വിവിധ ജാതിമത വിഭാഗങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഇന്ത്യാരാജ്യത്ത് ആഘോഷങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. ഓരോ വിഭാഗവും അവരവരുടേതായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു. രാവുകള്‍ക്കും വാവുകള്‍ക്കും ജയന്തികള്‍ക്കും സമാധികള്‍ക്കും ഇവിടെ ആഘോഷങ്ങള്‍ നടക്കുന്നു. ഇസ്‌ലാമില്‍ രണ്ട് ആഘോഷങ്ങള്‍ മാത്രമാണുള്ളത്. ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്ഹായും (രണ്ടു പെരുന്നാളുകള്‍). എന്നാല്‍, ഇസ്‌ലാമിന്റെ പേരില്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ കടന്നുവരുന്ന ആഘോഷമാണ് നബിദിനം.
പള്ളികളില്‍ നിന്ന് മൗലീദ് ഗാനാലാപനങ്ങളും തെരുവുകളില്‍ പ്രകടനവും തുടര്ന്ന് സമ്മേളനങ്ങളുമായി ആഘോഷപരിപാടികള്‍ കെങ്കേമമാക്കുന്നു. സെമിനാറുകളും സിമ്പോസിയങ്ങളും വേറെയും നടക്കുന്നു. ചിലയിടങ്ങളില്‍ തോരണങ്ങള്‍ തൂക്കിയും വീടുകളും തെരുവുകളും അലങ്കരിച്ചും ആഘോഷങ്ങള്ക്ക്ക പൊലിമ വര്ധിരപ്പിക്കുന്നു. ചിലപ്പോള്‍ ഇതിനെല്ലാം ആരോടോ ഉള്ള അമര്ഷവത്തിന്റെയും പ്രതിഷേധത്തിന്റെയും ചുവയും ചൂടും കാണാനാവും. ഇവയെല്ലാം അരങ്ങേറുന്നത് നബി(സ)യോടുള്ള സ്‌നേഹത്തിന്റെ പേരില്‍ അവിടുത്തെ ജന്മദിനത്തിലും ആ മാസത്തിലും.
നബി(സ)യെ സ്‌നേഹിക്കുക
നബി(സ)യെ സ്‌നേഹിക്കാതെ ഒരാള്‍ക്ക് മുസ്‌ലിമാകുക സാധ്യമല്ല. നബി(സ)യെ സ്‌നേഹിക്കുക എന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. ഇസ്‌ലാമിക പ്രമാണങ്ങള്‍ ഇത് പഠിപ്പിക്കുന്നു. പ്രവാചകരെ സ്‌നേഹിക്കുന്നതിനെ സംബന്ധിച്ച് നബി(സ) തന്നെ പറയുന്നത് ഇങ്ങനെയാണ്: സ്വന്തം മാതാപിതാക്കള്‍, മക്കള്‍, മുഴുവന്‍ ജനങ്ങള്‍ എന്നിവരെക്കാളെല്ലാം ഒരാള്‍ക്ക് ഞാന്‍ പ്രിയപ്പെട്ടവനാകാത്ത കാലത്തോളം അവന്‍ വിശ്വാസിയാവുകയില്ല” (ബുഖാരി). മറ്റൊരിക്കല്‍ തിരുദൂതര്‍ വിശ്വാസത്തിന്റെ മാധുര്യമനുഭവിക്കുന്നവരുടെ ലക്ഷണങ്ങള്‍ എണ്ണിയ കൂട്ടത്തില്‍ അല്ലാഹുവും റസൂലും അവന് മറ്റെല്ലാറ്റിനെക്കാളും കൂടുതല്‍ പ്രിയപ്പെട്ടവരാകണമെന്ന് പറയുകയുണ്ടായി (ബുഖാരി). സ്വന്തത്തെക്കാള്‍ അല്ലാഹുവിന്റെ റസൂലിനെ സ്‌നേഹിക്കാത്തവന്റെ വിശ്വാസം ശരിയാവുകയില്ലെന്ന് തിരുദൂതര്‍ പഠിപ്പിക്കുകയുണ്ടായി. ഒരിക്കല്‍ ഉമര്‍(റ) നബി(സ)യോടു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അങ്ങാണ് എനിക്ക് എല്ലാറ്റിനെക്കാളും കൂടുതല്‍ പ്രിയപ്പെട്ടത്; എന്റെ ശരീരമൊഴികെ. അപ്പോള്‍ തിരുദൂതര്‍ പറഞ്ഞു: ഇല്ല, എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം! നിന്റെ ശരീരത്തെക്കാള്‍ നീ എന്നെ സ്‌നേഹിക്കണം. അപ്പോള്‍ ഉമര്‍ പറഞ്ഞു: അല്ലാഹുവാണ! അങ്ങാണ് എനിക്ക് എന്നെക്കാള്‍ പ്രിയപ്പെട്ടവന്‍. അപ്പോള്‍ തിരുദൂതര്‍ പറഞ്ഞു: ഉമര്‍, ഇപ്പോഴാണ് വിശ്വാസം ശരിയായത്.” (ബുഖാരി)
പ്രവാചക സ്‌നേഹം ഇസ്‌ലാം അനുവദിച്ച രൂപത്തിലും ഭാവത്തിലും മാത്രമേ പ്രവാചക സ്‌നേഹം ഇസ്‌ലാം അനുവദിച്ച രൂപത്തിലും ഭാവത്തിലും മാത്രമേ അനുവദനീയമാകുകയുള്ളൂ. മതപരമായ മറ്റേതൊരു കാര്യത്തിലുമെന്ന പോലെ ഇതിന്റെ കാര്യത്തിലും അങ്ങനെ തന്നെ. മനുഷ്യര്ക്ക് മാതൃക കാണിക്കാന്‍ അല്ലാഹു നിയോഗിച്ച ദൂതര്‍ എന്ന നിലക്ക് വിശ്വാസികള്ക്ക് തിരുദൂതരോട് സ്‌നേഹമുണ്ടാവുക എന്നത് സ്വാഭാവികം മാത്രം. മനസ്സിന്റെ ആഴങ്ങളില്‍ പതിയുന്ന ഈ സ്‌നേഹം അങ്ങേയറ്റം നിഷ്‌കളങ്കവും സത്‌വിചാരത്തോടു കൂടിയതുമായിരിക്കണം. അവിടുത്തെ ആജ്ഞാ നിര്‌ദേുശങ്ങള്‍ അനുസരിച്ചും നിരോധനങ്ങള്‍ വര്ജി ച്ചുമാണ് ഇത് പ്രകടമാക്കേണ്ടത്. അതുകൊണ്ടാണ് അവിടുന്ന് ഇങ്ങനെ പറഞ്ഞത്: എന്റെ ചര്യയെ ഇഷ്ടപ്പെട്ടവന്‍ എന്നെ ഇഷ്ടപ്പെട്ടു. ആരെങ്കിലും എന്നെ ഇഷ്ടപ്പെട്ടാല്‍ അവന്‍ എന്റെ കൂടെ സ്വര്ഗത്തിലായിരിക്കും.” (തിര്മി്ദി)
നബി(സ) തിരുമേനിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്നത് ഈ സ്‌നേഹത്തിന്റെ പ്രകടഭാവമാണ്. അവിടുത്തെ ജീവിതകാലത്തും മരണാനന്തരവും ഇത് പുലര്‌ത്തേ ണ്ടതുണ്ട്. അല്ലാഹു പറയുന്നു: അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണയ്ക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ അവരാണ് വിജയികള്‍” (7:157). അവിടുത്തെ മറികടന്ന് കാര്യങ്ങള്‍ തീരുമാനിക്കുകയോ അവിടുത്തേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുകയോ ചെയ്യരുതെന്നും അങ്ങനെ സംഭവിച്ചാല്‍ സ്വന്തം കര്‌മോങ്ങള്‍ നിഷ്ഫലമായിപ്പോകാന്‍ അത് ഇടയാക്കുമെന്നും അല്ലാഹു അറിയിക്കുന്നു (49:15) നബി(സ)യുടെ പള്ളിയില്‍ വെച്ച് പോലും അധികം ഉച്ചത്തില്‍ സംസാരിക്കുന്നത് ഭൂഷണമല്ല. അവിടുത്തെ പള്ളിയില്‍ വെച്ച് ബഹളം വെച്ച ത്വാഇഫുകാരായ രണ്ടുപേരെ ഉമര്‍(റ) ശാസിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ് (ബുഖാരി). അവിടുത്തെ പേരുച്ചരിക്കുന്നതുപോലും ആദരവോടെ മാത്രമേ ആകാവൂ. അവിടുത്തെ ശിഷ്യന്മാരെല്ലാം അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത് യാറസൂലല്ലാഹ്’ (അല്ലാഹുവിന്റെ ദൂതരേ) എന്നു വിളിച്ചുകൊണ്ടായിരുന്നു. മുഹമ്മദ് എന്ന് വിളിക്കാറില്ലായിരുന്നു. അല്ലാഹു തന്നെയും ഈ മര്യാദ വിശ്വാസികളെ പഠിപ്പിക്കുന്നുണ്ട്. ഭയാഅയ്യുഹന്നബിയ്യു’ ഭഅല്ലയോ പ്രവാചകരേ’ എന്നാണ് സംബോധന ചെയ്യുന്നത്. അവിടുത്തെ നാമം കേള്ക്കു മ്പോഴും പറയുമ്പോഴും സ്വലാത്ത് ചൊല്ലുന്നതും ഇതിന്റെ ഭാഗം തന്നെ. ഖുര്ആ്ന്‍ ഈ സ്വലാത്ത് ചൊല്ലാന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നുണ്ട് (33:56)
സ്‌നേഹത്തിന്റെ മാതൃകകള്‍
നബി(സ)യുടെ അരുമ ശിഷ്യന്മാര്‍ തങ്ങളുടെ ജീവനേക്കാളേറെ അദ്ദേഹത്തെ സ്‌നേഹിക്കുകയുണ്ടായി. ഒട്ടേറെ സംഭവങ്ങള്‍ ഹദീസ്ചരിത്ര ഗ്രന്ഥങ്ങളില്‍ ഇതിന് മാതൃകയായി കാണാവുന്നതാണ്. സ്‌നേഹത്തിന് അവര്‍ സ്വീകരിച്ച മാതൃകകള്‍ക്ക്പ്പുറം, അവരേക്കാള്‍ നബിയെ സ്‌നേഹിക്കുന്നുവെന്ന ഭാവത്തില്‍ പുതിയ മാര്ഗങ്ങളാരായാന്‍ നമുക്ക് അവകാശമില്ല. നബിദിനാഘോഷ പരിപാടികളെല്ലാം തന്നെ ഇതില്‍ പെടുന്നു. നമ്മേക്കാളെല്ലാം നബി(സ)യെ സ്‌നേഹിച്ച അവര്‍ ഒരിക്കല്‍ പോലും ഒരു നബിദിനം സംഘടിപ്പിച്ചില്ല. അവര്ക്കാര്ക്കും ഇത്തരമൊരു സ്‌നേഹപ്രകടന രൂപത്തെക്കുറിച്ച് അറിയുകയുമില്ലായിരുന്നു. നോക്കൂ! അബൂബക്കര്‍(റ), തിരുമേനിയുടെ നിഴല്‍ പോലെ അദ്ദേഹത്തെ പിന്തുടര്ന്ന മഹാന്‍. ഹിജ്‌റയുടെ സന്ദര്ഭ്ത്തില്‍ യാത്രക്കിടയില്‍ തിരുമേനിയുടെ മുന്നിലും പിന്നിലും രണ്ടു ഭാഗങ്ങളിലും മാറിമാറി നടക്കുന്നു. ശത്രുക്കളാരെങ്കിലും പെട്ടെന്ന് കടന്നാക്രമിച്ചാലോ എന്ന ഭയവും ആശങ്കയുമായിരുന്നു അദ്ദേഹത്തിന്. അലി(റ)വിനെ നോക്കുക. ഹിജ്‌റ പോകാനൊരുങ്ങിയ നബി(സ)യെ വധിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ വീട് ശത്രുക്കള്‍ വളഞ്ഞപ്പോള്‍ സ്വന്തം ജീവന്‍ പോലും പരിഗണിക്കാതെ തിരുദൂതര്ക്ക് പകരം അവിടുത്തെ വിരുപ്പില്‍ കിടന്നുകൊണ്ട് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയുണ്ടായി. ഉഹ്ദ് യുദ്ധത്തില്‍ മുസ്‌ലിംകള്‍്‌ക്കേറ്റ തിരിച്ചടിയുടെ വിവരമറിയാന്‍ യുദ്ധക്കളത്തിലേക്ക് നീങ്ങിയ ബനൂനളീര്‍ ഗോത്രത്തിലെ ഒരു വനിത തന്റെ ഭര്ത്താ്വും പിതാവും സഹോദരനും രക്തസാക്ഷിത്വം വഹിച്ച കാര്യമറിഞ്ഞിട്ടും പിടിച്ചുനിന്നുകൊണ്ട് തിരുദൂതര്‌ക്കെന്തെങ്കിലും പറ്റിയോ എന്നന്വേഷിക്കുന്നു. അവസാനം അവിടുന്ന് സുരക്ഷിതനാണെന്ന വിവരമറിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത്. അങ്ങ് സുരക്ഷിതനാണെങ്കില്‍ എന്റെ എല്ലാ പ്രയാസവും എത്ര നിസ്സാരം’ എന്നായിരുന്നു.
ശത്രുക്കളുടെ കൈകളില്‍ പെട്ട സൈദുബ്‌നു ദുസ്‌ന എന്ന സ്വഹാബിയെ വധിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തോട് അബൂസുഫ്‌യാന്‍ ചോദിച്ചു. സൈദ് നിന്റെ സ്ഥാനത്ത് മുഹമ്മദിനെ നിര്ത്തി് രക്ഷപ്പെട്ട് വീട്ടിലെത്താന്‍ നീ ആഗ്രഹിക്കുന്നുണ്ടാകുമല്ലേ? സൈദ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: എന്റെ സ്ഥാനത്ത് അല്ലാഹുവിന്റെ ദൂതര്‍ നില്ക്കുന്നത് പോയിട്ട് അദ്ദേഹത്തിന് ഇപ്പോള്‍ തന്റെ വീട്ടില്‍ വെച്ചു കാലില്‍ ഒരു മുള്ളേല്ക്കുന്നതുപോലും എനിക്ക് സഹിക്കാനാവുകയില്ല. ഇതു കേട്ട അബൂസുഫ്‌യാന്‍ പറഞ്ഞത്: മുഹമ്മദിന്റെ അനുയായികള്‍ മുഹമ്മദിനെ സ്‌നേഹിക്കുന്നതുപോലെ മറ്റൊരാളും ഒരാളെ സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’ എന്നാണ്. എത്ര ശക്തമാണ് ഈ പ്രവാചകസ്‌നേഹം! ഒട്ടും പ്രകടനപരതയോ കാപട്യമോ തീണ്ടിയിട്ടില്ലാത്ത ശുദ്ധ സ്‌നേഹം. ജീവന്‍ പോലും അര്പ്പിക്കാന്‍ തയ്യാറാകുന്ന സ്‌നേഹത്തിന്റെ അത്യുന്നത ഭാവം. പ്രവാചക ശിഷ്യന്മാരുടെ ജീവിതത്തില്‍ ഇതുപോലെ എത്രയെത്ര സംഭവങ്ങള്‍! പക്ഷെ, അവരാരും പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ ഒരു നബിദിനമാഘോഷിച്ചില്ല. മൗലീദ് പാടിയില്ല. തെരുവിലൂടെ പ്രകടനം നടത്തിയില്ല. കാരണം വ്യക്തം; പ്രവാചകസ്‌നേഹത്തിന്റെ പേരില്‍ ജന്മദിനാഘോഷം ഇസ്‌ലാമിലില്ല എന്ന് നബി(സ)യില്‍ നിന്ന് നേരിട്ട് മതം പഠിച്ച അവര്‍ മനസ്സിലാക്കിയിരുന്നു. നബി(സ)യെ ധിക്കരിക്കാന്‍ അവര്‍ തയ്യാറല്ല. നമുക്കും ഈ നിലപാടുതന്നെ പോരേ?
വഴിതെറ്റുന്ന പ്രവാചക സ്‌നേഹം
പ്രവാചകസ്‌നേഹത്തിന് ഇസ്‌ലാം അതിരുകള്‍ നിശ്ചയിച്ചിട്ടുണ്ട്. പ്രവാചകന്റെ പദവിക്കും മഹത്വത്തിനും ചേരാത്തതോ, അദ്ദേഹത്തെ മഹത്വപ്പെടുത്തുന്നതിന്റെ മറവില്‍ അദ്ദേഹത്തിനില്ലാത്ത കാര്യങ്ങള്‍ കെട്ടിച്ചമച്ച് പ്രവാചകത്വ പദവിയേക്കാളും അദ്ദേഹത്തെ ഉയര്ത്തു ന്നതോ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഇത് ചിലപ്പോള്‍ അദ്ദേഹത്തെ അമാനുഷനായോ അദൃശ്യജ്ഞാനങ്ങള്‍ അറിയുന്നവനായോ അല്ലാഹുവിന്റെ തന്നെ ചില കഴിവുകള്‍ ഉള്ളവനായോ ആരോപിക്കുന്നിടത്തോളം എത്തിച്ചേരുന്നു.നബിദിനത്തോടനുബന്ധിച്ചും അല്ലാതെയും ആലപിക്കാറുള്ള മൗലീദ് ശ്ലോകങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. ബൂസ്വുരിയുടെ ബുര്ദയിലെ വരികളുടെ ആശയം നോക്കൂ: വ്യാപകമായ പ്രയാസങ്ങള്‍ വന്നുപെടുന്ന സമയത്ത് എനിക്ക് രക്ഷയേകാന്‍ സൃഷ്ടികളില്‍ ശ്രേഷ്ഠനായ അങ്ങല്ലാതെ മറ്റാരാണ് എനിക്കുള്ളത്? ഇഹവും പരവും അങ്ങയുടെ ഔദാര്യമാണല്ലോ. ലൗഹുല്‍ മഹ്ഫൂളിന്റേയും ഖലമിന്റേയും വിവരങ്ങളെല്ലാം അങ്ങയുടെ അറിവാണല്ലോ” (ബുര്ദസബൈത്). ഇത് നബി(സ)യെ പുകഴ്ത്തലോ അതോ അദ്ദേഹത്തിനില്ലാത്ത അറിവുകളും കഴിവുകളും അദ്ദേഹത്തില്‍ ആരോപിച്ച് അല്ലാഹുവിന്റെ സ്ഥാനത്തേക്ക് ഉയര്ത്തലോ? ഇഹവും പരവും അല്ലാഹുവിന്റേതാണ്. അത് നബി(സ)യുടെ ഔദാര്യമാണെന്ന് പറയുമ്പോള്‍ നബിയെ പുകഴ്ത്തുകയാണോ അതോ അല്ലാഹുവിനെ ഇകഴ്ത്തുകയാണോ ചെയ്യുന്നത്? നബി(സ) യെ പുകഴ്ത്താന്‍ അല്ലാഹുവിനെ ഇകഴ്ത്തുന്നു! തനി ശിര്ക്ക് തന്നെ പറയുന്നു! മന്‍ഖൂസ് മൗലീദിലെ വരികള്‍ നോക്കൂ:
എണ്ണവും വണ്ണവും നിശ്ചയിക്കാനാകാത്തവിധം പാപങ്ങളുടെ വാഹനത്തിലേറിയിരിക്കുന്നു ഞാന്‍. പ്രവാചകശ്രേഷ്ഠരായുള്ള എന്റെ നേതാവേ അതിനെല്ലാം അങ്ങയോടാണ് ഞാന്‍ ആവലാതി പറയുന്നത്’ (മന്ഖൂസ്). തെറ്റുകള്‍ പൊറുക്കാന്‍ നബി(സ)യോടു പറയുകയോ? ഖുര്ആാന്‍ ഖണ്ഡിതമായി പറഞ്ഞതിന് വിരുദ്ധം. അല്ലാഹു ചോദിക്കുന്നു: അല്ലാഹുവല്ലാതെ ആരുണ്ട് പാപങ്ങള്‍ പൊറുത്തുതരാന്‍”(3:135). യൂനുസ്ബ്‌നു മതാ (അ)’ യെക്കാള്‍ പോലും നിങ്ങള്‍ എന്നെ ശ്രേഷ്ഠനായി വിശേഷിപ്പിക്കരുത്.’ (ബുഖാരി). എന്നാണ് നബി(സ) നമ്മെ പഠിപ്പിച്ചിട്ടുള്ളത്.
നബി(സ)യെ സ്‌നേഹിക്കുന്നതിന്റെ പേരില്‍ സ്വഹാബികളില്‍ ചിലര്‍ ചെയ്ത തെറ്റായ കൃത്യങ്ങളെ നബി(സ) വിലയിരുത്തിയത് നോക്കൂ. ഒരിക്കല്‍ തിരുദൂതര്‍ വുളുവെടുക്കുമ്പോള്‍ അവിടുത്തെ വുളുവിന്റെ വെള്ളം സ്വഹാബികളില്‍ ചിലര്‍ ശരീരത്തില്‍ തേക്കാന്‍ തുടങ്ങി. അപ്പോള്‍ നബി(സ) അവരോടു ചോദിച്ചു: ഇങ്ങനെ ചെയ്യാനുള്ള പ്രേരകമെന്താണ്? അവര്‍ പറഞ്ഞു: അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്‌നേഹം. അപ്പോള്‍ നബി(സ) പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കാന്‍, അല്ലെങ്കില്‍ അല്ലാഹുവും റസൂലും തങ്ങളെ സ്‌നേഹിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ അവര്‍ സംസാരത്തില്‍ സത്യസന്ധതപുലര്ത്തഷട്ടെ, അമാനത്തുകള്‍ പൂര്ത്തിയാക്കട്ടെ, അയല്ക്കാ രോട് നന്നായി പെരുമാറട്ടെ’ (ത്വബ്‌റാനി). പ്രവാചകനെ സ്‌നേഹിക്കാനുള്ള വഴി അവിടുന്നു പഠിപ്പിച്ചുതന്ന ഇസ്‌ലാമിക കാര്യങ്ങള്‍ ജീവിതത്തില്‍ പുലര്ത്ത ലാണെന്ന് എത്ര വ്യക്തമായിട്ടാണ് ഇവിടെ വിശദീകരിക്കുന്നത്.
ദുര്‍വ്യാഖ്യാനങ്ങള്‍
നബി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ പറഞ്ഞ ആയത്തും നബി(സ)യുടെ വീട്ടില്‍ ആടിനെ അറുത്തപ്പോള്‍ ഭാര്യ ഖദീജ(റ)യുടെ കുടുംബക്കാര്ക്ക് കൊടുക്കാന്‍ നിര്‌ദേശിച്ച സംഭവവും തിങ്കളാഴ്ച നോമ്പിന്റെ ഹദീസും മറ്റും ഉദ്ധരിച്ചുകൊണ്ട് ചിലര്‍ നബിദിനം ആഘോഷിക്കാന്‍ തെളിവുണ്ടാക്കാറുണ്ട്. എത്ര ദയനീയമാണ് ഈ തെളിവുണ്ടാക്കല്‍! സ്വലാത്തു ചൊല്ലാനുള്ള കല്പന എങ്ങനെയാണ് നബിദിനം ആഘോഷിക്കാന്‍ തെളിവാകുന്നത്? നബി(സ)യുടെ മേല്‍ സ്വലാത്ത് എന്നും ചൊല്ലേണ്ടതല്ലേ? നമസ്‌കാരത്തില്‍ അത്തഹിയ്യാത്തി’ന്റെ കൂടെ എന്നും സത്യവിശ്വാസികള്‍ അത് ചെയ്യുന്നുമുണ്ടല്ലോ. റബിഉല്‍ അവ്വല്‍ പന്ത്രണ്ടില്‍ മാത്രം ചെയ്യേണ്ടതാണ് സ്വലാത്ത് എന്ന് ഈ ആഘോഷിക്കുന്നവര്ക്ക്‌ല അഭിപ്രായമുണ്ടോ? നബി(സ)യുടെ വീട്ടില്‍ ആടിനെ അറുത്ത് ദാനം ചെയ്താല്‍ അത് നബിദിനത്തിന് തെളിവാകുമോ? ഇത് റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് നടത്തിയതാണോ? ഒന്നുമല്ല. സുന്നത്തായ തിങ്കളാഴ്ച നോമ്പ് എങ്ങനെയാണ് മൗലീദ് ആഘോഷിക്കാന്‍ തെളിവാകുന്നത്? നോമ്പ്, നോമ്പെടുക്കാനല്ലാതെ വിഭവസമൃദ്ധമായി ഉണ്ണാന്‍ തെളിവാക്കുന്നതിലെ വൈരുധ്യം വിചിത്രം തന്നെ! നബിദിനം സുന്നത്ത്; ആഘോഷം ബിദ്അത്ത്’ എന്ന പേരില്‍ എല്ലാ തിങ്കളാഴ്ചയും നബിദിനമാക്കുന്ന പുതിയ കണ്ടുപിടുത്തം മറ്റൊരു കൗതുക വാര്ത്തയാണ്.
നബിദിന പരിപാടികള്‍ക്ക് സാധൂകരണമായി ഉദ്ധരിക്കുന്ന തെളിവുകളെല്ലാം യാഥാര്ഥ്യമായിരുന്നുവെങ്കില്‍ അവയെക്കുറിച്ചെല്ലാം നമ്മേക്കാള്‍ കൂടുതല്‍ അറിയാവുന്ന നബി(സ)യും സ്വഹാബികളും അതിന്റെ അടിസ്ഥാനത്തില്‍ നബിദിനം ആഘോഷിക്കുമായിരുന്നില്ലേ? പക്ഷെ, അവരാരും അങ്ങനെ ചെയ്തില്ല. അപ്പോള്‍, ഈ തെളിവുകളൊന്നും തെളിവുകളല്ലെന്ന് വ്യക്തം. മറിച്ച് അല്ലാഹുവിന്റെയും റസൂലിന്റെയും പേരില്‍ പറയുന്ന കളവുകളാണ്. അല്ലാഹുവിന്റെ റസൂലിന്റെ താക്കീത് ശ്രദ്ധിക്കുക: എന്റെ മേല്‍ ആരെങ്കിലും ബോധപൂര്‍വം കളവു പറഞ്ഞാല്‍ അവന്‍ നരകത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകൊള്ളട്ടെ.” (ബുഖാരി)
പൂര്‍വികരുടെ പിഴവ്
അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ക്രിസ്ത്യാനികള്‍ യേശുവിനെ അമിതമായി വാഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ വാഴ്ത്തരുത്. ഞാന്‍ അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനുമാണ്” (ബുഖാരി). അവര്‍ വാഴ്ത്തി വാഴ്ത്തി അദ്ദേഹത്തെ ദൈവപുത്രനാക്കി ശിര്ക്ക്ഖ ചെയ്തു. ഇബ്‌റാഹീം നബി(അ)യെ അനുയായികള്‍ വാഴ്ത്തി വിഗ്രഹമുണ്ടാക്കി ആരാധിച്ചു. ഈയൊരവസ്ഥ തന്നെ മുസ്‌ലിം സമുദായത്തിനും സംഭവിക്കാമോ?
ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണം ഖുര്ആ്‌നും തിരുസുന്നത്തുമാണ് എന്ന് പറയുന്നതിന്റെ അര്ഥം അവ രണ്ടിലുള്ളത് മാത്രമേ നമുക്ക് ഈ ജീവിതത്തില്‍ നടപ്പാക്കാന്‍ പാടുള്ളുവെന്നാണ്. അതിലില്ലാത്തത് ഒഴിവാക്കുകയും വേണം. നബിദിനവും ആഘോഷപരിപാടികളും മൗലീദ് പാരായണവുമെല്ലാം ഖുര്ആനിലും ഹദീസിലുമുള്ള കാര്യങ്ങളല്ലെന്ന് വ്യക്തം. നബി(സ)യുടെ കാലത്തോ നാലു ഖലീഫമാരുടെ കാലത്തോ, സ്വഹാബികള്‍ ജീവിച്ച ഉത്തമനൂറ്റാണ്ടിലോ മദ്ഹബിന്റെ ഇമാമുകളുടെ കാലത്തോ ഒന്നുമില്ലാത്ത ഒരു കാര്യം മതത്തില്‍ പുതുതായുണ്ടാക്കിയ ബിദ്അത്ത് അല്ലെങ്കില്‍ പിന്നെ എന്താണ്? ഖുര്ആനിലോ ഹദീസിലോ എന്നല്ല, നാലു ഇമാമുകളുടെ കിതാബിലോ എവിടെയും മൗലീദുന്നബിയ്യി എന്ന പേരില്‍ ഒരു ചര്ച്ച പോലുമില്ല. നബി(സ) ഓര്മിപ്പിച്ചു: നമ്മുടെ മതകാര്യത്തില്‍ നാം പഠിപ്പിച്ചിട്ടില്ലാത്തത് പുതുതായുണ്ടാക്കിയാല്‍ അത് തള്ളേണ്ടതാണ്.” (ബുഖാരി)
Discussion about this post