പ്രവാചകന്റെ ജീവിതകാലത്ത് അവിടത്തെ അനുചരന്മാര്‍ നിയമത്തിന്റെ പ്രഥമ സ്രോതസ്സായികണ്ടിരുന്നത് വിശുദ്ധ ഖുര്‍ആനെയായിരുന്നു. തങ്ങളഭിമുഖീകരിച്ച ജീവിതപ്രശ്‌നങ്ങളിലോരോന്നിലും ദൈവികനിര്‍ദേശങ്ങള്‍ എന്തെന്ന് ആരാഞ്ഞുകൊണ്ട് ആകാംക്ഷയോടെയാണവര്‍ നബി തിരുമേനിയെ സമീപിച്ചിരുന്നത്. അപ്പോഴൊക്കെഅവിടുന്ന് അവര്‍ക്ക് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതിേക്കള്‍പ്പിക്കുമായിരുന്നു.
എന്നാല്‍ ഖുര്‍ആന്‍ വാക്യങ്ങളില്‍ പലതുംവിശദീകരണം ആവശ്യമായ വിധം സംക്ഷിപ്തമോ സാമാന്യ സ്വഭാവത്തിലുള്ളതോ ആയിരുന്നു. നമസ്‌കാരത്തെക്കുറിച്ച കല്‍പനതന്നെ ഉദാഹരണം. അതിന്റെ ‘റക്അത്തു’കളെക്കുറിച്ചോരൂപത്തെക്കുറിച്ചോ സമയത്തെപ്പറ്റിയോ കണിശവുംഖണ്ഡിതവുമായ പരാമര്‍ശങ്ങള്‍ ഖുര്‍ആനിലില്ല. സകാത്തിന്റെ കാര്യവും അതുതന്നെ.സകാത്ത് നിര്‍ബന്ധമാകുന്ന പരിധി, അളവ് തുടങ്ങിയ കാര്യങ്ങളും ഖുര്‍ആനില്‍ കാണുക സാധ്യമല്ല. ഇവ്വിധം വിശദീകരണം ആവശ്യമായ ഒട്ടേറെനിയമനിര്‍ദേശങ്ങള്‍ ഖുര്‍ആനിലുണ്ട്.ഇത്തരം കല്‍പനകളുടെ കാര്യത്തില്‍ വിശദാംശങ്ങളറിയാന്‍ പ്രവാചക ശിഷ്യന്മാര്‍ പ്രവാചകനെത്തന്നെ സമീപിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമായ നിയമമോനിര്‍ദേശമോ നല്‍കിയിട്ടില്ലാത്ത പ്രശ്‌നങ്ങളിലുംപ്രവാചകനെ അവലംിക്കുകയാണവര്‍ ചെയ്തത്.അതെ, ദൈവിക സന്ദേശങ്ങളുടെ പ്രബോധകനെന്ന പോലെ അവയുടെ വ്യാഖ്യാതാവുംപ്രയോക്താവും കൂടിയായിരുന്നു പ്രവാചകന്‍ പ്രവാചകന്റെ ഈ നിലപാട്, പ്രവാചകചര്യ(സുന്നത്ത്)യുടെ ആധികാരിക സ്വഭാവംഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്:”താങ്കള്‍ക്ക് നാം ഈ ഉദ്‌ബോധനം അവതരിപ്പിച്ചിരിക്കുന്നു- താങ്കള്‍ അവര്‍ക്കവതരിച്ചു കിട്ടിയപാഠങ്ങള്‍ വിശദീകരിച്ചു വെളിപ്പെടുത്തിക്കൊടുക്കുന്നതിനും ജനങ്ങള്‍ സ്വയം ചിന്തിക്കുന്നതിനുംവേണ്ടി” (അന്നഹ്ല്‍ 44).അഭിപ്രായഭിന്നതയുള്ള പ്രശ്‌നങ്ങളില്‍പ്രവാചകന്റെ വിശദീകരണമാണ് തേടേണ്ടതെന്ന് ഇതേ അധ്യായം 64-ാം സൂക്തത്തിലും, ഭിന്നാഭിപ്രായമുള്ള പ്രശ്‌നങ്ങളില്‍ പ്രവാചകന്റെ വിധിത്തീര്‍പ്പ് അംഗീകരിക്കുകയും അതില്‍ സംതൃപ്തിയടയുകയും ചെയ്യാത്തവര്‍ വിശ്വാസിയാവുകയിെല്ലന്ന് 4: 65-ലും വ്യക്തമാക്കുന്നുണ്ട്. ഒരിടത്ത്ഇങ്ങനെ കാണാം: ”അവരില്‍നിന്നുതന്നെയുള്ളഒരു പ്രവാചകനെ അയക്കുക വഴി അല്ലാഹു സത്യവിശ്വാസികള്‍ക്ക് വലിയൊരു ഔദാര്യമാണ്‌ചെയ്തത്. അദ്ദേഹം അവര്‍ക്ക് അവന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുന്നു. അവരുടെ ജീവിതംസംസ്‌കരിക്കുന്നു. അവരെ വേദവും തത്ത്വജ്ഞാനവും പഠിപ്പിക്കുന്നു. ഇതിനു മുമ്പാകട്ടെ, ഇതേജനത സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലായിരുന്നു”(3:164).ഖുര്‍ആന്‍ വ്യാഖ്യാതാക്കളുള്‍പ്പെടെയുള്ളഇസ്‌ലാമിക പണ്ഡിതന്മാരില്‍ അധികപേരും അഭിപ്രായപ്പെടുന്നത് വേദഗ്രന്ഥത്തോടൊപ്പം ഇവിടെപരാമര്‍ശിച്ച തത്ത്വജ്ഞാനം കൊണ്ടുദ്ദേശ്യംപ്രവാചക ചര്യയാണെന്നാണ്. ഇമാം ശാഫിഈപറഞ്ഞു: ”അല്ലാഹു വേദഗ്രന്ഥം എന്നു പറഞ്ഞു. അത് ഖുര്‍ആനാണ്. തുടര്‍ന്ന് ‘ഹിക്മ’ എന്നു പറഞ്ഞു.എന്റെ പ്രദേശക്കാരായ ഖുര്‍ആന്‍ പണ്ഡിതന്മാര്‍ ഇങ്ങനെപറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘ഹിക്മ’ എന്നാല്‍ പ്രവാചകചര്യയാണ്. ഇതാണ് അല്ലാഹു പറഞ്ഞതിനോട്‌യോജിക്കുന്നത്. അല്ലാവുഹാണ് സര്‍വജ്ഞന്‍. എന്തെന്നാല്‍ ആദ്യം ഖുര്‍ആന്‍ പറഞ്ഞു. തുടര്‍ന്ന് ഹിക്മത്തും.ഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിച്ചത് അല്ലാഹുഅവന്റെ ഔദാര്യമായി എടുത്തുപറഞ്ഞിരിക്കുന്നു.ഇവിടെ ‘ഹിക്മത്ത്’ എന്നു പറഞ്ഞത് പ്രവാചകചര്യയല്ലാതെ മറ്റൊന്നാവാന്‍ വഴിയില്ല- അല്ലാഹുവാണ്‌സര്‍വജ്ഞന്‍- കാരണം, വേദഗ്രന്ഥത്തോട് ചേര്‍ത്താണ്തത്ത്വജ്ഞാനം എന്നു പറഞ്ഞത്. പ്രവാചകാനുസരണംഅല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു. അവിടത്തെകല്‍പന പിന്‍പറ്റല്‍ ജനങ്ങളുടെ മേല്‍ ബാധ്യയാക്കുകയും ചെയ്തു. ഖുര്‍ആനിലുണ്ട്, പ്രവാചകചര്യയിലുണ്ട്എന്ന അടിസ്ഥാനത്തിലല്ലാതെ ഒരു കാര്യവും നിര്‍ബന്ധമാണെന്ന് പറയാവതല്ല. കാരണം നാം വിവരിച്ചതുപോലെ അല്ലാഹുവിലുള്ള വിശ്വാസത്തോടൊപ്പം പ്രവാചകനിലുള്ള വിശ്വാസവും അവന്‍ നിര്‍ ന്ധമാക്കിയിരിക്കുന്നു” (അര്‍റിസാല 78).ഇമാം ശാഫിഈ അഭിപ്രായപ്പെട്ടതുപോലെ വേദഗ്രന്ഥത്തോട് ചേര്‍ത്തുപറഞ്ഞ തത്ത്വജ്ഞാനം വേദഗ്രന്ഥത്തില്‍നിന്നു ഭിന്നമായ ഒന്നാണെന്ന് തീര്‍ച്ച. പ്രവാചകാധ്യാപനവുമാണത്; പ്രവാചകനിയോഗത്തിന്റെ ഭാഗവും.ദൈവത്തോടൊപ്പം പ്രവാചകനിലും വിശ്വസിക്കാനും ദൈവത്തോടൊപ്പം പ്രവാചകനെയും അനുസരിക്കാനും കല്‍പിച്ചിരിക്കുന്നു. ഇവിടെ ഈ തത്ത്വജ്ഞാനം ദൈവികാധ്യാപനങ്ങളുടെസാരാംശവും വിശദാംശവുമായ പ്രവാചക വചനങ്ങള്‍തന്നെയാണെന്ന് വരുന്നു.പ്രവാചകനെ വര്‍ണിച്ചുകൊണ്ട് ഖുര്‍ആന്‍പറഞ്ഞു: ”അദ്ദേഹം അവരോട് നന്മ കല്‍പിക്കുകയുംതിന്മ വിരോധിക്കുകയും, പരിശുദ്ധമായവ അനുവദിക്കുകയും മ്ലേഛമായവ നിഷിദ്ധമാക്കുകയും അവരുടെ ഭാരങ്ങളും ചങ്ങലകളും ഇറക്കിവെക്കുകയും ചെയ്യുന്നു”(7:156). പ്രവാചകന്റെ ഈ നിലപാടിനെ സംബന്ധിച്ച പരാമര്‍ശം പൊതുവാണ്. ഖുര്‍ആന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചോ, മറ്റേതെങ്കിലും മാര്‍ഗേണ പ്രവാചകന് ലഭിച്ച ദിവ്യബോധനമനുസരിച്ചോ അദ്ദേഹം നല്‍കുന്ന എല്ലാവിധിനിഷേധങ്ങളും ഈ വാക്യം ഉള്‍ക്കൊള്ളുന്നു.മിഖ്ദാം എന്ന പ്രവാചകശിഷ്യന്‍ തിരുമേനിയില്‍നിന്നുദ്ധരിച്ചു: ”അറിയുക, എനിക്ക് ഗ്രന്ഥവുംഅതോടൊപ്പംതത്തുല്യമായ മറ്റൊന്നും കിട്ടിയിട്ടുണ്ട്” (അ ൂദാവൂദ്).അതാണ് ഖുര്‍ആന്‍ പറഞ്ഞത്: ”പ്രവാചകന്‍നിങ്ങള്‍ക്ക് എത്തിച്ചുതന്നത് നിങ്ങള്‍ മുറുകെപ്പിടിക്കുക;അദ്ദേഹം വിരോധിച്ചത് വെടിയുകയുംചെയ്യുക.” ദൈവാനുസരണത്തോടൊപ്പം പ്രവാചകാനുസരണം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കുന്ന എത്രയോ വാക്യങ്ങള്‍ ഖുര്‍ആനിലുണ്ട്. ഒരിടത്ത് പറഞ്ഞു: ”പ്രവാചകനെ അനുസരിക്കുന്നവര്‍ ദൈവത്തെയാണ് അനുസരിക്കുന്നത്” (4:80).മറ്റൊരിടത്ത്: ”നബീ! പറയൂ, നിങ്ങള്‍ അല്ലാഹുവിനെസ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക.അപ്പോള്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും”(3:31).പ്രവാചകനെ പിന്തുടരലും പ്രവാചക കല്‍പനകള്‍അനുസരിക്കലും നിര്‍ബന്ധമായി കല്‍പിച്ചതുപോലെത്തന്നെ പ്രവാചകനെ ധിക്കരിക്കുന്നത ്കടുത്ത അതിക്രമവും (3:36), നിഷേധവും (3:32), കാപട്യവും (24:47-54),ദൈവശിക്ഷക്ക് ഹേതുവും (24:64)ഒക്കെയായിഎടുത്തുപറഞ്ഞിരിക്കുന്നു.ഇമാം ഇബ്‌നുല്‍ ഖയ്യിംപറഞ്ഞു:”പ്രവാചകന്റെ സന്നിധിയില്‍നിന്ന് പിരിഞ്ഞുപോകുന്നുവെങ്കില്‍ അനുവാദം ചോദിക്കുകയെന്നത്‌വിശ്വാസത്തിന്റെ അനിവാര്യതാല്‍പര്യമായി ഖുര്‍ആന്‍ചിത്രീകരിച്ചതില്‍നിന്ന് മനസ്സിലാവുന്നത് മതപരമായഅറിവിന്റെ കാര്യത്തില്‍ അവിടത്തെ അനുമതി കൂടാതെഏതെങ്കിലും അഭിപ്രായത്തെ പിന്തുടരുന്നത് പ്രത്യേകിച്ചും വിശ്വാസത്തെ ബാധിക്കുന്ന കാര്യമാണെന്നാണ്…”പ്രവാചകചര്യ പ്രത്യക്ഷരം അനുധാവനം ചെയ്യാന്‍മുസ്‌ലിംകളോട് ആവശ്യപ്പെടുന്നതാണ് ഈ കല്‍പനകളുടെയും നിര്‍ദേശങ്ങളുടെയും പൊതുവായ ചൈതന്യം.അവിടന്ന് അവര്‍ക്ക് ഗുരുവും വഴികാട്ടിയുമാണെന്ന് പറഞ്ഞുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ഖുര്‍ആനിക നിയമനിര്‍ദേശങ്ങളുടെ പ്രായോഗിക രൂപം കാണിച്ചുകൊടുക്കുന്നു. തര്‍ക്കങ്ങളിലും കേസുകളിലും പ്രവാചകന്‍ വിധിപറയുന്നു. ഖുര്‍ആനില്‍ വ്യക്തമായി വിധി വന്നിട്ടില്ലാത്തപ്രശ്‌നങ്ങളില്‍ അനുചരന്മാര്‍ അവിടത്തെ നിയമനിര്‍ദേശങ്ങള്‍ ആരായുന്നു. തിരുമേനിയെ വ്യക്തിപരമായിബാധിക്കുന്നതല്ലാത്ത സകല പ്രശ്‌നങ്ങളിലും പ്രത്യക്ഷരം അദ്ദേഹത്തെ അനുധാവനം ചെയ്യുന്നു. നമസ്‌കാരത്തിന്റെ കല്‍പന വരുമ്പോള്‍ ‘ഞാന്‍ നമസ്‌കരിക്കുന്നതുപോലെ നിങ്ങള്‍ നമസ്‌കരിക്കുക’ എന്നും ഹജ്ജിന്റെകല്‍പന വരുമ്പോള്‍ ‘ഹജ്ജിലെ ചടങ്ങുകള്‍എന്നില്‍നിന്ന് പകര്‍ത്തുക’ എന്നും പ്രവാചകന്‍ പറഞ്ഞത് കാണാം. തന്റെ ചര്യ പിന്തുടരാന്‍ മടിക്കുന്നവരുടെനേരെ അവിടുന്ന് താക്കീത് ചെയ്യുമായിരുന്നു. അവിടത്തെ കല്‍പനകള്‍ ചാണിനു ചാണായും മുഴത്തിനു മുഴമായുംപിന്തുടരാന്‍ അതിയായ ആവേശമാണ് മുസ്‌ലിംകള്‍ കാട്ടിയിരുന്നത്. തിരുമേനിയുടെ വാക്കും പ്രവൃത്തിയും അംഗീകാരവും നിയമമായാണവര്‍ കണ്ടത്.തിരുമേനിയുടെ ജീവിതകാലത്തെന്നപോലെ മരണശേഷവും അവിടത്തെ വാക്കുകള്‍ക്കും ചര്യകള്‍ക്കും നിയമപദവിയുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുണ്ടായിരുന്നില്ല. അവിടത്തെ സാന്നിധ്യത്തിലെന്നപോലെ അസാന്നിധ്യത്തിലും അതിന്റെ ആധികാരികതഅവര്‍ അംഗീകരിച്ചിരുന്നു. മുആദി(റ)ന്റെ സംഭവത്തിലെ പ്രസിദ്ധമായ ഹദീസ് അതാണ് വ്യക്തമാക്കുന്നത്. മുആദിനെ യമനിലെ ഗവര്‍ണറായി നിശ്ചയിച്ചുകൊണ്ട് യാത്രയയക്കുമ്പോള്‍ പ്രവാചകന്‍ ചോദിച്ചു:’താങ്കള്‍ക്ക് ഒരു പ്രശ്‌നത്തില്‍ വിധി പറയേണ്ടിവരുമ്പോള്‍എന്തു ചെയ്യും?’ ‘ഞാന്‍ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട്‌വിധിക്കും.’ ‘അല്ലാഹുവിന്റെ ഗ്രന്ഥത്തിലില്ലെങ്കില്‍?’ തിരുമേനി ചോദിച്ചു. ‘ദൈവദൂതന്റെ ചര്യയെ ആധാരമാക്കിഞാന്‍ വിധിക്കും’- മുആദ് പറഞ്ഞു. തിരുമേനി വീണ്ടുംചോദിച്ചു: ‘പ്രവാചകചര്യയിലും കണ്ടില്ലെങ്കില്‍?”ഞാനെന്റെ യുക്തിയുപയോഗിച്ച് ഒരു തീരുമാനമെടുക്കും. വീഴ്ച വരുത്തുകയില്ല’. ഇതുകേട്ട് തിരുമേനി മുആദിെന്റ മാറില്‍ തലോടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ”അല്ലാഹുവിന് തൃപ്തികരമായ ഒരു മറപുടി തരാന്‍ ദൈവൂദതെന്റ ദൂതന് ഭാഗ്യമരുളിയ അല്ലാഹുവിന് സ്തുതി” (അഹ്മദ്, അബൂദാവൂദ്). ജീവിതത്തിന്റെ അവസാനകാലത്ത്‌യാതൊരു സംശയത്തിനുമിടയില്ലാത്തവിധം പ്രവാചകന്‍വ്യക്തമാക്കി: ”നിങ്ങള്‍ക്കിടയില്‍ രണ്ടു കാര്യം ഉപേക്ഷിച്ചാണ് ഞാന്‍ പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവുംഎന്റെ ചര്യയും. അവ രണ്ടും മുറുകെ പിടിക്കുന്ന പക്ഷംനിങ്ങള്‍ പിഴക്കുകയില്ല.”
ഹദീസ് ക്രോഡീകരണം
പ്രവാചകചര്യ പഠിക്കുന്നതിനും ജീവിതത്തില്‍ പകര്‍ത്തുന്നതിനും തിരുമേനിയോടൊപ്പം ഇടപഴകിക്കഴിഞ്ഞിരുന്ന അനുചരന്മാര്‍ക്ക് തെല്ലും പ്രയാസപ്പെടേണ്ടിവന്നിരുന്നില്ല. അവരില്‍ ചിലര്‍ അവിടത്തെ വാഗ്കര്‍മങ്ങള്‍ ഒന്നു പോലും നഷ്ടപ്പെടാതിരിക്കാന്‍ ഊഴംവെച്ചാണ് ജീവിതായോധനത്തിനും പഠനത്തിനും സമയംകണ്ടെത്തിയത്. അവിടത്തെ കുടും ജീവിതവുമായിബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തിരുമേനിയുടെ ഭാര്യമാരുടെയടുക്കല്‍ ചെന്ന് അന്വേഷിക്കുകയായിരുന്നു പതിവ്. തിരുമേനിയുടെ സന്തതസഹചാരികളായിക്കഴിഞ്ഞിരുന്ന ചിലരാകട്ടെ അവിടത്തെ ചര്യ ഏറിയ കൂറും പഠിച്ചുസ്വായത്തമാക്കിയിരുന്നു. മഹാത്മാക്കളായ നാല് ഖലീഫമാരും അബൂഹുറയ്‌റ(റ)യെപ്പോലുള്ള സ്വഹാിമാരുംആ കൂട്ടത്തില്‍ പെടുന്നു.വിശുദ്ധ ഖുര്‍ആന്‍ നബിതിരുമേനിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് ക്രോഡീകരിക്കുകയും എഴുതിസൂ ക്ഷിക്കുകയും ചെയ്തിരുന്നുവെങ്കിലും തിരുവചനങ്ങള്‍ആദ്യകാലത്ത് പ്രത്യേകം രേഖപ്പെടുത്തിവെക്കുകയോക്രോഡീകരിക്കുകയോ ചെയ്തിരുന്നില്ല. ഖുര്‍ആന്‍ വചനങ്ങളുമായി കൂടിക്കലരാതിരിക്കാനും ഖുര്‍ആന്റെ കാര്യത്തില്‍ തെല്ലുപോലും അബദ്ധം പിണയാതിരിക്കാനുംവേണ്ടി ഹദീസുകള്‍ എഴുതിസൂക്ഷിക്കുന്നതിനു തീരെപ്രോത്സാഹനം നല്‍കിയില്ല. എന്നല്ല അതിനെ നിരുത്സാഹപ്പെടുത്തിയതായും കാണാം. എന്നാല്‍ ഹസ്രത്ത് ഉമറിന്റെ കാലശേഷം സ്വഹാ ിമാര്‍ മദീനക്കു പുറത്ത്‌സഞ്ചരിക്കാന്‍ തുടങ്ങിയതോടെ ഹദീസുകള്‍ വ്യാപകമായിപ്രചരിക്കുകയും ഇളംതലമുറയില്‍പെട്ട വിജ്ഞാനകുതുകികള്‍ അവ ചോദിച്ചു പഠിച്ചു പകര്‍ത്തുകയുംചെയ്തുപോന്നു.പിന്നീട് ഇസ്‌ലാമിക സമൂഹത്തില്‍ പൊട്ടിപ്പുറപ്പെട്ടകക്ഷികള്‍ക്കിടയില്‍ വ്യാജ ഹദീസുകള്‍ ധാരാളമായിപ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ഈ വിപത്തിനെതിരില്‍പില്‍ക്കാല പണ്ഡിതന്മാര്‍ നടത്തിയ കഠിനവും തീവ്രവുമായഅധ്വാനപരിശ്രമങ്ങള്‍, ഒരുവേള സത്യാന്വേഷണചരിത്രത്തിലെങ്ങും തുല്യതയില്ലാത്തവിധം സാഹസികവും ധീരവുമായിരുന്നു. ലക്ഷക്കണക്കായ വ്യാജ ഹദീസുകളില്‍നിന്ന് യഥാര്‍ഥ ഹദീസുകള്‍ വേര്‍തിരിച്ചെടുക്കാന്‍ ഇമാം ബുഖാരിയും മുസ്‌ലിമും ഇതര ഹദീസ്പണ്ഡിതന്മാരും സഹിച്ച ത്യാഗങ്ങള്‍ ചില്ലറയല്ല. ഹദീസ്‌വിജ്ഞാനീയങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധീകൃതമായ ഒരുശാസ്ത്രശാഖ തന്നെ അതിനായി രൂപംകൊണ്ടു.
സുന്നത്ത് നിഷേധപ്രവണത
വ്യാജഹദീസുകളുടെ പ്രശ്‌നത്തേക്കാള്‍ ഗുരുതരവുംഅപായകരവുമായ ഭീഷണിയാണ് ഇസ്‌ലാമിന്റെശത്രുക്കള്‍ സുന്നത്തിന്റെ നേര്‍ക്കു നടത്തിയ കടന്നാക്രമണങ്ങള്‍ മൂലം ഉളവായത്. അതിനവര്‍ സ്വീകരിച്ച മാര്‍ഗമാണ്ഹദീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുകയെന്നത്. നിവേദകരുടെയും റിപ്പോര്‍ട്ടര്‍മാരുടെയും സത്യസന്ധതയില്‍ സംശയം ജനിപ്പിച്ചും അവര്‍ക്കെതിരില്‍ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ചുമാണ് ഇക്കൂട്ടര്‍ ഈഹീനകൃത്യം ചെയ്തത്. പ്രത്യക്ഷത്തില്‍ ഗവേഷണ പഠനങ്ങളുടെയും സത്യാന്വേഷണത്തിന്റെയും വേഷമണിഞ്ഞ ജൂത ഓറിയന്റലിസ്റ്റ് ലോബികളും സാമ്രാജ്യത്വത്തിന്റെ നിഗൂഢ ഹസ്തങ്ങളുമാണ് അതിന്റെ പിന്നിലുണ്ടായിരുന്നത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പകിട്ടില്‍മയങ്ങിയ ഏതാനും മുസ്‌ലിംകളെയും അവര്‍ക്ക് കൂട്ടിനുകിട്ടി. പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ സ്വാധീനത്താല്‍ മാനസികമായി അടിമകളായിത്തീര്‍ന്ന, ഇസ്‌ലാമിനോട്മതിപ്പോ ആദരവോ ഇല്ലാത്ത ഈ മോഡേണിസ്റ്റു വിഭാഗം ഇസ്‌ലാമിന്റെ ശത്രുക്കളുടെ കൈയില്‍ കളിപ്പാവകളായി മാറുകയായിരുന്നു. സ്വന്തം സാംസ്‌കാരികപൈതൃകത്തെക്കുറിച്ച അജ്ഞത, അധമബോധം,കീര്‍ത്തിമോഹം തുടങ്ങി പല ഘടകങ്ങളും ഇതില്‍ പങ്കുവഹിച്ചിട്ടുണ്ട്.ഈ ആക്രമണങ്ങള്‍ക്കെല്ലാം നടുവില്‍ പ്രവാചകചര്യയുടെ ആധികാരികതയും പ്രാമാണികതയും ഇസ്‌ലാമികസമൂഹത്തില്‍ കൂടുതലായി അംഗീരിക്കപ്പെട്ടുപോന്നുവെന്നതാണ് സത്യം. ജൂതലോിയും ഓറിയന്റലിസ്റ്റ്‌വിഭാഗവും ഇപ്പോള്‍ ഒടുവിലായി മോഡേണിസ്റ്റുകളും സുന്നത്തിനെതിരില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഹീനവുംകുത്സിതവുമായ ആക്രമണം ഇസ്‌ലാമിക ചരിത്രത്തോളംപഴക്കമുള്ള ഇസ്‌ലാമികവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ്. സുന്നത്തിന്റെ ആധികാരികതയെ തകര്‍ക്കുകവഴിഇസ്‌ലാമിനെത്തന്നെ തകര്‍ക്കുകയാണ് അവരുടെലക്ഷ്യം. പ്രവാചകചര്യയുടെ ആധികാരികതയും പ്രാമാണികതയും തള്ളിക്കളഞ്ഞു കഴിഞ്ഞാല്‍ വിശുദ്ധ ഖുര്‍ആനെ എങ്ങനെയും വ്യാഖ്യാനിക്കാമെന്നുവരും.അതോടെ ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യംതകര്‍ക്കാനും ഇസ്‌ലാമിക ചിന്തയുടെ ഏകതാനത നശിപ്പിക്കാനും ഫലത്തില്‍ ഇസ്‌ലാമിനെത്തന്നെ നശിപ്പിക്കാനും പ്രയാസമുണ്ടാവില്ല. ഹദീസ് നിവേദകരുടെ പരമ്പരയെ സംബന്ധിച്ച സംശയത്തില്‍നിന്ന് തുടങ്ങി പ്രവാചകചര്യയുടെ ആധികാരികതയില്‍ ചെന്നെത്തുന്നസംശയം പയ്യെപയ്യെ ഖുര്‍ആന്റെ നേര്‍ക്കും കടന്നുചെ
ല്ലുന്നതു കാണാം. ചില ഓറിയന്റലിസ്റ്റ് പണ്ഡിതന്മാരുടെയെങ്കിലും ഗവേഷണങ്ങള്‍ ആ വഴിക്കാണ് നീങ്ങിയത്. പില്‍ക്കാലത്ത് മുസ്‌ലിംസമൂഹത്തില്‍ ജന്മെടുത്തഖാദിയാനിസത്തിന്റെയും ബറേല്‍വിസത്തിന്റെയുംപിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. ഏറെ രസകരമായവസ്തുത ഓറിയന്റലിസ്റ്റ്-മിഷനറി വിഭാഗങ്ങള്‍ ഈരഹസ്യം തുറന്നു പറയാന്‍ മടിച്ചിട്ടില്ലെന്നതാണ്
കെ.എ സിദ്ദീഖ് ഹസന്‍
Discussion about this post