പ്രവാചകനെ സ്‌നേഹിക്കുന്നത് അദ്ദേഹത്തെ അനുസരിച്ച്
ചോദ്യം: പ്രവാചക തിരുമേനിയെ സ്‌നേഹിക്കുകയെന്നാല്‍ അര്‍ത്ഥമാക്കുന്നത് ലോകത്തില്‍ മറ്റാരെ അനുസരിക്കുന്നതിനേക്കാള്‍ തിരുമേനിയെ അനുസരിക്കുക എന്നതല്ലേ ?
ഡോ. വാഇല്‍ ശിഹാബ്
പ്രിയ സഹോദരാ, താങ്കളുടെ സംശയം ശരിയാണ്. അല്ലാഹുവിന്റെ റസൂലിനെ സ്‌നേഹിക്കുകയെന്നാല്‍ അദ്ദേഹത്തെ അനുസരിക്കുന്നതിന് മുന്‍ഗണന നല്‍കുക എന്നതാണ്.
റസൂലിനെ അനുസരിക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ തന്നെയാണ് നാം അനുസരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ അതിലേക്ക് വിരല്‍ചൂണ്ടുന്നു: പ്രവാചകന്‍, താങ്കള്‍ പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. അപ്പോള്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങള്‍ വിസമ്മതിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുകയില്ല; തീര്‍ച്ച. (ആലു ഇംറാന്‍ 31-32). അഥവാ പ്രവാചകനെ ജീവിതത്തിന്റെ മുഴുവന്‍ മേഖലയിലും പിന്തുടരുക എന്നതാണ് മുസ് ലിമിന്റെ ബാധ്യത.
Discussion about this post