ഒരു മരത്തണലില്‍ ഉറങ്ങുകയായിരുന്നു പ്രവാചകന്‍.. കണ്ണ് തുറന്നപ്പോള്‍ തലക്കുമീതെ ഓങ്ങിനില്‍ക്കുന്ന ഖഡ്ഗമാണ് കണ്ടത്. മരക്കൊമ്പില്‍ ഞാത്തിയിട്ടിരുന്ന തിരുമേനിയുടെ കരവാള്‍ എടുത്ത് ചുഴറ്റിക്കൊണ്ട് ശത്രുവിന്റെ കൊലവിളി: ‘മുഹമ്മദ്, ആരാണിപ്പോള്‍ നിന്നെ രക്ഷിക്കുക?’
നിലത്ത് കിടന്നുകൊണ്ട് തിരുമേനി ശത്രുവിന്റെ മുഖത്തേക്ക് നോക്കി. കാരുണ്യത്തിന്റെ ഒരു ചെറുലാഞ്ചനപോലും അവിടെയില്ല. ഖഡ്ഗം പുളയുന്ന ആകരം ഒന്നമര്‍ന്നാല്‍ മതി, തന്റെ ശരീരം രണ്ടു കഷ്ണങ്ങളായിത്തീരും. അടുത്തെങ്ങും സഹായത്തിന് ഒരു മനുഷ്യനുമില്ല.
അല്ലാഹുവല്ലാതെ മറ്റൊരാള്‍ക്കും തന്നെ രക്ഷിക്കാനാവുകയില്ലെന്നു തിരുമേനി മനസ്സിലാക്കി.
‘ഉം, പറയൂ….’ വീണ്ടും അയാളുടെ കൊലച്ചിരി.
ശത്രുവിന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ, അക്ഷോഭ്യനായി പ്രവാചകന്‍ പറഞ്ഞു:
‘അല്ലാഹു’.
മുഹമ്മദ് തന്റെ കാലുകളില്‍ വീണു ശരണാര്‍ഥന നടത്തുമെന്നു കരുതിയ ശത്രു അപ്രതീക്ഷിതമായ ആ മറുപടി കേട്ട് നടുങ്ങിപ്പോയി. അയാളുടെ കൈകള്‍ വിറച്ചു. ഖഡ്ഗം കൈകളില്‍നിന്ന് ഊര്‍ന്നുചാടി. ഉടനെ ആ കരവാള്‍ കൈയിലെടുത്ത് തിരുമേനി തിരിച്ചു ചോദിച്ചു:’ഇപ്പോള്‍ നിന്നെ ആരാണ് രക്ഷിക്കുക?”എനിക്ക് താങ്കളല്ലാതെ ഇപ്പോള്‍ ഒരു രക്ഷകനില്ല.’ വിക്കി വിക്കി അയാള്‍ പറഞ്ഞൊപ്പിച്ചു.തിരുമേനി അയാളെ മാപ്പു നല്‍കി വിട്ടയച്ചു.
***********************************************
നബിയുടെ പള്ളിയില്‍ ഗ്രാമീണനായ ഒരറബി വന്നു മൂത്രമൊഴിച്ചു. അല്ലാഹുവിന്റെ ഭവനം മൂത്രമൊഴിച്ചു മലിനപ്പെടുത്തുകയോ? ഇത്ര ധിക്കാരമോ ഇവന്? സ്വഹാബികള്‍ക്ക് അരിശം നിയന്ത്രിക്കാനായില്ല. മര്യാദയില്ലാത്ത ആ കാട്ടറ ിയെ അവര്‍ വിരട്ടാന്‍ തുനിഞ്ഞു.ഉടനെ അവരെ തടഞ്ഞുകൊണ്ട് തിരുമേനി പറഞ്ഞു:’വിടൂ, അയാള്‍ മൂത്രമൊഴിച്ചുകൊള്ളട്ടെ. നിങ്ങള്‍ പോയി ഒരു ബക്കറ്റ് വെള്ളം കൊണ്ടുവന്ന് അയാള്‍ മൂത്രമൊഴിച്ച സ്ഥലത്ത് പാരുക.’
**********************************************
മസ്ജിദുല്‍ ഹറാമില്‍ ഏതാനും മുശ്‌രിക്കുകള്‍ വട്ടമിട്ടിരുന്ന് സംസാരിക്കുന്നു. കുറച്ചപ്പുറത്ത് നബി.അവര്‍ക്കിടയിലേക്ക് ഒരു പാവപ്പെട്ട മനുഷ്യന്‍ കയറിവന്നു. ‘അബൂജഹ്ല്‍ എനിക്കു കുറച്ച് പണം തരാനുണ്ട്. പക്ഷേ, ചോദിച്ചിട്ടുതരുന്നില്ല. ഞാനൊരു പാവം വഴിപോക്കനാണ്. നിങ്ങളിലാര്‍ക്കാണ് അത് വാങ്ങിത്തരാന്‍ കഴിയുക?’ ദൈന്യത സ്ഫുരിക്കുന്ന സ്വരത്തില്‍ ആഗതന്‍ പറഞ്ഞു. ഇബ്‌നുല്‍ ഗൗസ് എന്നു പേരായ അയാള്‍ ഇറാശി ഗോത്രക്കാരനായിരുന്നു. മുശ്‌രിക്കുകള്‍ നബിയുടെ നേരെ വിരല്‍ ചൂണ്ടി: ‘ആ ഇരിക്കുന്ന മനുഷ്യനെ കണ്ടോ? അയാള്‍ വാങ്ങിത്തരും. പോയി പറഞ്ഞുനോക്ക്.’ നബിയെ കളിയാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അബൂജഹ്‌ലിനു നബിയോടുള്ള ശത്രുത അവര്‍ക്കറിയാമായിരുന്നു. അവരുടെ ലാക്ക് പാവം ഇബ്‌നുല്‍ ഗൗസിനു മനസ്സിലായില്ല. അയാള്‍ നേരെ നബിയുടെ അടുത്ത് ചെന്ന് തന്റെ പരാതി അദ്ദേഹത്തെ ബോധിപ്പിച്ചു. ഇബ്‌നുല്‍ ഗൗസ് പറഞ്ഞുതീരും മുമ്പേ തിരുമേനി എഴുന്നേറ്റു കഴിഞ്ഞിരുന്നു. ‘നടക്കൂ’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം മുമ്പില്‍ നടന്നു. പരിഹസിച്ചവര്‍ അത് കണ്ട് അത്ഭുതം കൂറി. ‘മുഹമ്മദിന് അത്രക്ക് തന്റേടമോ?’ തിരുമേനിയുടെ പിതൃവ്യനാണ് അബൂജഹ്ല്‍. ഇസ്‌ലാമിന്റെ കൊടിയ ശത്രു. ബഹുദൈവ വിശ്വാസികളുടെ നേതാവ്. ആര്‍ക്കും വഴങ്ങിക്കൊടുക്കാത്ത പ്രകൃതക്കാരന്‍. അദ്ദേഹത്തില്‍നിന്ന് പണം വാങ്ങിെക്കാടുക്കാന്‍ മുഹമ്മദിനു ആവുമോ? അബൂജഹ്‌ലിെന്റ വീട്ടില്‍ അരങ്ങേറാന്‍ പോകുന്ന സംഭവങ്ങള്‍ നേരില്‍ കാണാന്‍ ആ അവിശ്വാസികള്‍ തങ്ങളിലൊരാളെനബിക്കു പിറകെ അയച്ചു.
അബൂജഹ്‌ലിന്റെ വീട്ടിലെത്തിയ നബി വാതിലില്‍ ശക്തിയായി മുട്ടി.
‘ആരാണ്?’ അകത്തുനിന്ന് അബൂജഹ്‌ലിന്റെ ശബ്ദം.
‘ഞാന്‍ മുഹമ്മദ്, ഇറങ്ങിവരൂ’.
വാതില്‍ തുറന്ന അബൂജഹ്‌ലിന്റെ മുഖം വിളറി വെളുത്തു. ഉമ്മറപ്പടിയില്‍ ജീവഛവം പോലെ അയാള്‍ വിറങ്ങലിച്ചുനിന്നു.
‘ഈ പാവത്തിന്റെ പണം കൊടുക്കൂ’- നബിയുടെ ഉഗ്രശാസന.
‘ഇതാ കൊടുത്തേക്കാം’.
വിറയാര്‍ന്ന സ്വരത്തില്‍ അത്രയും പറഞ്ഞ് അബൂജഹല്‍ അകത്തേക്ക് വലിഞ്ഞു. അല്‍പം കഴിഞ്ഞ് തിരിച്ചുവന്ന അദ്ദേഹം ഇബ്‌നുല്‍ഗൗസിന്റെ കടം തീര്‍ത്തു. പണം കിട്ടിയ ആഹ്ലാദത്തോടെ ഇബ്‌നുല്‍ ഗൗസ് മസ്ജിദുല്‍ ഹറാമിലേക്ക് ചെന്നു. അവിടെ കാത്തിരിക്കുകയായിരുന്ന അവിശ്വാസികളോട് അദ്ദേഹം പറഞ്ഞു: ‘നോക്കൂ, അദ്ദേഹമത് വാങ്ങിത്തന്നു. നല്ല മനുഷ്യന്‍. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.’ പക്ഷേ, അവര്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മുഹമ്മദിന്റെ മുമ്പില്‍ അബൂജഹ്ല്‍ ചൂളിപ്പോയെന്നാണോ ഇവന്‍ പറയുന്നതിന്റെ അര്‍ഥം? അസംഭവ്യം. അപ്പോഴേക്കും മറ്റേയാളും തിരിച്ചെത്തി. ‘മുഹമ്മദ് പണം കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഒരക്ഷരം മറുത്തുപറയാതെ അബൂജഹല്‍ അതനുസരിച്ചു. ഇതുപോലൊരു പേടിത്തൊണ്ടനെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല’- അയാള്‍ പറഞ്ഞു. എന്നിട്ടും അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതാവരുന്നു അബൂജഹ്ല്‍. അവര്‍ അബൂജഹലിന്റെ അടുത്തേക്ക് ഓടിച്ചെന്നു.അബുല്‍ഹകം: ‘എന്ത് നാണംകെട്ട പണിയാണ് ചെയ്തത്? ഇത്ര ഭീരുവാണ് താങ്കളെന്ന് ഞങ്ങള്‍ അറിഞ്ഞില്ല.’ അവര്‍ പറഞ്ഞു. ‘സംഭവം വല്ലതും നിങ്ങള്‍ക്കറിയുമോ!’ അബൂജഹ്ല്‍ ശുണ്ഠിയെടുത്തു. ‘മുഹമ്മദിന്റെ ശബ്ദം കേട്ടപ്പോള്‍ തന്നെ ഭീതികൊണ്ട് എന്റെ ഉള്ളാകെ കിടിലം കൊണ്ടു. ഞാന്‍ പുറത്തിറങ്ങിയപ്പോഴാകട്ടെ, അവന്റെ രണ്ടു ചുമലുകളിലും രണ്ടു ഒട്ടകക്കൂറ്റന്മാര്‍ ഇരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. ഞാന്‍ ചെറുത്തുനിന്നാല്‍ അവ രണ്ടും എന്നെ കൊന്നുകളഞ്ഞേനേ’. അദ്ദേഹം അപ്പോഴും വിറക്കുകയായിരുന്നു.
**************************************************
മക്കാവാസികളില്‍ നല്ലവരൊക്കെ വിശ്വസിച്ചുകഴിഞ്ഞു. ബാക്കിയുള്ളവപര്‍ ഹൃദയം കരിമ്പാറ കണക്കെ കടുത്തുപോയ ചിലര്‍ മാത്രം. അവരുടെ മര്‍ദനമേറ്റ് വിശ്വസിച്ചവര്‍ പൊറുതിമുട്ടി. പലരും രക്തസാക്ഷികളായി. മറ്റുള്ളവര്‍ കഠിനമായ പീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടു. അവസാനം മദീന അവര്‍ക്ക് അഭയകേന്ദ്രമായിരിക്കുകയാണ്. തിരുമേനിയുടെ കൂട്ടുകാരെല്ലാം മദീനയിലേക്ക് പലായനം ചെയ്തുകഴിഞ്ഞു. വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമേ മക്കയില്‍ അവശേഷിച്ചിരിപ്പുള്ളൂ. തിരുമേനിയും യാത്രക്കൊരുങ്ങുകയാണ്. മുഹമ്മദ് മദീനയില്‍ അഭയംതേടും മുമ്പേ അവനെ വധിച്ചുകളയണം. ദാറുല്‍ അര്‍ഖമില്‍ സമ്മേളിച്ച ശത്രുനേതാക്കള്‍ തീരുമാനിച്ചു. ഓരോ ഗോത്രത്തില്‍നിന്നും കരുത്തരായ ഓരോ ചെറുപ്പക്കാരെ തെരഞ്ഞെടുത്തു. വധദൗത്യം അവരെ ചുമതലപ്പെടുത്തി. രാത്രി. ഊരിപ്പിടിച്ച ഖഡ്ഗങ്ങളുമായി ശത്രുക്കള്‍ നബിയുടെ വീട് വളഞ്ഞിരിക്കുന്നു. പുറത്തിറങ്ങിയാല്‍ വധിച്ചുകളയാമെന്ന വിചാരവുമായി അവര്‍ ജാഗ്രത്തായി നിലകൊണ്ടു. തിരുമേനി മദീനയിലേക്ക് പലായനം ചെയ്യാന്‍ അബൂബക്ര്‍ സിദ്ദീഖുമായി പറഞ്ഞുറച്ച രാത്രിയായിരുന്നു അത്. ഒട്ടകങ്ങളെ ഒരുക്കി അബൂബക്ര്‍ കാത്തുനില്‍ക്കുന്നു. തിരുമേനി യാത്രക്ക് തയാറെടുത്തു. അലിയ്യുബ്‌നു അബീത്വാലിബിനെ വിളിച്ചു തന്റെ വിരിപ്പില്‍ കിടന്നുറങ്ങിക്കൊള്ളാന്‍ അദ്ദേഹം കല്‍പിച്ചു. അനന്തരം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കുറേ കിഴികള്‍ അദ്ദേഹം അലിയുടെ മുമ്പില്‍ കൊണ്ടുവെച്ചു. മക്കക്കാര്‍ തിരുമേനിയെ സൂക്ഷിക്കാനേല്‍പിച്ച പണമാണത്. അവ ഉടമകള്‍ക്ക് ഏല്‍പിച്ചുകൊടുക്കാന്‍ തിരുമേനി അലിയെ ചുമതലപ്പെടുത്തി. ആരായിരുന്നു അവയുടെ ഉടമസ്ഥര്‍? പതിമൂന്നു കൊല്ലം തിരുമേനിയെയും സഖാക്കളെയും ഉപദ്രവിച്ചുകൊണ്ടിരുന്നവര്‍. മദീനയിലേക്ക് പലായനം ചെയ്യാന്‍ മുസ്‌ലിംകളെ നിര്‍ബന്ധിതരാക്കിയവര്‍. നബിയെ വധിക്കാനായി അദ്ദേഹത്തിന്റെ വീടു വളഞ്ഞുനില്‍ക്കുന്ന കൊലയാളികളെ അതിനായി പറഞ്ഞയച്ചവര്‍…… അതേ അവരെല്ലാം തങ്ങളുടെ പണം സൂക്ഷിക്കാന്‍ ഏല്‍പിച്ചിരുന്നത് പ്രവാചകനെ ആയിരുന്നു. അല്‍അമീന്റെ സത്യസന്ധതയെക്കുറിച്ച് അവര്‍ക്ക് തരിമ്പും സംശയമുണ്ടായിരുന്നില്ല. പാതിരാവിന്റെ അന്ധകാരത്തില്‍ അതീവ രഹസ്യമായി മദീനയിലേക്ക് പലായനം ചെയ്യുമ്പോള്‍, ശത്രുക്കളുടെ ആ പണം തിരിച്ചേല്‍പിക്കുന്നതിനുള്ള ഏര്‍പാടുകള്‍ ചെയ്യാന്‍ തിരുമേനി മറക്കുന്നില്ല. നോക്കൂ. ഇതാണ് സത്യസന്ധത.
******************************************************
”താങ്കള്‍ക്കു തരാനുള്ള തുക ഞാന്‍ കൊണ്ടുവരാം. താങ്കള്‍ ഇവിടത്തന്നെ നില്‍ക്കുക”- അതു പറഞ്ഞുകൊണ്ട് അബ്ദുല്ലാഹിബ്‌നു ഹംസ സ്ഥലം വിട്ടു. അയാള്‍ തിരിച്ചുവരുന്നതും കാത്ത് തിരുമേനി അവിടെ ഇരുന്നു. നിമിഷങ്ങള്‍… മണിക്കൂറുകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. ഇബ്‌നുഹംസയെ കണ്ടില്ല.പകല്‍ അസ്മതിച്ചു. രാത്രിയായി. നേരം പുലര്‍ന്നു. പക്ഷേ, ഇബ്‌നുഹംസ വന്നില്ല. അയാള്‍ വരുമെന്ന പ്രതീക്ഷയോടെ തിരുമേനി അവിത്തന്നെ ഇരിക്കുകയാണ്. പിന്നെയും രണ്ടു തവണ സൂര്യനസ്തമിക്കുകയും ഉദിക്കുകയും ചെയ്തു. തിരുമേനിയുടെ പ്രതീക്ഷ മാത്രം അസ്തമിക്കാതെനിന്നു. മൂന്നാം ദിവസം അതുവഴി കടന്നുപോകവെ, തിരുമേനി അവിടെ ഒരു കല്ലില്‍ കുത്തിയിരിക്കുന്നത് കണ്ടപ്പോഴാണ് ഇബനു ഹംസ തന്റെ വാഗ്ദാനമോര്‍ത്തത്. അയാളെ കണ്ടപ്പോള്‍ തിരുമേനി പറഞ്ഞു: ‘യുവാവേ, താങ്കളെന്നെ വിഷമിപ്പിച്ചുകളഞ്ഞു. മൂന്ന് ദിവസമായി ഞാനിവിടെ ഇരിക്കുന്നു.’
************************************************************
പ്രവാചകത്വലബ്ധിക്ക് മുമ്പാണ് ഈ സംഭവം.ഹുദൈബിയാ സന്ധിയിലെ വ്യവസ്ഥകള്‍ പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്കെതിരും ബഹുദൈവവിശ്വാസികള്‍ക്ക് അനുകൂലവുമായിരുന്നു. മാത്രമല്ല സന്ധി എഴുതുമ്പോള്‍ തിരുമേനി പല വിട്ടുവീഴ്ചകള്‍ക്കും സന്നദ്ധനായി. ‘ദയാപരനും കരുണാമയനുമായ അല്ലാഹുവിന്റെ നാമത്തില്‍’ എന്നെഴുതിയപ്പോള്‍, തുടക്കത്തിലെ രണ്ടു വിശേഷണങ്ങളും വെട്ടിക്കളയണമെന്ന് ശത്രുക്കള്‍ ശഠിച്ചു. തിരുമേനി അതിനു വഴങ്ങുകയും ചെയ്തു. ‘തുടര്‍ന്ന് അല്ലാഹുവിന്റെ പ്രാവചകന്‍ മുഹമ്മദ്’ എന്നെഴുതിയപ്പോള്‍ ശത്രുക്കള്‍ അതിനെയും എതിര്‍ത്തു. അപ്പോള്‍, ‘അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്’ എന്ന് തിരുത്തിയെഴുതാന്‍ നബി(സ) സന്നദ്ധനായി. ഈ നടപടികളൊന്നും മുസ്‌ലിംകള്‍ക്ക് രസിച്ചില്ല. ശത്രുവിനുള്ള അടിയറവായി അതിനെ അവര്‍ മനസ്സിലാക്കി. ഇങ്ങനെ ഒരു കീഴടങ്ങലിന്റെ ആവശ്യമെന്ത്? മുസ്‌ലിംകള്‍ ഇന്ന് അജയ്യമായ ഒരു ശക്തിയായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. അല്ലാഹുവിനെയല്ലാതെ മറ്റൊരു ശക്തിയെയും അവര്‍ക്ക്ഭയപ്പെടാനില്ല. നബിക്ക് ചുറ്റും മുറുമുറുപ്പുകളുയര്‍ന്നു.
ഹസ്രത്ത് ഉമറിന് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു. നബിയെ വിളിച്ചു അദ്ദേഹം ചോദിച്ചു:
‘പ്രവാചകരേ, സത്യമായും താങ്കള്‍ ദൈവദൂതനല്ലേ?’
നബി: ‘അതേ, ഞാന്‍ പ്രവാചകന്‍ തന്നെ’.
ഉമര്‍: ‘നാമെല്ലാം മുസ്‌ലിംകളല്ലേ?’
നബി: ‘അതേ, നാമെല്ലാം മുസ്‌ലിംകള്‍ തന്നെ’.
ഉമര്‍: ‘ഈ ശത്രുക്കളെല്ലാം വിഗ്രഹാരാധകരല്ലേ?’
നബി: ‘സംശയമില്ല. അവര്‍ വിഗ്രഹാരാധകര്‍തന്നെ.’
ഉമര്‍: ‘എങ്കില്‍ ദീനിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഇതെങ്ങനെ സഹിക്കും?’
നബി: ‘ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്. അവന്റെ കല്‍പനക്ക് വിപരീതമായി യാതൊന്നും ഞാന്‍ ചെയ്യുകയില്ല. അവന്‍ ഒരു കാലത്തും എന്നെ താഴ്ത്തുകയുമില്ല’.
**************************************************************
‘അല്ലാഹുവിന്റെ ദൂതരേ, വേലക്കാരനു ഒരു ദിവസം എത്രതവണ മാപ്പു കൊടുക്കാം’- ഒരാള്‍ നബിയുടെ അടുത്തുവന്നു ചോദിച്ചു. തിരുമേനി ഒന്നും മിണ്ടിയില്ല. ആഗതന്‍ വീണ്ടും ചോദിച്ചു. അപ്പോഴും തിരുമേനി മൗനം ഭജിക്കുകയാണ് ചെയ്തത്. മൂന്നാം തവണയും ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അവിടുന്നു പറഞ്ഞു: ‘ദിവസവും എഴുപത് തവണ അവനു മാപ്പുകൊടുക്കുക.’
************************************************
‘അബൂ മസ്ഊദ്, നിനക്ക് ഈ അടിമയുടെ മേല്‍ എത്രമാത്രം അവകാശമുണ്ടോ അത്രകണ്ട് അവകാശം അല്ലാഹുവിന് നിന്റെ മേലുണ്ട്’. പിന്നില്‍ ശബ്ദം കേട്ട് അബൂമസ്ഊദ് തിരിഞ്ഞുനോക്കി. നബിതിരുമേനി! അബൂമസ്ഊദ് ഭയന്നുപോയി. ഏതോ തെറ്റു ചെയ്തതിനു തന്റെ അടിമയെ പ്രഹരിക്കുകയായിരുന്നു അദ്ദേഹം. തിരുമേനിയുടെ വാക്കുകള്‍ അബൂമസ്ഊദിനെ പശ്ചാത്താപവിവശനാക്കി. ‘അല്ലാഹുവിന്റെ ദൂതരേ, ഈ അടിമയെ ഞാനിതാ മോചിപ്പിച്ചിരിക്കുന്നു’- അദ്ദേഹം പറഞ്ഞു. ‘താങ്കള്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ നരകാഗ്നി താങ്കളെ ദഹിപ്പിക്കുമായിരുന്നു’-തിരുമേനി പറഞ്ഞു.
**********************************************************
ഒരു കമ്പിളിപ്പുതപ്പില്‍ എന്തോ പൊതിഞ്ഞു പിടിച്ചുകൊണ്ട് ഒരാള്‍ കയറിവന്നു. നബിയുടെ സമീപത്തെത്തിയേപ്പാള്‍ അദ്ദേഹം പറഞ്ഞു: ‘ഒരു തള്ളപ്പക്ഷിയും അതിന്റെ കുഞ്ഞുങ്ങളുമാണ് ഇതിനകത്ത്. വൃക്ഷങ്ങള്‍ തിങ്ങിവളരുന്ന ഒരു തോട്ടത്തിലൂടെ ഞാന്‍ വരികയായിരുന്നു. അപ്പോഴാണ് പക്ഷിക്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടത്. അവയെ പിടിച്ച് ഈ കമ്പിളിയില്‍ ഒളിപ്പിച്ചു. തള്ളപ്പക്ഷി വന്നു എന്റെ തലക്കു മുകളില്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങി. ഞാന്‍ കമ്പിളി തുറന്നു പിടിച്ചപ്പോള്‍ കുഞ്ഞുങ്ങളുടെ അരികില്‍ അത് പാറി വീണു. പെട്ടെന്ന് കമ്പിളി മടക്കി തള്ളയെയും ഞാന്‍ അതിനകത്താക്കി’ – അയാള്‍ പറഞ്ഞു. പക്ഷിക്കുഞ്ഞുങ്ങളെയും തള്ളയെയും നിലത്തുവെക്കാന്‍ തിരുമേനി കല്‍പിച്ചു. അയാള്‍ അവയെ നിലത്തുവെച്ചങ്കിലും തള്ളപ്പക്ഷി അവിടത്തന്നെ നിന്നു. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ അകന്നുനില്‍ക്കാന്‍ അതിനു കഴിഞ്ഞില്ല.സ്വഹാബികള്‍ അത്ഭുതത്തോടെ ആ രംഗം നോക്കിനിന്നു. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘ഈ തള്ളപ്പക്ഷിക്ക് തന്റെ കുഞ്ഞുങ്ങളോടുള്ള സ്‌നേഹവായ്പ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നുവോ? എന്നാല്‍, അല്ലാഹുവിന് തന്റെ സൃഷ്ടികളോടുള്ള സ്‌നേഹം ഇതിനെക്കാളധികമാണെന്ന് മനസ്സിലാക്കുക. അതുകൊണ്ട് നീ ഈ പക്ഷികളെ, അവയെ പിടികൂടിയ സ്ഥലത്തുതന്നെ കൊണ്ടു ചെന്നു വിട്ടയക്കുക’. അയാള്‍ പക്ഷികളെയുമെടുത്ത് തോട്ടത്തിലേക്ക് നടന്നു.
***********************************************************
യാത്രാസംഘം ഒരിടത്ത് തമ്പടിച്ചപ്പോള്‍ തിരുമേനി പറഞ്ഞു: ‘നമുക്ക് ഒരാടിനെ അറുത്ത് പാകം ചെയ്യാം’. ഉടനെ സംഘാംഗങ്ങള്‍ ഓരോരുത്തരായി ജോലികള്‍ ഏറ്റെടുത്തുതുടങ്ങി.’അറുക്കുന്നത് ഞാന്‍’-ഒരാള്‍. ‘തൊലി ഉരിക്കുന്നത് ഞാന്‍’-മറ്റൊരാള്‍. ‘ഞാന്‍ പാകം ചെയ്യാം’- മൂന്നാമന്‍. ‘വിറക് ശേഖരിച്ച് കൊണ്ടുവരുന്നത് എന്റെ ചുമതലയായിരിക്കും.’ നബി തിരുമേനിയുടെ സ്വരമായിരുന്നു അത്. ‘വേണ്ട. അതും ഞങ്ങള്‍തന്നെ ചെയ്തുകൊള്ളാം’-അവര്‍ പറഞ്ഞു. പക്ഷേ തിരുമേനി സമ്മതിച്ചില്ല. ‘നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയുമെന്ന് എനിക്കറിയാം. പക്ഷേ ഞാനെന്നെ നിങ്ങളേക്കാള്‍ ഉയര്‍ന്നവനായി കരുതുന്നത് എനിക്കിഷ്ടമില്ല. തന്നെ, തന്റെ കൂട്ടുകാരേക്കാള്‍ ഉയര്‍ന്നവനായി ഗണിക്കുന്നവനെ അല്ലാഹു ഇഷ്ടപ്പെടുകയില്ല’ എന്നു പറഞ്ഞുകൊണ്ട് വിറക് ശേഖരിക്കാനായി അദ്ദേഹം കാട്ടിലേക്ക് നടന്നു.
****************************************************************
കടം വാങ്ങിയ ഈത്തപ്പഴം ഉടനെ തിരിച്ചുകിട്ടണമെന്ന് പറഞ്ഞു ഒരാള്‍ തിരുമേനിയെ ശല്യപ്പെടുത്തി. നബിയുടെ പക്കല്‍ ഒരു ചുള ഈത്തപ്പഴം പോലും ആ സമയത്തുണ്ടായിരുന്നില്ല. ‘ഇപ്പോള്‍ എന്റെ പക്കല്‍ ഒന്നുമില്ല. അല്‍പം സാവകാശം തരൂ. കിട്ടിയാല്‍ ഞാന്‍ ഉടനെ എത്തിച്ചുതരാം’-വിനയപൂര്‍വം തിരുമേനി അപേക്ഷിച്ചു. പക്ഷേ, ഒരു വിട്ടുവീഴ്ചക്കും ആ മനുഷ്യന്‍ തയാറായിരുന്നില്ല. കടുത്ത വാക്കുകളില്‍ തിരുമേനിയെ അയാള്‍ ശകാരിക്കാന്‍ തുടങ്ങി. ഉമറിനു അത് കണ്ട് സഹിക്കാന്‍ കഴിഞ്ഞില്ല. കോപാക്രാന്തനായി അദ്ദേഹം അയാള്‍ക്കുനേരെ തിരിഞ്ഞു. ഉടനെ തിരുമേനി ഇടപെട്ട് ഉമറിനെ തടഞ്ഞു: ‘ഉമറേ, അദ്ദേഹത്തെ വിടുക. അവകാശി അങ്ങനെയൊക്കെ സംസാരിക്കും’. പിന്നീട് ഖല്‍വത് ബിന്‍ത് ഹകീം എന്ന വനിതയുടെ അടുത്തേക്ക് ആളയച്ച് ഈത്തപ്പഴം വരുത്തി തിരുമേനി അയാളുടെ കടം വീട്ടി.
*********************************************
മഖ്‌സൂമി കുടുംത്തില്‍ പെട്ട ഒരു സ്ത്രീ മോഷണംനടത്തി. അവളെ ചമ്മട്ടി കൊണ്ട് പ്രഹരിക്കാനായിരുന്നു തിരുമേനിയുടെ വിധി. എങ്ങനെയെങ്കിലും അവളെ ശിക്ഷയില്‍നിന്ന് മോചിപ്പിക്കണമെന്ന് അവളുടെ കുടുംബക്കാര്‍ ആഗ്രഹിച്ചു. അവര്‍ ഉസാമതുബ്‌നു സൈദിനെ സമീപിച്ച് അവള്‍ക്കുവേണ്ടി തിരുമേനിയോട് ശിപാര്‍ശ ചെയ്യാനാവശ്യെപ്പട്ടു. ഉസാമയോട് തിരുമേനിക്ക് അങ്ങേയറ്റം സ്‌നേഹമായിരുന്നു. അദ്ദേഹത്തിന്റെ ശിപാര്‍ശ തിരുമേനി തിരസ്‌കരിക്കുകയില്ലെന്ന് അവര്‍ കരുതിയിട്ടുണ്ടാവണം. ഉസാമ നബിയെ സമീപിച്ചു സംഗതികള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചു. തിരുമേനിയുടെ കണ്ണുകള്‍ ചുവന്നു. ‘എന്ത്? ശിക്ഷ നിര്‍ത്തിവെക്കണമെന്നോ? ഇതുതന്നെയാണ് മുമ്പ് ഇസ്രായേലികളും ചെയ്തത്. പണക്കാര്‍ തെറ്റു ചെയ്താല്‍ അവര്‍ വെറുതെ വിടും. ദരിദ്രര്‍ തെറ്റ് ചെയ്താലോ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു സത്യം! എന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കിലും ഞാന്‍ അവളുടെ കരം ഛേദിക്കുകതന്നെ ചെയ്യും.’
***********************************
യുദ്ധമുതലുകള്‍ വിതരണം ചെയ്യുകയായിരുന്നു പ്രവാചകന്‍. തിക്കിത്തിരക്കി ഒരാള്‍ തിരുമേനിയുടെ മേല്‍ വന്നുവീണു. തിരുമേനി കൈയിലുണ്ടായിരുന്ന ഒരു ഈത്തപ്പന മടല്‍കൊണ്ട് അയാളെ തടഞ്ഞു. മടല്‍തട്ടി അയാളുടെ ദേഹം ചെറുതായൊന്നു മുറിഞ്ഞു. അവിചാരിതമായ ഒരു സംഭവമായിരുന്നുവെങ്കിലും തിരുമേനിയെ അത് വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹം ഈത്തപ്പന മടല്‍ ആ മനുഷ്യന്റെ കൈയില്‍ കൊടുത്തുകൊണ്ട് പറഞ്ഞു: ”ഇതാ ഈ മടലുകൊണ്ടാണ് താങ്കളുടെ ദേഹം മുറിഞ്ഞത്. പകരം അതേ മടലുകൊണ്ടുതന്നെ ഈ ദേഹത്തും മുറിവേല്‍പിച്ചുകൊള്ളുക.”’അല്ലാഹുവിന്റെ ദൂതരേ, അയാള്‍ പറഞ്ഞു: ‘ഞാനത് മാപ്പാക്കിയിരിക്കുന്നു.’
********************************************
അവിശ്വാസിയായ ഒരു മനുഷ്യന്‍ ഒരു രാത്രി നബിതിരുമേനിയുടെ വീട്ടില്‍ അതിഥിയായി താമസിച്ചു. തിരുമേനി അയാള്‍ക്കുവേണ്ടി ഒരാടിനെ കറന്നു. അതിന്റെ പാല്‍ മുഴുവന്‍ അയാള്‍ കുടിച്ചു. അപ്പോള്‍ മറ്റൊരാടിനെ കൂടി കറന്നു. അതിന്റെ പാലും അയാള്‍ കുടിച്ചു. മൂന്നാമത് മറ്റൊരാടിനെ കറന്നു. അതിന്റെ പാലും അയാള്‍ കുടിച്ചു. അങ്ങനെ ഏഴ് ആടുകളുടെ പാല്‍ മുഴുവന്‍ അയാള്‍ കുടിച്ചുതീര്‍ത്തു. പിറ്റേന്ന് കാലത്ത് തിരുമേനിയുടെ സന്നിധിയില്‍ വന്ന്
അയാള്‍ ഇസ്‌ലാം സ്വീകരിച്ചു. അപ്പോള്‍ തിരുമേനി ഒരാടിനെ കറന്നു അയാള്‍ക്ക് പാല്‍ നല്‍കി. അതയാള്‍ കുടിച്ചു. രണ്ടാമതൊന്നിനെകൂടി കറന്നു. പക്ഷേ, അതിന്റെ പാല്‍ അയാള്‍ക്ക്കുടിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ തിരുമേനി പറഞ്ഞു:”വിശ്വാസി ഒരു കുടലില്‍ കുടിക്കുന്നു. അവിശ്വാസിയാകട്ടെ ഏഴു കുടലുകളില്‍ കുടിക്കുന്നു.”
****************************************
യമാമാ ദേശത്തലവനായ തമാമാ ഇബ്‌നു ആദാല്‍ ഇസ്‌ലാമാശ്ലേഷിച്ചപ്പോള്‍ ഒരുത്തരവ് പുറപ്പെടുവിച്ചു:’മക്കയിലേക്ക് ഇനി ഒരു മണി ധാന്യം കയറ്റി അയക്കരുത്’. മക്കാവാസികള്‍ ഭക്ഷ്യധാന്യത്തിനു യമാമയെയാണ് ആശ്രയിച്ചിരുന്നത്. അവിടെനിന്നുള്ള ധാന്യങ്ങളുടെ വരവ് നിലച്ചപ്പോള്‍ മക്കയില്‍ കഠിനമായ ക്ഷാമം അനുഭവപ്പെട്ടു. പട്ടിണി മക്കാ വാസികളെ പൊറുതി മുട്ടിച്ചു. ആയിടെ തമാമ തീര്‍ഥാടനാര്‍ഥം മക്കയില്‍ വന്നപ്പോള്‍ ഖുറൈശിത്തലവന്മാര്‍ അദ്ദേഹത്തെ ചെന്നു കാണുകയും ഭക്ഷ്യധാന്യങ്ങളുടെ മേലുള്ള വിലക്ക് നീക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ‘താങ്കള്‍ ഞങ്ങളുടെ മതം ഉപേക്ഷിച്ചുകളഞ്ഞുവല്ലേ!’ അവര്‍ സങ്കടത്തോടെ തമാമയോട്‌ചോദിച്ചു. ‘അതേ, ലോകത്തെ മറ്റേത് മതത്തേക്കാളും ഉല്‍കൃഷ്ടമാണ് ഇസ്‌ലാം. ഞാനത് സ്വീകരിച്ചിരിക്കുന്നു. മാത്രമല്ല, ഒരുമണി ധാന്യം മേലില്‍ നിങ്ങള്‍ക്ക് തരുന്നതുമല്ല’-തമാമ അറിയിച്ചു. നബി തിരുമേനി വിചാരിച്ചെങ്കില്‍ മാത്രമേ തമാമയുടെ മനസ്സ് മാറ്റാന്‍ കഴിയൂ എന്ന് ഖുറൈശിത്തലവന്മാര്‍ മനസ്സിലാക്കി. പക്ഷേ, മുഹമ്മദ് വിചാരിക്കുമോ? അദ്ദേഹത്തെയും സഖാക്കളെയും പൊറുതിമുട്ടിച്ച് മദീനയിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ചവരാണ് താങ്കള്‍. മാത്രമല്ല, ശിഅ് ്അഅബീത്വാലി ിലെ ദിനങ്ങള്‍ മുഹമ്മദിന് മറക്കാന്‍ കഴിയുമോ? പച്ചവെള്ളം പോലും നല്‍കാതെ മൂന്നു വര്‍ഷം സമ്പൂര്‍ണ ബഹിഷ്‌കരണം നടപ്പിലാക്കിയതിനാല്‍ ഇലകളും മരത്തോലുകളും തിന്നാണ് മുഹമ്മദും കൂട്ടുകാരും അവിടെ കഴിച്ചുകൂട്ടിയത്. ഇന്ന് മക്കാവാസികള്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാതെ നരകയാതന അനുഭവിക്കുന്നത് മുഹമ്മദിനെ സന്തോഷിപ്പിക്കുകയല്ലേ ചെയ്യുക? ഇങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും, അവര്‍ നബിതിരുമേനിക്ക് ഒരു കത്തെഴുതാന്‍ തന്നെ തീരുമാനിച്ചു: ‘രക്തബന്ധത്തിന്റെ പേരില്‍ ഈ പ്രയാസത്തില്‍നിന്നു ഞങ്ങളെ രക്ഷപ്പെടുത്തണം’ എന്നെഴുതിയ കത്ത് ഒരു ദൂതന്റെ വശം അവര്‍ തിരുമേനിക്കെത്തിച്ചു.കത്ത് വായിച്ച ഉടനെ തിരുമേനി തമാമക്ക് സന്ദേശംനല്‍കി: ”മക്കയിലേക്കുള്ള ധാന്യക്കയറ്റുമതി നിര്‍ത്തേണ്ടതില്ല!”
**********************************************************
കുട്ടിക്കാലത്തെ ഒരു സംഭവം: കഅ് ബാലയത്തിന്റെപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. വലിയവരോടൊപ്പം കുട്ടികളും സേവനനിരതരായി രംഗത്തുണ്ട്. പിതൃവ്യന്‍ അബ്ബാസിനോടൊപ്പം തിരുമേനിയും അതില്‍ പങ്കുചേര്‍ന്നു. നിരനിരയായി നടന്നുനീങ്ങുന്ന കുട്ടികളോടൊപ്പംഉത്സാഹത്തോടെ കല്ലുകള്‍ തലയിലേറ്റിക്കൊണ്ടുപോകുന്ന തിരുമേനിയെ കണ്‍കുളിര്‍ക്കെ അബ്ബാസ് നോക്കിനിന്നു.
അപ്പോഴാണ് അദ്ദേഹമത് ശ്രദ്ധിച്ചത്. വെറും തലയിലാണ് തിരുമേനി കല്ലുകളേറ്റിവെച്ചിരിക്കുന്നത്. പരുത്ത കല്ലുകളുരഞ്ഞു കുരുന്നു ശിരസ്സിനു മുറിവേല്‍ക്കുമെന്നദ്ദേഹം ഭയന്നു.തിരുമേനിയെ വിളിച്ച് അദ്ദേഹം പറഞ്ഞു: വസ്ത്രം അഴിച്ചുചുരുട്ടി തലയില്‍ വെച്ചോളൂ. കല്ല് ഉരഞ്ഞു പോറലേല്‍ക്കും.
കഅ്ബാലയത്തിന്റെ പരിസരത്ത് കുട്ടികള്‍ മാത്രമല്ല, വലിയവരും നഗ്നരാവാറുണ്ട്. പിറന്ന വേഷത്തില്‍ വിശുദ്ധ ഗേഹത്തെ പ്രദക്ഷിണം ചെയ്യുന്നത് തീര്‍ഥാടകര്‍ പുണ്യമായി കരുതിയിരുന്നു. അതുകൊണ്ടുതന്നെ ബാലനായ തിരുമേനിക്ക് പിതൃവ്യന്റെ ഉപദേശം സ്വീകരിക്കുന്നതില്‍ പന്തികേട് തോന്നിയില്ല. അദ്ദേഹം വസ്ത്രം അഴിച്ച് തലയില്‍ ചുരുട്ടിവെച്ചു. പെട്ടെന്ന് ലജ്ജമൂലം തിരുമേനി വിവര്‍ണമായിപ്പോയി.മോഹാലസ്യപ്പെട്ട് അദ്ദേഹം നിലത്തുവീണു. ആളുകള്‍
അമ്പരന്നു ചുറ്റുംകൂടി. അബ്ബാസ് അടുത്തിരുന്നു തിരുമേനിയെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. അല്‍പസമയം കഴിഞ്ഞ് തിരുമേനിക്ക് ബോധം തെളിഞ്ഞു. പതുക്കെ കണ്ണുകള്‍ തുറന്നുഅദ്ദേഹം വിളിച്ചു പറഞ്ഞു: ‘തുണി… തുണി.’
***********************************************
അബൂസുഫ്‌യാന്‍, അബൂജഹ്ല്‍, അഖ്‌നസ്- നബിതിരുമേനിയുടെ കഠിന ശത്രുക്കള്‍. മക്കയിലെ മഹാ പ്രമാണിമാര്‍. നബിതിരുമേനിയുടെ അനുയായികളുടെ സംഖ്യ നാള്‍ക്കുനാള്‍ കൂടിക്കൂടിവരുന്നത് കണ്ട് അവര്‍ക്ക് സംശയം:
മുഹമ്മദ് പ്രബോധനം ചെയ്യുന്ന മതം സത്യം തന്നെയാവുമോ? ഒരു രാത്രി അബൂസുഫ്‌യാന്‍ മറ്റു രണ്ടു പേരെയും അറിയിക്കാതെ അതീവ രഹസ്യമായി നബിതിരുമേനിയുടെ വസതിയുടെ ഒരു ഭാഗത്ത് വന്ന് ഇരിപ്പുറപ്പിച്ചു. അന്നേരം വീട്ടിന്റെ മറ്റൊരു ഭാഗത്ത് അബൂജഹ്ല്‍ പതുങ്ങിയിരിക്കുന്നുണ്ടായിരുന്നു. അല്‍പം കഴിഞ്ഞ് അഖ്‌നസ് വന്ന് മറ്റൊരു ഭാഗത്ത് ഇരുന്നു. മൂന്നു പേര്‍ക്കും ഒരേ ഉദ്ദേശ്യമായിരുന്നു. രാത്രിയുടെ ശാന്തമായ യാമങ്ങളില്‍ ശ്രുതിമധുരമായ സ്വരത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് ദീര്‍ഘനേരം നമസ്‌കാരത്തില്‍ മുഴുകുക തിരുമേനിയുടെ പതിവാണ്. ആ ഖുര്‍ആന്‍ പാരായണം ശ്രവിച്ചു സംഗതി മനസ്സിലാക്കണം. പക്ഷേ, മൂന്നു പേരും പരസ്പരമറിയിക്കാതെ വളരെ രഹസ്യമായാണ് അവിടെ എത്തിച്ചേര്‍ന്നത്. ഓരോരുത്തരുടെയും മനസ്സില്‍, തങ്ങളുടെ ഈ രഹസ്യം മറ്റു രണ്ടു പേരുമറിയരുതേ എന്നായിരുന്നു.
ശ്രവണ പുടങ്ങളെ കുളിരണിയിക്കുന്ന തിരുമേനിയുടെ ഖുര്‍ആന്‍ പാരായണം ശ്രവിച്ച ശേഷം പ്രഭാതത്തോടടുത്ത നേരം അവര്‍ മൂവരും തിരിച്ചു പുറപ്പെട്ടു. പക്ഷേ, വഴിയില്‍ യാദൃഛികമായി അവര്‍ കണ്ടുമുട്ടുകയും രഹസ്യം വെളിച്ചത്താവുകയും ചെയ്തു. അവര്‍ പരസ്പരം ആക്ഷേപിച്ചു. പക്ഷേ, ആക്ഷേപിച്ചിട്ടെന്ത് കാര്യം, മൂന്നു പേരും ഒരേ തെറ്റു ചെയ്തവരാണല്ലോ. അതിനാല്‍ അവര്‍ അവിടെ വെച്ച് ഒരു തീരുമാനമെടുത്തു. ‘മറ്റുള്ളവര്‍ ഇത് കണ്ടുപിടിച്ചാല്‍ അപകടമാണ്. അവര്‍ മുഹമ്മദിന്റെ പക്ഷത്തേക്ക് മാറും. നാം അതോടെ ദുര്‍ബലരായിത്തീരുകയും ചെയ്യും. അതുകൊണ്ട് ഈ പണി ഇനി ആവര്‍ത്തിക്കരുത്’. അങ്ങനെ അന്നു അവര്‍ പിരിഞ്ഞു. അടുത്ത രാത്രി. തലേന്നാള്‍ പുറപ്പെട്ട സമയം ആഗതമായപ്പോള്‍ സ്വന്തം കാലുകളെ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവര്‍ വീണ്ടും പുറപ്പെട്ടു. തിരുമേനിയുടെ വസതിയുടെ മൂന്നു ഭാഗങ്ങളില്‍ പതുങ്ങിയിരുന്നു അദ്ദേഹത്തിന്റെ ശ്രവണസുഭഗമായ ഖുര്‍ആന്‍ പാരായണം അവര്‍ ശ്രവിച്ചു. ഓരോരുത്തരും കരുതി ഇന്നു ഞാന്‍ മാത്രമേ വന്നിട്ടുള്ളൂ;മറ്റു രണ്ടു പേരും ഇതറിയില്ല. പക്ഷേ, പ്രഭാതത്തില്‍ തിരിച്ചുപോകുമ്പോള്‍ അവര്‍ കണ്ടുമുട്ടി. അന്നും മേലില്‍ ഇതാവര്‍ത്തിക്കുകയില്ലെന്ന് പറഞ്ഞുകൊണ്ട് അവര്‍ പിരിഞ്ഞുപോയി.പക്ഷേ, മൂന്നാം ദിവസം രാത്രിയിലും അതുതന്നെ
ആവര്‍ത്തിച്ചു. തിരുമേനിയുടെ ഖുര്‍ആന്‍ പാരായണം ശ്രവിക്കാനുള്ള ഉല്‍ക്കടമായ ദാഹത്തെ തടഞ്ഞുനിര്‍ത്താന്‍ അവര്‍ക്കായില്ല. അന്ന് മടക്കത്തില്‍ വീണ്ടും കണ്ടുമുട്ടിയ അവര്‍ ഇനി ഒരിക്കലും അങ്ങനെ ചെയ്യുകയില്ലെന്ന് ശപഥം ചെയ്തുകൊണ്ടാണ് മടങ്ങിയത്. പിന്നീടൊരിക്കല്‍ അഖ്‌നസ് അബൂജഹ്‌ലിനോട് ചോദിച്ചു: ‘അല്ലയോ അബുല്‍ഹകം, അന്ന് മുഹമ്മദിന്റെ പാരായണത്തില്‍നിന്നും നാം മനസ്സിലാക്കിയ കാര്യങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം?’
അബൂജഹ്ല്‍ പറഞ്ഞു: ‘എന്ത് പറയാനാണ്, ഞങ്ങളും അബ്ദുമനാഫ് വംശവും നീണ്ടകാലം കിടമത്സരത്തിലേര്‍പ്പെട്ടു. അവര്‍ അന്നദാനം ചെയ്തു. ഞങ്ങളും ചെയ്തു. അവര്‍ ത്യാഗങ്ങള്‍ സഹിച്ചു. ഞങ്ങളും സഹിച്ചു. അവര്‍ ധര്‍മം ചെയ്തു. ഞങ്ങളും ചെയ്തു. അവരും ഞങ്ങളും വാഹനപ്പുറത്ത് യാത്ര ചെയ്താല്‍ അതുപോലും ഒരു മത്സരം പോലെയായി. അങ്ങനെയിരിക്കെ, തങ്ങള്‍ക്കിടയില്‍ ഒരു പ്രവാചകനുണ്ടെന്നും അദ്ദേഹത്തിന് വാനലോകത്തുനിന്ന് ദിവ്യബോധനം ലഭിക്കുന്നുവെന്നും അവര്‍ അവകാശപ്പെടുന്നു. അത്തരത്തിലൊന്ന് നമുക്കെപ്പോഴാണ് ലഭിക്കുക? അല്ലാഹുവാണ ഞാന്‍ അവനെ വിശ്വസിക്കുകയോ ശരിവെക്കുകയോ ഇല്ല’.
*****************************************
യാത്രാ സംഘം ഒരിടത്തു തമ്പടിച്ചിരിക്കുകയായിരുന്നു. തിരുമേനി പരിസര നിരീക്ഷണം നടത്തിക്കൊണ്ട് ചുറ്റി നടന്നു. അല്‍പമകലെ തീ കത്തുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. തണുപ്പകറ്റാന്‍ ആരോ തീയിട്ടു കായുകയാവും. തിരുമേനി ആ ഭാഗത്തേക്ക് നടന്നു. അതിനിടയിലാണ് ഒരുറുമ്പുകൂട്ടം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. മറ്റൊരുകൂട്ടം ഉറുമ്പുകള്‍ ഒരു ജാഥയായി അവിടേക്ക് വരുന്നുമുണ്ട്. അവക്കിടയിലാണ് തീ. അല്‍പം കഴിഞ്ഞാല്‍ പാവം ജീവികള്‍കരിഞ്ഞുപോകും! അതോര്‍ത്തപ്പോള്‍ തിരുമേനിക്ക് സങ്കടംതോന്നി.’ആരാണ് തീ കത്തിക്കുന്നത്?’ തിരുമേനി വിളിച്ചുചോദിച്ചു. ‘ഞാനാണ് പ്രവാചകരേ’-തീയിട്ട മനുഷ്യന്‍ പ്രതിവചിച്ചു. ‘എന്താണ് കാര്യം?’ ‘വേഗം തീ കെടുത്തുക’- തിരുമേനി കല്‍പിച്ചു.മറ്റൊന്നും ചോദിക്കാതെ അയാള്‍ ഉടനെ കല്‍പന അനുസരിച്ചു. തീ കെട്ടമരുന്നതുവരെ തിരുമേനി അവിടത്തന്നെ നിന്നു. ഉറുമ്പുകള്‍ സുരക്ഷിതരായിരിക്കുന്നു എന്നുറപ്പായപ്പോള്‍ ‘അല്ലാഹുവിന് സ്‌തോത്രം’ എന്നു പറഞ്ഞ്അദ്ദേഹം തിരിച്ചുനടന്നു.
**********************************************
നസ്താസ്! ഈ പാപിയെ കൊണ്ടുപോയി കൊന്നുകളയൂ.
സഫ്‌വാന്‍ ഗര്‍ജിച്ചു. രണ്ടു കൈകളും പിന്നില്‍ ബന്ധിച്ച നിലയില്‍ സൈദുബ്‌നുദ്ദസിന അവര്‍ക്കിടയില്‍ നിന്നു. ദിവസങ്ങള്‍ക്കു മുമ്പ് നബിതിരുമേനിയുടെ അടുത്തു വന്ന ഒരു നിവേദക സംഘം ചെയ്ത വഞ്ചനയാണ് സൈദിനെ ഈ സ്ഥിതിയിലെത്തിച്ചത്. നിവേദകസംഘം തിരുമേനിയുടെ മുമ്പില്‍ ചെന്നുണര്‍ത്തി: ‘പ്രാവചകരേ, ഞങ്ങളുടെ ഗോത്രം ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. അതിനാല്‍ ഇസ്‌ലാമികനിയമങ്ങള്‍ പഠിപ്പിക്കാനും ഖുര്‍ആന്‍ ഓതിത്തരാനുമായി ഏതാനും പേരെ അയച്ചുതന്നാലും.’അവരുടെ വാക്കുകള്‍ വിശ്വസിച്ച് തിരുമേനി ആറു പേരെ തെരഞ്ഞെടുത്തു അവരോടൊപ്പം അയച്ചു. റജീഇലെത്തിയ നിവേദകസംഘം ഹുദൈല്‍ ഗോത്രത്തെ ഇളക്കിവിട്ടു.അവര്‍ വാളുയര്‍ത്തിപ്പിടിച്ച് മുസ്‌ലിംസംഘത്തെ നേരിട്ടു. മുസ്‌ലിംകളും വാളൂരി. അപ്പോള്‍ ഹുദൈല്‍ ഗോത്രം പറഞ്ഞു:’ഞങ്ങള്‍ നിങ്ങളെ കൊല്ലുകയില്ല. മക്കക്കാര്‍ക്ക് നിങ്ങളെവില്‍ക്കാനാണ് ഞങ്ങളുദ്ദേശിക്കുന്നത്.’
മക്കക്കാരുടെ അടിമകളായിത്തീരുക എന്നത് മരണേത്തക്കാള്‍ ഭയാനകവും അപമാനകരവുമായിരുന്നു. മുസ്‌ലിംകള്‍ മുഖാമുഖം നോക്കി. തങ്ങള്‍ ആറു പേരെയുള്ളൂ. ഹുദൈല്‍ ഗോത്രത്തോട് യുദ്ധം ചെയ്യാനുള്ള ആള്‍ബലമോആയുധ ബലമോ ഇല്ല. എങ്കിലും അപമാനം സഹിക്കുന്നതിനേക്കാള്‍ നല്ലത് ധീരമായി യുദ്ധം ചെയ്ത് വീരമൃത്യു വരിക്കുന്നതാണ്. അവര്‍ യുദ്ധം ചെയ്യാന്‍ തന്നെ തീരുമാനിച്ചു. ആറു പേരില്‍ മൂന്നു പേര്‍ യുദ്ധക്കളത്തില്‍ വീണ് രക്തസാക്ഷികളായി. അവശേഷിച്ച മൂന്നു പേര്‍ ബന്ധനസ്ഥരാക്കപ്പെട്ടു. അവരെ കൈകള്‍ കെട്ടി മക്കയിലേക്ക് വില്‍ക്കാന്‍ വേണ്ടി കൊണ്ടുപോയി. വഴിക്കു വെച്ച് കൈകളുടെ കെട്ടു പൊട്ടിച്ച് വാളെടുത്ത അബ്ദുല്ല ബിന്‍ ത്വാരീഖിനെ ശത്രുക്കള്‍ കല്ലെറിഞ്ഞു കൊന്നു. അവശേഷിച്ച രണ്ടു പേര്‍ ഖബ്ബാ ്ബിന്‍ അറത്തും സൈദുമായിരുന്നു. ഖബ്ബാിനെ കുരിശില്‍ തറച്ചു കൊലപ്പെടുത്തുകയാണുണ്ടായത്. സൈദിനെ വിലയ്ക്ക് വാങ്ങിയ സഫ്‌വാനും അദ്ദേഹത്തെ കൊന്നുകളയാന്‍ തന്നെ തീരുമാനിച്ചു. തന്റെ അടിമയായ നസ്താസിനെയാണ് ആ കൃത്യത്തിനു അയാള്‍ ഏല്‍പിച്ചത്.നസ്താസ്, സൈദിനെ വധിക്കാന്‍ തയാറെടുത്തുനില്‍ക്കുകയാണ്. മക്കാവാസികള്‍ ആ രംഗം കാണാനായി ചുറ്റും തടിച്ചുകൂടിയിരിക്കുന്നു. മരണത്തെ മുമ്പില്‍ കണ്ടു നില്‍ക്കുന്ന സൈദിനെ സമീപിച്ചുകൊണ്ട് അപ്പോള്‍ അബൂസുഫയാന്‍ ചോദിച്ചു: ‘പറയൂ സൈദ്, നിന്നെ നിന്റെ കുടുംബത്തിലേക്കയച്ച ശേഷം ഈ സ്ഥാനത്ത് മുഹമ്മദിനെ നിര്‍ത്തി വധിക്കുകയാണെങ്കില്‍ അതല്ലേ നിനക്കിഷ്ടം?’
സൈദിന്റെ മറുപടി ഇതായിരുന്നു: ‘ഞാന്‍ എന്റെ വീട്ടിലിരിക്കെ, മുഹമ്മദ് ഇപ്പോള്‍ എവിടെയാണോ അവിടെ വെച്ച് അദ്ദേഹത്തിന്റെ കാലില്‍ ഒരു മുള്ളു കൊള്ളുന്നതുപോലും എനിക്ക് സഹിക്കാനാവുകയില്ല’.സൈദിന്റെ മറുപടി കേട്ട് അബൂസുഫ്‌യാന്‍ അമ്പരന്നു.’മുഹമ്മദിന്റെ അനുയായികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നതുപോലെ, നേതാവിനെ സ്‌നേഹിക്കുന്ന ഒരനുയായി വൃന്ദത്തെ ഞാന്‍ കണ്ടിട്ടില്ല’-അയാള്‍ ആത്മഗതം ചെയ്തു.
**********************************
അബ്ദുല്ലാഹിബ്‌നു ഉബയ്യ് കപടവിശ്വാസികളുടെ തലവനാണ്. മുസ്‌ലിംകള്‍ ബനൂമുസ്ത്വലിഖ് യുദ്ധത്തിന് പുറെപ്പട്ടപ്പോള്‍ അദ്ദേഹവും അവരുടെ കൂടെ യാത്രയായി. യുദ്ധമുതലുകള്‍ വീതിക്കുമ്പോള്‍ ഒരു ഓഹരി തനിക്കും ലഭിക്കുമേല്ലാ. അതായിരുന്നു അയാളുടെ ലാക്ക്.ഉമറു്ബനുല്‍ ഖത്ത്വാബിന് ഒരു കുതിരക്കാരനുണ്ടായിരുന്നു. മദീനയിലെ ഖസ്‌റജ് ഗോത്രക്കാരനായ ഒരാളും ഈ കുതിരക്കാരനും തമ്മില്‍ ഒരു ജലാശയത്തിനടുത്ത് വെച്ച് ഉന്തും തള്ളും നടന്നു. ഖസ്‌റജുകാരന്‍ അന്‍സ്വാറുകളെ വിളിച്ച് സഹായമഭ്യര്‍ഥിച്ചു. ഉടനെ മുഹാജറികുളെ വിളിച്ച് അയാളും സഹായം തേടി. ഇതെല്ലാം കണ്ടുനില്‍ക്കുകയായിരുന്നു അബ്ദുല്ലാഹിബ്‌നു ഉബയ്യ്. ഇത് നല്ല തക്കമാണെന്നയാള്‍ കണ്ടു. ‘നോക്കൂ, നമ്മുടെ നാട്ടില്‍ പോലും മുഹാജിറുകള്‍ നമ്മെ കീഴ്‌പ്പെടുത്തുകയാണ്. പാലുകൊടുത്ത കൈക്ക് കടിക്കുന്ന പാമ്പിനെപ്പോലെ, അവര്‍ നമ്മെ തിരിഞ്ഞുകൊത്തുന്നു. മദീനയിലെത്തട്ടെ, ശക്തര്‍ ദുര്‍ബലരെ ബഹിഷ്‌കരിക്കുക തന്നെ ചെയ്യും.’ അദ്ദേഹം തുടര്‍ന്നു:’ഇതെല്ലാം നിങ്ങള്‍ പറ്റിച്ച പണിയാണ്. സ്വന്തം നാട് നിങ്ങളവര്‍ക്ക് വീതിച്ചുകൊടുത്തു. ധനം പകുത്തു നല്‍കി. ഇതൊന്നും നിങ്ങള്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ അവര്‍ മറ്റെവിടെയെങ്കിലും പോയ്‌ക്കൊള്ളുമായിരുന്നു’.
അബ്ദുല്ലാഹിബ്‌നു ഉബയ്യിനെ കിരീടമണിയിച്ച് രാജാവാക്കാന്‍ മദീനയില്‍ ചിലര്‍ തീരുമാനിച്ചിരുന്നു. ആ സമയത്താണ് തിരുമേനി മദീനയിലെത്തുന്നത്. അതിനാല്‍ തിരുമേനിയോട് ഉള്ളില്‍ അയാള്‍ക്ക് പകയുണ്ടായിരുന്നു. ആ പകയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇബ്‌നു ഉബയ്യിന്റെ വാക്കുകള്‍ ആരോ നബിയുടെ കാതിലെത്തിച്ചു. ഉമര്‍ അതു കേട്ട് പൊട്ടിത്തെറിച്ചു: ‘അവനെ ഉടന്‍ കൊന്നുകളയാന്‍ ബിലാലിനോട് കല്‍പിക്കൂ, തിരുമേനീ.’ ക്രോധത്തോടെ ഉമര്‍ പറഞ്ഞു. പക്ഷേ, ദീര്‍ഘദൃക്കായ തിരുമേനിക്ക് ഉമറിന്റെ ആ നിര്‍ദേശം സ്വീകാര്യമായി തോന്നിയില്ല. അദ്ദേഹം പറഞ്ഞു: ‘ഉമര്‍, എന്താണിപ്പറയുന്നത്? മുഹമ്മദ് സ്വന്തം അനുയായികളെ വധിക്കാന്‍ തുടങ്ങിയെന്നു ആളുകള്‍ പറയില്ലേ?’തന്റെ സംസാരം നബിതിരുമേനി അറിഞ്ഞത് മനസ്സിലാക്കിയ അബ്ദുല്ലാഹിബ്‌നു ഉബയ്യ് നബിയുടെ മുമ്പില്‍ ഓടിയെത്തി. താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നു അയാള്‍ സത്യം ചെയ്തു. എങ്കിലും ഇനിയും അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തിരുമേനി മനസ്സിലാക്കി. മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ ഭിന്നിപ്പിന്റെ വിഷ ബീജം വീണു കഴിഞ്ഞിരിക്കുന്നു. അത് മുതലെടുക്കാന്‍ കപടവിശ്വാസികള്‍ ശ്രമിച്ചേക്കും. ഉടനെ സ്ഥലം വിടണം. ഉബയ്യിന്റെ വാക്കുകളെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്ക് സാവകാശം നല്‍കരുത്.യാത്ര ചെയ്യാവുന്ന സന്ദര്‍ഭമായിരുന്നില്ല അത്.
എങ്കിലും ഉടനെ പുറപ്പെട്ടുകൊള്ളാന്‍ തിരുമേനി ഉത്തരവ് നല്‍കി. യാത്രാ സംഘം നീങ്ങി. ജനങ്ങള്‍ ക്ഷീണിച്ചവശരാകുന്നതുവരെ തിരുമേനി അവര്‍ക്ക് വിശ്രമം നിഷേധിച്ചു. അവസാനം ഒരിടത്തിറങ്ങി തമ്പടിച്ചപ്പോള്‍ ക്ഷീണം മൂലം യാത്രക്കാരെല്ലാം പെട്ടെന്നു തന്നെ ഉറങ്ങുകയും ചെയ്തു. തിരുമേനിയുടെ ഈ തന്ത്രം വിജയിച്ചു. അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ കുതന്ത്രങ്ങള്‍ നിഷ്ഫലമാവുകയും ചെയ്തു…. മദീനയുടെ കവാടത്തില്‍ ഊരിപ്പിടിച്ച വാളുമായി അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ പുത്രന്‍. പിതാവിന്റെ വരവും കാത്തിരിക്കുകയാണദ്ദേഹം. മദീനയിലെത്തിയാല്‍ നബിതിരുമേനി തന്റെ പിതാവിനെ വധിച്ചുകളയുമെന്നു അദ്ദേഹം മനസ്സിലാക്കി. പിതാവിനെ സ്വന്തം കൈകള്‍കൊണ്ടുതന്നെ കൊല്ലനാണ് ഖഡ്ഗം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം നില്‍ക്കുന്നത്.’തിരുദൂതരേ, എന്റെ പിതാവിനെ താങ്കള്‍ വധിക്കാന്‍ ഉദ്ദേശിക്കുന്നതായി അറിഞ്ഞു. ആ കൃത്യം എന്നെതന്നെ ഏല്‍പിച്ചാലും. അദ്ദേഹത്തിന്റെ തല ഞാന്‍ എടുത്തുതരാം’.നബിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. ആ വാക്കുകള്‍
തിരുമേനിയെ അത്ഭുതപ്പെടുത്തി. അദ്ദേഹം തുടര്‍ന്നു:’ഖസ്‌റജ് ഗോത്രത്തെ താങ്കള്‍ക്കറിയാമല്ലോ. എന്നെക്കാളധികം പിതാവിനെ സ്‌നേഹിക്കുന്ന മറ്റൊരാള്‍ ഖസ്‌റജ് ഗോത്രത്തിലില്ലെന്നു ഏവര്‍ക്കുമറിയാം. എന്റെ പിതാവിനെ കൊല്ലു ന്നയാള്‍ ജനമധ്യത്തിലൂടെ നടക്കുന്നത് കാണേണ്ടിവരുന്ന ഒരവസ്ഥ ഞാന്‍ ഭയപ്പെടുന്നു. അയാളെ ഞാന്‍ കൊന്നുപോയെന്നു വരും. അവിശ്വാസിക്കുപകരം വിശ്വാസിയെ കൊല്ലുക-നരകമായിരിക്കും അതിന്റെ ഫലം. അതുകൊണ്ട് നബിയേ,ഈ കൃത്യം മറ്റൊരാളെ അങ്ങ് ഏല്‍പിക്കരുത്.’ ഒരു വശത്ത് പിതാവിനോടുള്ള അദമ്യമായ സ്‌നേഹം.മറുവശത്ത് ഇസ്‌ലാമിനോടുള്ള കറയറ്റ പ്രതി ദ്ധത. ഒരു വശത്ത് അറ ിയുടെ ധീരോദാത്തത. മറുവശത്ത് മുസ്‌ലിമിെന്റ സമാധാന വാഞ്ഛ. ആത്മസംഘര്‍ഷത്തിന്റെ സൂചിമുനയിലാണദ്ദേഹം നില്‍ക്കുന്നത്. യാത്രാസംഘത്തോടൊപ്പം അബ്ദുല്ലാഹിബ്‌നു ഉബയ്യ് വന്നെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘തിരുമേനിയുടെ അനുമതി കൂടാതെ ഒരടി മുന്നോട്ടുവെക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ല.’ ഖഡ്ഗമുയര്‍ത്തിപ്പിടിച്ചു പിതാവിനെ അദ്ദേഹം തടഞ്ഞുനിര്‍ത്തി. മുഹാജിറുകളെയും അന്‍സ്വാറുകളെയും ഭിന്നിപ്പിക്കാന്‍ശ്രമിച്ച അബ്ദുല്ലാഹിബ്‌നു ഉബയ്യ്, സ്വന്തം പുത്രന്‍ പോലുംതന്റെ ശത്രുവായി മാറിയതു കണ്ട് അമ്പരന്നു. വികാരനിര്‍ഭരമായ വിനാഴികകള്‍. തിരുമേനി ആ രംഗത്തേക്ക് കടന്നുവന്നു.’അദ്ദേഹത്തെ നാം വധിക്കാന്‍ പോകുന്നില്ല. അദ്ദേഹേത്താട് കരുണ കാണിക്കാനാണ് നാമുദ്ദേശിക്കുന്നത്. നമ്മുടെകൂട്ടത്തിലുണ്ടാവുന്ന കാലത്തോളം അദ്ദേഹവുമായി ഉത്തമസൗഹൃദം നാം നിലനിര്‍ത്തുകതന്നെ ചെയ്യും.’
റഹ്മാന്‍ മുന്നൂര്
Discussion about this post