല. മതം ഉള്ളവരായിരുന്നില്ല അവരൊന്നും രണ്ട് മഹായുദ്ധങ്ങളിലും സ്വാതന്ത്ര്യ പോരാട്ടങ്ങളിലും അനേകരുടെ ജീവന്‍ ഹനിക്കപ്പെട്ടു. നാപ്പാം ബോംബുകള്‍, ഡിപ്ലീറ്റഡ് യുറേനിയം, മൈനുകള്‍ തുടങ്ങി വിവിധ ആയുധങ്ങളാല്‍ പുരുഷന്മാരെയു സ്ത്രീകളെയും കുട്ടികളെയും മൃത്യുവിന് ഇരയാക്കി. ദേശീതയുടെയും മതേതരത്വത്തിന്റെയും പേര് പറഞ്ഞ് മതമില്ലാത്ത കമ്യൂണിസവും മുതലാളിത്തവും പ്രകൃതി വിഭവങ്ങള്‍ കൈയ്യടക്കാനും മറ്റുമായി മില്യന്‍ കണക്കിന് ആളുകളെ കൊന്നൊടുക്കി. വിവേകമുള്ള ഒരാള്‍ക്കും നബി(സ)യുടെ താക്കീതിനെ അവഗണിക്കാന്‍ കഴിയില്ല.

‘ അന്യായമായി നിങ്ങള്‍ കൊന്നിട്ടുള്ള കുഞ്ഞിക്കിളിപോലും നാളെ അല്ലാഹുവിന്റെ മുമ്പില്‍ നീതിക്കായി ആവലാതിപറയും.’ (അന്നസാഇ, ദാറമി, അഹ്്മദ്)

ജനാധിപത്യം, സ്വാതന്ത്ര്യം, മുന്‍കൂര്‍ രക്ഷാമാര്‍ഗം, മാനുഷിക ഇടപെടല്‍, വികസനം, എന്നിങ്ങനെ പലപേരുകളിലായി നാഗരിക ലോകം നടത്തിയ അധിനിവേഷങ്ങളുടെയും കൂട്ടക്കൊലകളുടെയും പരിസ്ഥിതി നാശത്തിന്റെയും പിന്നിലെ കുടില ബുദ്ധി അല്ലാഹു നന്നായി അറിയുന്നുണ്ട്. മഹാനായ യേശു പറഞ്ഞത് ഇവിടെ ഓര്‍ത്തുപോവുകയാണ്:

‘ എന്നാല്‍ നീ സഹോദരന്റെ കണ്ണിലെ കരടുനോക്കുകയും സ്വന്തം കണ്ണിലെ കോല്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് എന്ത്?’ (ലൂക്കോസ്: 6: 41-42)

Advertisement Banner
Previous Post

മുഹമ്മദ് നബി ഭ്രാന്തനായിരുന്നോ?

Next Post

മുഹമ്മദ് നുണയനായിരുന്നുവോ?

admneoap_propht

admneoap_propht

Next Post
മുഹമ്മദ് നുണയനായിരുന്നുവോ?

മുഹമ്മദ് നുണയനായിരുന്നുവോ?

Discussion about this post

Recommended

പ്രതിരോധപ്രവര്‍ത്തനങ്ങള്‍

പ്രതിരോധപ്രവര്‍ത്തനങ്ങള്‍

6 years ago
ഹദീസ് നിഷേധപ്രവണത: ചരിത്രം വര്‍ത്തമാനം

പ്രവാചകചര്യയുടെ പ്രാമാണികത

6 years ago

Don't Miss

Archived

May 23, 2023

Archived

May 12, 2023
പ്രവാചകന്റെ ആകര്‍ഷണീയ വ്യക്തിത്വം

പ്രവാചകന്റെ ആകര്‍ഷണീയ വ്യക്തിത്വം

November 5, 2019
ഹുദൈബിയാ സന്ധി

ഹുദൈബിയാ സന്ധി

November 5, 2019
Prophet

ദഅ് വാ മേഖലയില്‍സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ചുകൊണ്ടിരിക്കുന്ന അസ്ഹറുല്‍ഉലൂം ഇസ് ലാമിക് കോംപ്ളക്സാണ് ഈ സംരംഭത്തിന് വേദിയൊരുക്കുന്നത്. ലോകപ്രശസ്ത ഇസ് ലാമിക പണ്ഡിതന്‍മര്‍ഹൂം ഡോ. മുഹിയുദ്ദീന്‍ആലുവായിയുടെ...

Follow us

Recent News

Archived

May 23, 2023

Archived

May 12, 2023

Categories

  • കരാറുകള്‍
  • ചരിത്രസംഭവങ്ങള്‍
  • ഞാന്‍ അറിഞ്ഞ പ്രവാചകന്‍
  • പ്രവാചക വൈദ്യം
  • പ്രവാചക സ്‌നേഹം
  • പ്രവാചകത്വം
  • മുഹമ്മദ് നബി
  • ലേഖനങ്ങള്‍
  • വിമര്‍ശനങ്ങള്‍
  • സുന്നത്ത്

Other Websites

  • റമദാന്‍ പാഠശാല
  • ഹജ്ജ് പാഠശാല
  • ഇസ്‌ലാം പാഠശാല
  • വനിതാ പാഠശാല

© 2019 Islampadashala - by Neoline.

No Result
View All Result
  • ഹോം
  • മുഹമ്മദ് നബി
    • പ്രവാചക വൈദ്യം
    • വിമര്‍ശനങ്ങള്‍
    • കരാറുകള്‍
    • ലേഖനങ്ങള്‍
  • പ്രവാചക സ്‌നേഹം
  • ഞാന്‍ അറിഞ്ഞ പ്രവാചകന്‍
  • പ്രവാചകത്വം
  • സുന്നത്ത്

© 2019 Islampadashala - by Neoline.