ഏതൊരു ഹദീസിനും രണ്ടുഭാഗങ്ങളുണ്ട്. നിവേദകശ്രേണി(സനദ്)യും നിവേദിത വചന(മത്‌ന്)വും. ഇവയുമായി ബന്ധപ്പെ’് ഹദീസിന്റെ സ്വീകാര്യതയ്ക്കും നിരാകരണത്തിനും നിദാനമായ നിയമങ്ങളും തത്വങ്ങളുമാണ് ഹദീസ് വിജ്ഞാനശാഖയിലെ സാങ്കേതിക പ്രയോഗങ്ങളുടെ ഉള്ളടക്കം. നിവേദകരുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഹദീസുകളെ മുതവാതിര്‍, ആഹാദ് എിങ്ങനെ രണ്ടുവിഭാഗമായി തരംതിരിച്ചി’ുണ്ട്:സത്യവിരുദ്ധമാകാന്‍ നിര്‍വാഹമില്ലാത്തവിധം അനേകം ആളുകള്‍ ഉദ്ധരിച്ച ഹദീസാണ് മുതവാതിര്‍. നിവേദകശ്രേണിയുടെ ഓരോ പടവിലും ഈ വിധം നിവേദകരുടെ ആധിക്യം ഉണ്ടാവണമെ് വ്യവസ്ഥയുണ്ട്. നിവേദകര്‍ ഉദ്ധരിക്കുത് തങ്ങള്‍ നേരി’് കേ’തോ കണ്ടതോ ആവണമെതും ഹദീസ് മുതവാതിറാവാനുള്ള ഉപാധിയാണ്. ഈ ഉപാധികളിലൊിന്റെ അഭാവത്തില്‍ ഹദീസ് മുതവാതിര്‍ അല്ലാതാവും.
മുതവാതിര്‍ രണ്ട് തരമുണ്ട്:
1. വാചികം (???????? ??????):
വാക്യവും ഉള്ളടക്കവും ഒരുപോലെ മുതവാതിറായി വി’ുള്ളതാണ് വാചികമായ മുതവാതിര്‍.
2. ആശയപരം (???????? ???????):
വാക്യങ്ങളില്‍ മാറ്റമുള്ളതോടൊപ്പം ആശയപരമായി മുതവാതിറായ ഹദീസാണ് മുതവാതിര്‍ മഅ്‌നവി.
മ. സ്വഹീഹ്, ഹസന്‍
മുതവാതിറായ ഹദീസുകളുടെ സ്വീകാര്യതയില്‍ തര്‍ക്കമില്ലെു മാത്രമല്ല. അതിന്റെ ഉള്ളടക്കം ഖണ്ഡിതമായി ബോധ്യപ്പെടുതുമാണ്. ഇത്തരം ഹദീസുകളെ പണ്ഡിതന്‍മാര്‍ രണ്ടിനങ്ങളിലായി വീണ്ടും വിഭജിച്ചിരിക്കുു.
1. സ്വഹീഹ്
2. ഹസന്‍
* സ്വഹീഹ്
???? : അന്യൂനം, കുറ്റമറ്റത്, ആരോഗ്യമുള്ളത് എാെക്കെയാണ് സ്വഹീഹിന്റെ ഭാഷാര്‍ഥം. വിശ്വസ്തരും ധര്‍മനിഷ്ഠരും ഹദീസ് കൈകാര്യ നിര്‍വഹണത്തില്‍ കൃത്യനിഷ്ഠയുള്ളവരുമായ നിവേദകരുടെ ഇടമുറിയാത്ത പരമ്പരയിലൂടെ ഉദ്ധരിക്കപ്പെ’തും മറ്റു നിവേദനങ്ങളോട് വിയോജിക്കാത്തതും, ന്യുനതകളില്‍ നി് മുക്തമായതുമായ ഹദീസാണ് സാങ്കേതികമായി സ്വഹീഹ് എറിയപ്പെടുത്. ഹദീസ് സ്വഹീഹാകണമെങ്കില്‍ താഴെപറയു നിബന്ധനകളുണ്ടാവേണ്ടതുണ്ട്:
1. ഓരോ നിവേദകനും താന്‍ നിവേദനംചെയ്ത ഹദീസ് തന്റെ മീതെയുള്ളവരില്‍നി് നേരി’് സ്വീകരിക്കുക.
2. നിവേദകരെല്ലാവരും ധര്‍മനിഷ്ഠയുള്ളവരും വിവേകമതികളും കളങ്കമേല്‍ക്കാത്ത മാന്യതയുള്ളവരും പ്രായപൂര്‍ത്തിവവരുമായിരിക്കുക.
3. താന്‍ ഉദ്ധരിച്ച ഹദീസ് തെക്കാള്‍ പ്രാമാണികനായ നിവേദകന്‍ ഉദ്ധരിച്ച ഹദീസിനോട് എതിരാവാതിരിക്കുക.
4. ഹദീസ് ന്യൂനതകളില്‍നി് മുക്തമാവുക.
5. ഓരോ റിപ്പോര്‍’റും തനിക്കു ലഭിച്ച ഹദീസ് കൃത്യമായി ഹൃദിസ്ഥമാക്കി സൂക്ഷിക്കുതില്‍ ജാഗ്രതയും നിഷ്ഠയുമുള്ളവനായിരിക്കുക.
* ഹസന്‍
??? : ഉത്തമം, ഉല്‍കൃഷ്ടം, മനോഹരമായത് എാെക്കെയാണ് ഹസനിന്റെ ഭാഷാര്‍ഥം. സ്വഹീഹായ ഹദീസിനുള്ള അഞ്ചാമത്തെ നിബന്ധന ഒഴികെയുള്ള മുഴുവന്‍ നിബന്ധനകളുമൊത്ത ഹദീസുകളാണ് ഹസന്‍. അഥവാ ഓരോ നിവേദകനും ഹദീസ് രേഖപ്പെടുത്തിയോ ഹൃദിസ്ഥമാക്കിയോ സൂക്ഷിക്കു കാര്യത്തില്‍ കൃത്യനിഷ്ഠയും ജാഗ്രതയുമുള്ളവനായിരിക്കുക എ നിബന്ധന ഹസന് ബാധകമല്ല. ഇതാണ് സ്വഹീഹും ഹസനും തമ്മിലുള്ള പ്രധാന അന്തരം. പ്രാബല്യത്തില്‍ സ്വഹീഹിന്റെ താഴെയാണ് ഹസന്റെ പദവിയെങ്കിലും സ്വീകാര്യവും പ്രാമാണികവുമായ ഹദീസുകള്‍ക്കൊപ്പമാണ് ഹസന്റെ സ്ഥാനം
Discussion about this post