അബൂദാവൂദ് (ജനനം ഹി:203 മരണം 275)
അറേബ്യയിലെ ബനൂസഅദ് വംശജന്‍. ഖുറാസാനില്‍നിന്നും ഹദീസ് സാഹിത്യത്തില്‍ വിദ്യാഭ്യാസം കരസ്ഥമാക്കിയ അബൂദാവൂദ് ഹദീസ് കേന്ദ്രങ്ങളില്‍ പോയി അവ പഠിക്കുകയും സമാഹരിക്കുകയും ചെയ്തു. സന്‍ജികള്‍ ഖുറാസാന്‍ നഗരം തകര്‍ത്തപ്പോള്‍ ജനങ്ങള്‍ അവിടം വിട്ടു പോയി. പൊതുജനങ്ങളെ ആകര്‍ഷിച്ച് അങ്ങോട്ടുതന്നെ തിരിച്ചുകൊണ്ടുവരാനായിസേനാനായകനായ അല്‍മുവാഫിഖ് അദ്ദേഹത്തെ അവിടെത്തന്നെ പാര്‍പ്പിക്കുകയുണ്ടായി. അത്രയേറെ പ്രശസ്തനും സ്വീകാര്യനുമായിരുന്നു അദ്ദേഹം. അബൂദാവൂദ് ആ അഭ്യര്‍ഥന സ്വീകരിച്ചു. എന്നാല്‍ സേനാപതിയുടെ മകനെ സ്വകാര്യമായി പഠിപ്പിക്കാനുള്ള ക്ഷണം നിരസിച്ചു.
രാജകുമാരനും ദരിദ്ര വിദ്യാര്‍ഥികള്‍ക്കുമിടയില്‍ വിവേചനം കല്‍പ്പിച്ചുകൊണ്ട് വിജ്ഞാനത്തെ തരംതാഴ്ത്താന്‍ തയ്യാറല്ലെന്ന് അബ്ബാസി ജനറലും സ്വഫവ്വിദ് സ്ഥാപകനുമായ സേനാപതിയോട് പറഞ്ഞു. ധാരാളം കൃതികള്‍ അബൂദാവൂദിന്റേതായുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായത് ഹദീസ് സമാഹാരമായ സുനന്‍ ആണ്. സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹു മുസ്ലിമും കഴിഞ്ഞാല്‍ ഏറ്റവും ആധികാരികമായി പരിഗണിക്കുന്നത് അബൂദാവൂദിന്റെ സുനന്‍ ആണ്. 500000 ഹദീസുകളില്‍നിന്നും തെരഞ്ഞെടുത്തത് 4800 ഹദീസുകളാണ്. ഇതിന് 20 വര്‍ഷം വേണ്ടി വന്നു. മുസ്നദ് എന്ന പേരില്‍ മറ്റൊരു ഹദീസ് സമാഹാരവും അബൂദാവൂദിനുണ്ട്.
Discussion about this post