Prophet
Advertisement Banner
  • ഹോം
  • മുഹമ്മദ് നബി

    Archived

    Archived

    മുഹമ്മദ് നുണയനായിരുന്നുവോ?

    മുഹമ്മദ് നുണയനായിരുന്നുവോ?

    മുഹമ്മദ് നബി(സ) യുദ്ധക്കൊതിയനെന്നോ ?

    മുഹമ്മദ് നബി(സ) യുദ്ധക്കൊതിയനെന്നോ ?

    മുഹമ്മദ് നബി ഭ്രാന്തനായിരുന്നോ?

    മുഹമ്മദ് നബി ഭ്രാന്തനായിരുന്നോ?

    മുഹമ്മദ് നബിയും ബഹുഭാര്യത്വവും

    മുഹമ്മദ് നബിയും ബഹുഭാര്യത്വവും

    പ്രവാചകന്‍ അപസ്മാരരോഗിയോ?

    പ്രവാചകന്‍ അപസ്മാരരോഗിയോ?

    • പ്രവാചക വൈദ്യം
    • വിമര്‍ശനങ്ങള്‍
    • കരാറുകള്‍
    • ലേഖനങ്ങള്‍
  • പ്രവാചക സ്‌നേഹം
    പ്രവാചക സ്‌നേഹത്തിന്റെ ഇസ്ലാമിക സമീപനം

    പ്രവാചക സ്‌നേഹത്തിന്റെ ഇസ്ലാമിക സമീപനം

    റബീഉല്‍ അവ്വല്‍ ഉണര്‍ത്തുന്ന ചിന്തകള്‍

    റബീഉല്‍ അവ്വല്‍ ഉണര്‍ത്തുന്ന ചിന്തകള്‍

    പ്രവാചക സ്‌നേഹം

    പ്രവാചക സ്‌നേഹം

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    നബിയുടെ വിയോഗം

    പ്രവാചകന്റെ ജന്മദിനം: വിശ്വാസിയുടെ ബാധ്യതയെന്ത് ?

    പ്രവാചകസ്‌നേഹവും നബിദിനാഘോഷവും

    പ്രവാചകസ്‌നേഹവും നബിദിനാഘോഷവും

    പ്രവാചകസ്‌നേഹം: ആദരവ്, അനുധാവനം, ആരാധന

    പ്രവാചകസ്‌നേഹം: ആദരവ്, അനുധാവനം, ആരാധന

  • ഞാന്‍ അറിഞ്ഞ പ്രവാചകന്‍
    ബര്‍ണാഡ് ഷാ

    ബര്‍ണാഡ് ഷാ

    പി സുരേന്ദ്രന്‍

    പി സുരേന്ദ്രന്‍

    ഡോ. സുകുമാര്‍ അഴീക്കോട്‌

    ഡോ. സുകുമാര്‍ അഴീക്കോട്‌

    മോണ്ട്ഗാമറി വാട്ട്‌

    മോണ്ട്ഗാമറി വാട്ട്‌

    ജവഹര്‍ലാല്‍ നെഹ്‌റു

    ജവഹര്‍ലാല്‍ നെഹ്‌റു

    ഡോ. എം.ജി.എസ് നാരായണന്‍

    ഡോ. എം.ജി.എസ് നാരായണന്‍

    ലാലാ ലജ്പത് റായി

    ലാലാ ലജ്പത് റായി

  • പ്രവാചകത്വം
    നബിയുടെ വിയോഗം

    അവസാനത്തെ പ്രവാചകന്‍

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    പ്രവാചകത്വം: ഇസ് ലാമികസങ്കല്പം

    മുഹമ്മദ് പ്രവാചകനാകുന്നു

    മുഹമ്മദ് പ്രവാചകനാകുന്നു

  • സുന്നത്ത്
    എന്താണ് ഹദീസ് ?

    എന്താണ് ഹദീസ് ?

    ഹദീസിന്റെ പ്രാമാണികത

    ഹദീസിന്റെ പ്രാമാണികത

    ഹദീസ് നിഷേധപ്രവണത: ചരിത്രം വര്‍ത്തമാനം

    പ്രവാചകചര്യയുടെ പ്രാമാണികത

    ഖുര്‍ആനും ഹദീസും

    ഖുര്‍ആനും ഹദീസും

    മുതവാതിര്‍

    മുതവാതിര്‍

    തിരസ്കൃത ഹദീസുകള്‍

    ഖബറുല്‍ ആഹാദ്

    തിരസ്കൃത ഹദീസുകള്‍

    തിരസ്കൃത ഹദീസുകള്‍

No Result
View All Result
  • ഹോം
  • മുഹമ്മദ് നബി

    Archived

    Archived

    മുഹമ്മദ് നുണയനായിരുന്നുവോ?

    മുഹമ്മദ് നുണയനായിരുന്നുവോ?

    മുഹമ്മദ് നബി(സ) യുദ്ധക്കൊതിയനെന്നോ ?

    മുഹമ്മദ് നബി(സ) യുദ്ധക്കൊതിയനെന്നോ ?

    മുഹമ്മദ് നബി ഭ്രാന്തനായിരുന്നോ?

    മുഹമ്മദ് നബി ഭ്രാന്തനായിരുന്നോ?

    മുഹമ്മദ് നബിയും ബഹുഭാര്യത്വവും

    മുഹമ്മദ് നബിയും ബഹുഭാര്യത്വവും

    പ്രവാചകന്‍ അപസ്മാരരോഗിയോ?

    പ്രവാചകന്‍ അപസ്മാരരോഗിയോ?

    • പ്രവാചക വൈദ്യം
    • വിമര്‍ശനങ്ങള്‍
    • കരാറുകള്‍
    • ലേഖനങ്ങള്‍
  • പ്രവാചക സ്‌നേഹം
    പ്രവാചക സ്‌നേഹത്തിന്റെ ഇസ്ലാമിക സമീപനം

    പ്രവാചക സ്‌നേഹത്തിന്റെ ഇസ്ലാമിക സമീപനം

    റബീഉല്‍ അവ്വല്‍ ഉണര്‍ത്തുന്ന ചിന്തകള്‍

    റബീഉല്‍ അവ്വല്‍ ഉണര്‍ത്തുന്ന ചിന്തകള്‍

    പ്രവാചക സ്‌നേഹം

    പ്രവാചക സ്‌നേഹം

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    നബിയുടെ വിയോഗം

    പ്രവാചകന്റെ ജന്മദിനം: വിശ്വാസിയുടെ ബാധ്യതയെന്ത് ?

    പ്രവാചകസ്‌നേഹവും നബിദിനാഘോഷവും

    പ്രവാചകസ്‌നേഹവും നബിദിനാഘോഷവും

    പ്രവാചകസ്‌നേഹം: ആദരവ്, അനുധാവനം, ആരാധന

    പ്രവാചകസ്‌നേഹം: ആദരവ്, അനുധാവനം, ആരാധന

  • ഞാന്‍ അറിഞ്ഞ പ്രവാചകന്‍
    ബര്‍ണാഡ് ഷാ

    ബര്‍ണാഡ് ഷാ

    പി സുരേന്ദ്രന്‍

    പി സുരേന്ദ്രന്‍

    ഡോ. സുകുമാര്‍ അഴീക്കോട്‌

    ഡോ. സുകുമാര്‍ അഴീക്കോട്‌

    മോണ്ട്ഗാമറി വാട്ട്‌

    മോണ്ട്ഗാമറി വാട്ട്‌

    ജവഹര്‍ലാല്‍ നെഹ്‌റു

    ജവഹര്‍ലാല്‍ നെഹ്‌റു

    ഡോ. എം.ജി.എസ് നാരായണന്‍

    ഡോ. എം.ജി.എസ് നാരായണന്‍

    ലാലാ ലജ്പത് റായി

    ലാലാ ലജ്പത് റായി

  • പ്രവാചകത്വം
    നബിയുടെ വിയോഗം

    അവസാനത്തെ പ്രവാചകന്‍

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    പ്രവാചകത്വം: ഇസ് ലാമികസങ്കല്പം

    മുഹമ്മദ് പ്രവാചകനാകുന്നു

    മുഹമ്മദ് പ്രവാചകനാകുന്നു

  • സുന്നത്ത്
    എന്താണ് ഹദീസ് ?

    എന്താണ് ഹദീസ് ?

    ഹദീസിന്റെ പ്രാമാണികത

    ഹദീസിന്റെ പ്രാമാണികത

    ഹദീസ് നിഷേധപ്രവണത: ചരിത്രം വര്‍ത്തമാനം

    പ്രവാചകചര്യയുടെ പ്രാമാണികത

    ഖുര്‍ആനും ഹദീസും

    ഖുര്‍ആനും ഹദീസും

    മുതവാതിര്‍

    മുതവാതിര്‍

    തിരസ്കൃത ഹദീസുകള്‍

    ഖബറുല്‍ ആഹാദ്

    തിരസ്കൃത ഹദീസുകള്‍

    തിരസ്കൃത ഹദീസുകള്‍

No Result
View All Result
No Result
View All Result
Home സുന്നത്ത്

പ്രധാന ഹദീസ് നിവേദകര്‍

admneoap_propht by admneoap_propht
October 30, 2019
in സുന്നത്ത്
0
ഹിജ്റ (പലായനം)
0
SHARES
2.9k
VIEWS
Share on FacebookShare on Twitter

ചില പ്രധാന ഹദീസ് നിവേദകര്‍

അഖ്റഉബ്നു ഹാബിസ്(റ)
മക്കാവിജയകാലത്ത് ഇസ്ലാം സ്വീകരിച്ചു. നബി(സ)യില്‍നിന്നും, അവിടുത്തെ അനുചരന്‍മാരില്‍നിന്നും ഹദീസ് ഹൃദിസ്ഥമാക്കി. മക്കാവിജയ ദിവസം തമീം ഗോത്രത്തിന്റെ പ്രതിനിധിയായിവന്നു. ഗവര്‍ണര്‍ അബ്ദുല്ലാഹിബ്നു ആമിര്‍ ഖുറാസാനിലേക്കയച്ച ഒരു സേനയുടെ നായകത്വം ഇദ്ദേഹത്തിനായിരുന്നു.

അദിയ്യുബ്നു ഹാതിം(റ)
ലോകപ്രശസ്ത ഔദാര്യവാനായ ഹാത്വിമുത്താഇയുടെ പുത്രന്‍. ഹാത്വിം ‏‏‏‏ ഹയ്യ് ഗോത്രത്തിന്റെ

അധിപനായിരുന്നു. ഹാത്വിമിന്റെ മകന്‍ അദിയ്യ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്നു. അലി(റ) യുടെ കീഴിലുള്ള മുസ്ലിം സേന ത്വയ്യുകാരെ തോല്‍പ്പിച്ചു. അവര്‍ സിറിയയിലേക്ക് പലായനം ചെയ്തു. അദിയ്യിന്റ സഹോദരി ബന്ദികളുടെ കൂട്ടത്തില്‍ പ്രവാചക സന്നിധിയില്‍ ഹാജരാക്കപ്പെട്ടു. നബി(സ) വിശിഷ്ടസമ്മാനങ്ങള്‍ നല്‍കി ആദരപൂര്‍വ്വം തിരിച്ചയച്ചു. പ്രവാചകന്റെ ഈ ഉദാര നടപടി അദിയ്യിന്റെ മനം കവര്‍ന്നു. അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. അലി പക്ഷക്കാരനായിരുന്ന അദിയ്യ് അദ്ദേഹത്തിനുവേണ്ടി ധീരമായി ഒട്ടേറെ യുദ്ധങ്ങളില്‍ പോരാടി. തുടര്‍ന്ന് കൂഫയില്‍ താമസമാക്കി. ഹി: 68 ല്‍ 120‏ ാം വയസ്സില്‍ നിര്യാണം.

അനസ്ബ്നു മാലിക്(റ)
പ്രശസ്ത ഹദീസ് നിവേദകന്‍.‏‏ ഒട്ടേറെ ഹദീസുകള്‍ നിവേദനം ചെയ്തു. പ്രവാചകന്റെ പ്രത്യേക പരിചാരകന്‍. പ്രവാചകന്‍ മദീനയിലേക്ക് ഹിജ്റ പോകുമ്പോള്‍ പത്ത് വയസ്സ്. തുടര്‍ന്ന് പത്ത് വര്‍ഷം പ്രവാചകന് സേവനം ചെയ്തു. ഈ കാലയളവിലൊരിക്കലും പ്രവാചകന്‍ അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ലെന്നു മൊഴി നല്‍കുന്നു. ജനങ്ങളെ ഹദീസ് പഠിപ്പിക്കുന്നതിനും മറ്റുമായി ബസറയിലേക്കു താമസം മാറ്റി. ഉമറിന്റെ ഭരണകാലത്ത് ശിഷ്ടകാലം അവിടെ കഴിച്ചുകൂട്ടി. ഹ: 91 ല്‍ 103‏‏ ‏ാം വയസ്സില്‍ നിര്യാണം.

അബൂഅയ്യൂബില്‍ അന്‍സ്വാരി (ഖാലിദ് ബ്നു സൈദ് അന്‍സ്വാരി അല്‍ ഖസ്റജ്)
മക്കയില്‍നിന്നു ശത്രുക്കളുടെ ഉപദ്രവം സഹിക്കവയ്യാതെ മദീനയിലേക്കു പലായനം ചെയ്തു. നബി(സ) ഇദ്ദേഹത്തിന്റെ വീട്ടിലാണ് സ്വന്തം വീടു പണിയുന്നതുവരെ താമസിച്ചത്. മറ്റാര്‍ക്കും ഈ ബഹുമതി ലഭിച്ചില്ല. പ്രവാചകന്റെ കൂടെ എല്ലായുദ്ധങ്ങളിലും പങ്കെടുത്തു. ഹി: 51 ലാണ് അദ്ദേഹം നിര്യാതനായത്. തന്റെ അന്ത്യാഭിലാഷമനുസരിച്ച് കോട്ടയുടെ അടിഭാഗത്തായിരുന്നുഅദ്ദേഹത്തിന്റെ മൃതദേഹം ഖബറടക്കിയത്. തുര്‍ക്കി ഭരണാധികാരി സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ കോണ്‍സ്റാന്റിനോപ്പിള്‍ കീഴടക്കിയപ്പോള്‍ അന്‍സ്വാരിയുടെ മഖ്ബറ കണ്ടെത്തുകയും അദ്ദേഹത്തിന്റെ മഖ്ബറക്കരികെ വലിയൊരു പള്ളി നിര്‍മിക്കുകയും ചെയ്തു. ഇത് മസ്ജിദ് അബൂഅയ്യൂബ് എന്ന പേരിലറിയപ്പെടുന്നു. പ്രവാചകനില്‍നിന്ന് ധാരാളം ഹദീസുകള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അബൂഉമാമത്തുല്‍ ബാഹിലി(റ)
ഈജിപ്ത് നിവാസിയായിരുന്നു.‏ പിന്നീട് സിറിയയിലെ ഹിംസിലേക്ക് താമസം മാറ്റി. അനേകം ഹദീസുകള്‍ ഇദ്ദേഹത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഹി: 86 ല്‍ 91 ‏‏‏‏ാം വയസ്സില്‍ നിര്യാതനായി. ഹിംസിലാണ് ഖബറടക്കം. നബി(സ)യുടെ സിറിയയിലെ അനുചരന്‍മാരില്‍ ഏറ്റവും അവസാനം മരിച്ചത് അബൂഉമാമയാണ്.

അബൂബക്കര്‍ സിദ്ദീഖ് (അബ്ദുല്ലാഹിബ്നു ഉസ്മാന്‍ അബൂഖുഹാഫ) (റ)
നബി(സ)യുടെ പ്രഥമ അനുചരനും, സന്തത സഹചാരിയും, പ്രഥമ ഖലീഫയുമായിരുന്നു. പുരുഷന്‍മാരില്‍ നിന്ന് ആദ്യമായി ഇസ്ലാം സ്വീകരിച്ചത് അബൂബക്കറാണ്. മക്കയില്‍ ജനിച്ചു. മദീനയില്‍ അറുപത്തിമൂന്നാം വയസ്സില്‍ നിര്യാതനായി. അബൂബക്കറിന് നബി(സ) സിദ്ദീഖ്(സത്യസന്ധന്‍) എന്ന ബഹുമതി നല്‍കി.

അബൂദര്‍റുല്‍ ഗിഫാരി/ജുന്‍ദുബ്ബ്നു ജുനാദ(റ)
‘ഖാഇമുല്‍ ഖുര്‍ആന്‍’ എന്ന് അപരനാമം. മുഹാജിര്‍, പ്രമുഖ സ്വഹാബി, അതീവ ഭക്തന്‍, പരിത്യാഗി. ഇസ്ലാം സ്വീകരിക്കുന്നതിനുമുമ്പുതന്നെ അബൂദര്‍റ് ഭയഭക്തിയിലും അര്‍പ്പണ ബോധത്തിലും പ്രസിദ്ധനായിരുന്നു. സ്വന്തം ഗോത്രത്തില്‍ ഇസ്ലാം പ്രബോധനം ചെയ്തു. ദമസ്കസില്‍ താമസമാക്കി. ഖലീഫ ഉസമാന്‍(റ)വിന്റെ കാലത്ത് മദീനയിലെ പ്രാന്തപ്രദേശമായ റബ്ദയില്‍ ഏകാന്തവാസം വിധിക്കപ്പെട്ടു. അവിടെ നിര്യാണം. ഒട്ടേറെ സ്വഹാബിമാരും താബിഉകളും അബൂദര്‍റില്‍നിന്ന് ഹദീസ് കേട്ടു. ആദ്യമായി ഇസ്ലാമിന്റെ അഭിവാദ്യമായ ‘സലാം’ ഇദ്ദേഹത്തോടാണ് നബി(സ) പറഞ്ഞത്.

അബൂത്വല്‍ഹ(റ)
സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്ത് സ്വഹാബികളില്‍ ഒരാള്‍. യുദ്ധവീരന്‍. വില്ലാളി. ഒരുകൂട്ടം പോരാളികളേക്കാള്‍ ഫലപ്രദമായിരുന്നു അദ്ദേഹത്തിന്റെ യുദ്ധ ഗര്‍ജ്ജനമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അഖബാ ഉടമ്പടിയില്‍ പങ്കെടുത്ത പതിനേഴ് മദീനക്കാരില്‍ ഒരാള്‍. എഴുപത്തിഏഴാം വയസ്സില്‍ (ഹി: 31) ബസ്വറയില്‍ നിര്യാണം.

അബൂഹുറൈറ(റ)
പൂച്ചയോട് വലിയ ഇഷ്ടമായിരുന്നതിനാല്‍ ‘അബൂഹുറൈറ’ (പൂച്ചക്കാരന്‍) എന്ന പേരുകിട്ടി. പേര്, കുടുംബം എന്നിവയെക്കുറിച്ച് ഒട്ടേറെ അഭിപ്രായങ്ങളുണ്ട്. ജാഹിലിയ്യാകാലത്ത് അബ്ദുശ്ശംസ് എന്നായിരുന്നു പേര്. ഇസ്ലാം സ്വീകരിച്ചപ്പോള്‍ അബ്ദുല്ല എന്നോ, അബ്ദുര്‍റഹ്മാന്‍ എന്നോ പേരു സ്വീകരിച്ചു. ഖൈബര്‍ ഉപരോധകാലത്ത് ഇസ്ലാം സ്വീകരിച്ചു. തുടര്‍ന്ന് നബിയുടെ സന്തത സഹചാരിയായി ഒരു നിഴല്‍പോലെ എപ്പോഴും നബിയോടൊപ്പമുണ്ടാകും. അത്ഭുതാവഹമായ ഓര്‍മശക്തി അബൂഹുറൈറയുടെ പ്രത്യേകതയായിരുന്നു. ഏറ്റവും കൂടുതല്‍ ഹദീസ് നിവേദനം ചെയ്ത സ്വഹാബി ഇദ്ദേഹമാണ്. എണ്ണൂറിലേറെ സ്വഹാബികളും അനുയായികളും അദ്ദേഹത്തില്‍ നിന്ന് ഹദീസ് കേട്ടതായി ഇമാം ബുഖാരി പറയുന്നു. തൊട്ടടുത്തുനിന്നിരുന്നത് ഇബ്നു അബ്ബാസ്, ഇബ്നു ഉമര്‍, ജാബിര്‍, ആഇശ എന്നിവരാണ്. 75 ‏‏‏‏ാം വയസ്സില്‍ ഹി: 59 ല്‍ അന്തരിച്ചു.

അബ്ദുര്‍റഹ്മാനുബ്നു ജാബിര്‍(റ)
ബദ്റില്‍ പങ്കെടുത്തു. ഹി: 34ല്‍, 70‏‏‏‏ാം വയസ്സില്‍ നിര്യാണം. ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കി.

അബ്ദുല്ലാഹിബ്നു സുബൈറുബ്നുല്‍ അവ്വാം(റ)
മദീനയിലെ ഖുബാ മസ്ജിദില്‍ ജനനം. ഹിജ്റക്കു ശേഷം ആദ്യം ജനിച്ച കുട്ടിയായ ഇദ്ദേഹത്തിന് ആദ്യമായി കാരക്ക കൊണ്ട് മധുരം നല്‍കിയത് നബി(സ)യായിരുന്നു. അദ്ദേഹത്തിന്റെ വയറ്റില്‍ ആദ്യമായി എത്തിയത് നബി(സ)യടെ ഉമിനീരാണ്. നബി(സ) അബ്ദുല്ല എന്ന് പേരിട്ടു. നബിയില്‍നിന്നും സ്വഹാബികളില്‍നിന്നും ധാരാളം ഹദീസുകള്‍ നിവേദനം ചെയ്തു. വൃത്തി വളരെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം പരിശുദ്ധമായി ജീവിച്ചു. അബൂബക്കര്‍(റ) വിന്റെ മകള്‍ അസ്മാഅ്(റ)ന്റെ പുത്രന്‍. ഹസന്‍(റ)വിന് ശേഷം ഹി: 64‏‏‏‏ാം വര്‍ഷം ഖലീഫയായി പ്രഖ്യാപിച്ചു. ഭൂരിഭാഗം മുസ്ലിംകളും അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു. അമവി ഭരണാധികാരികളില്‍ ക്രൂരനായിരുന്ന മാലിക്ബ്നു മര്‍വാന്റെ ഗവര്‍ണര്‍ ഹജ്ജാജുബ്നു യൂസുഫ് മക്ക കീഴടക്കി അദ്ദേഹത്തെ വധിച്ചു. ഹി: 73 ‏‏‏‏ാം വര്‍ഷമാണ് സംഭവം.

അബ്ദുല്ലാഹിബ്നു ഉമറുബ്നുല്‍ഖത്വാബ്(റ)
നുബുവ്വത്തിന് ഒരു വര്‍ഷം മുമ്പ് ജനനം. കുട്ടിയായിരിക്കെ പിതാവിനോടൊപ്പം ഇസ്ലാം സ്വീകരിച്ചു. പണ്ഡിതനും ഭക്തനും സമര്‍പ്പിതനും പരിത്യാഗിയും ഭൌതികൈശ്വര്യങ്ങള്‍ക്ക് കീഴ്പ്പെടുത്താനാവാത്ത വ്യക്തിത്വത്തിനുടമയുമായിരുന്നു. സ്വജീവിതകാലത്ത് ആയിരത്തോളം യുദ്ധത്തടവുകാരെ മോചിപ്പിച്ചു. നന്നേ ചെറുപ്പമായതിനാല്‍ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചില്ല. എന്നാല്‍ ഖന്‍ദഖ് യുദ്ധത്തിലും ബൈഅത്തുരിദ്വാന്‍ ഉടമ്പടി വേളയിലും പങ്കെടുത്തു. അമവി ഭീകരനായിരുന്ന ഹജ്ജാജിനാല്‍ ദാരുണമായി വധിക്കപ്പെട്ടു. നബിയോടൊപ്പം വളരെക്കാലം സഹവസിച്ച ഒരു സ്വഹാബിയാണ് അതുമൂലം സമൂഹത്തിന് നഷ്ടമായത്.

അബ്ദുല്ലാഹിബ്നു സലാമുബ്നു ഹാരിസില്‍ ഇസ്രാഈലി(റ)
യൂസുഫ് നബിയുടെ സന്തതികളില്‍ പെട്ടയാള്‍. ജാഹിലിയ്യാകാലത്ത് ഹുസൈന്‍ എന്നായിരുന്നു പേര്. മുസ്ലിമായപ്പോള്‍ നബി(സ) അബ്ദുല്ല എന്ന് പേരിട്ടു. നബി(സ) മദീനയിലേക്ക് ഹിജ്റ പോയപ്പോഴാണ് മുസ്ലിമായത്. ഇദ്ദേഹത്തില്‍നിന്ന്  മക്കളായ യൂസുഫ്, മുഹമ്മദ് എന്നിവരും, അനസുബ്നു മാലിക്കും, സുറാറത്തുബ്നു ഔഫയും ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. ഹി: 43 ല്‍ മരിച്ചു. മദീനയിലെ ജൂത വംശജരില്‍ ഇബ്നുസലാമിനോളം പാണ്ഡിത്യമുള്ള മറ്റൊരാളുണ്ടായിരുന്നില്ല.

അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വ്(റ)
പ്രശസ്തനായ സ്വഹാബിയുടെ മകന്‍. പിതാവിനും മുമ്പ് 12‏‏‏‏13 വയസ്സുള്ളപ്പോള്‍ ഇസ്ലാം സ്വീകരിച്ചു. ഖുറൈശി ഉപഗോത്രമായ സലീം ഗോത്രക്കാരന്‍. പ്രവാചകമൊഴികള്‍ എഴുതിവെക്കുമായിരുന്നു. ഭയഭക്തിയാലുള്ള കരച്ചില്‍ കാരണം, ഭക്തനും പരിത്യാഗിയുമായിരുന്ന ഇദ്ദേഹത്തിന്റെ കാഴ്ചപോലും അവസാനകാലമായപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു. മരണസമയത്തെക്കുറിച്ച് വ്യത്യസ്താഭിപ്രായമുണ്ട്. മക്കയില്‍ ഹി: 63 ലോ 73 ലോ ആണ് നിര്യാണം.

അബ്ദുല്ലാഹിബ്നു മസ്ഊദ്/അബൂ അബ്ദുര്‍റഹ്മാന്‍(റ)
ആദ്യകാല മുസ്ലിംകളില്‍ ആറാമത്. നബി(സ)യുടെ യാത്രകളിലെ പ്രത്യേക സഹചാരി. നബി(സ)യുടെ വുളു എടുക്കുന്ന പാത്രം, അറാക്കിന്റെ ബ്രഷ്, നബിയുടെ വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ പ്രത്യേക സൂക്ഷിപ്പുകാരന്‍ ഇദ്ദേഹമായിരുന്നു. ബദ്ര്‍ യുദ്ധത്തിലും തുടര്‍ന്നുള്ള 25 യുദ്ധങ്ങളിലും പങ്കെടുത്തു. സ്വര്‍ഗ്ഗപ്രവേശംകൊണ്ട് സുവിശേഷമറിയിക്കപ്പെട്ട പത്ത് പേരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. “അബ്ദുല്ലാഹിബ്നു മസ്ഊദിനു സ്വീകാര്യമായത് എന്റെ അനുയായികള്‍ക്കും ഞാന്‍ സ്വീകാര്യമായിക്കാണുന്നു.” എന്ന് നബി ഇദ്ദേഹത്തെ വാഴ്ത്തി. ആദ്യം അബ്സീനിയയിലേക്കും പിന്നീട് മദീനയിലേക്കും പലായനം ചെയ്തു. അതിദീര്‍ഘ കായകനായിരുന്ന ഇദ്ദേഹത്തെ ഖലീഫ ഉമര്‍ കൂഫയിലെ ന്യായാധിപനും അവിടുത്തെ പൊതുസ്വത്തിന്റെ സൂക്ഷിപ്പുകാരനുമാക്കി. ഉസ്മാന്‍(റ)വിന്റെ കാലത്തും കൂഫയില്‍ തന്നെ കഴിഞ്ഞു. പിന്നീട് മദീനയിലേക്ക് മാറി. ഹി: 32 ല്‍ 60 ‏‏‏‏ാം വയസ്സില്‍ നിര്യാണം. ജന്നത്തുല്‍ ബഖീഇലാണ് ഖബര്‍. ഖുലഫാഉര്‍റാശിദുകളടക്കം ഒട്ടേറെ സ്വഹാബികള്‍ ഇദ്ദേഹത്തില്‍ നിന്ന് ഹദീസ് കേട്ടു. 848 ഹദീസുകള്‍ ഇദ്ദേഹത്തില്‍ നിന്നുദ്ധരിക്കപ്പെടുന്നു. ഇതില്‍ 64 എണ്ണം ബുഖാരിയിലും മുസ്ലിമിലും സ്വീകരിച്ചിട്ടുണ്ട്.

അബ്ദുല്ലാഹിബ്നു മുഗഫ്ഫല്‍(റ)
മദീനയില്‍ താമസം. പിന്നീട് ബസറയിലേക്ക് മാറി. ഹി: 60 ല്‍ നിര്യാണം. ഹസനുല്‍ ബസരി അടക്കം അനേകം താബിഉകള്‍ ഇദ്ദേഹത്തില്‍നിന്ന് ഹദീസ് കേട്ടു.

അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)
നബി(സ)യുടെ പിതൃവ്യപുത്രന്‍. ഇദ്ദേഹത്തിന്റെ സഹോദരി മൈമൂനയെ പ്രവാചകന്‍ വിവാഹം ചെയ്തു. ഹിജ്റക്ക് മൂന്ന് വര്‍ഷം മുമ്പ് ജനനം. അതീവ പണ്ഡിതനും. വാഗ്മിയുമായിരുന്ന ഇദ്ദേഹം നബി(സ)യുടെ പ്രശസ്ത സഹചാരിയും കൂടിയായിരുന്നു. ഉമര്‍(റ) ഇദ്ദേഹവുമായി കൂടിയാലോചന നടത്താറുണ്ടായിരുന്നു. അലി(റ)വിന്റെ വലംകൈ ആയിരുന്നു ഈ മഹാന്‍. 71 ‏‏‏‏ാം വയസ്സില്‍ (ഹി:68) ത്വാഇഫില്‍ നിര്യാതനായി. ദീര്‍ഘകായനും സുന്ദരനുമായിരുന്നു. അവസാനകാലത്ത് കാഴ്ച നഷ്ടപ്പെട്ടു. കുറച്ചുകാലം കൂഫയില്‍ ഗവര്‍ണറായി. അഭിപ്രായ വ്യത്യാസം കാരണം പിന്നീട് രാജിവെച്ചു.

അമ്മാറുബ്നുയാസിര്‍(റ)
ബനൂമഖ്സൂമിന്റെ അടിമയായിരുന്നു. പിന്നീട് സ്വതന്ത്രനാക്കപ്പെട്ടു. ഹി: 37 ല്‍ 93 ‏‏‏‏ാം വയസ്സില്‍ സ്വിഫ്ഫീന്‍ യുദ്ധത്തില്‍ വെച്ച് മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ മയ്യിത്തുനിസ്കാരത്തിന് അലി(റ)വാണ് നേതൃത്വം വഹിച്ചത്.

അസ്മാഅ്(റ)
അബൂബക്കറിന്റെ മകള്‍. ‘ദാത്തുന്നിത്വാഖൈന്‍’ (ഇരട്ടപ്പട്ടക്കാരി) എന്നറിയപ്പെട്ടു. സ്വര്‍ഗപ്രവേശം കൊണ്ട് സന്തോഷവാര്‍ത്തയറിയിക്കപ്പെട്ട സുബൈറിന്റെ ഭാര്യ. അബ്ദുല്ലാഹിബ്നു സുബൈര്‍ ഇവരുടെ മകന്‍. ആദ്യകാല മുസ്ലിം. അവര്‍ക്ക് മുമ്പ് 70 വിശ്വാസികളേ ഉണ്ടായിരുന്നുള്ളൂ. നൂറാം വയസ്സില്‍ മകന്‍ അബ്ദുല്ലയുടെ രക്തസാക്ഷിത്വം കഴിഞ്ഞ് പത്തോ, പന്ത്രണ്ടോ ദിവസങ്ങള്‍ക്കുശേഷം നിര്യാതരായി.

അലിയ്യുബ്നു അബീത്വാലിബ്(റ)
യുവാക്കളിലെ ആദ്യ മുസ്ലിം. നാലാം ഖലീഫ. പ്രവാചകന്റെ പിതൃവ്യ പുത്രന്‍. തബൂക്കിലൊഴികെ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. മൂസാനബിക്ക് ഹാറൂന്‍ എന്നതുപോലെ നീയെനിക്ക് ഏറ്റവും അടുത്ത സുഹൃത്താവുന്നതില്‍ സംതൃപ്തനല്ലേ.” എന്ന് പ്രവാചകന്‍ ഒരിക്കല്‍ ചോദിച്ചു, കുടുംബത്തെ ചികിത്സിക്കാനാണ് അലിയോട് തബൂക്കില്‍നിന്ന് വിട്ട് നില്‍ക്കാന്‍ കല്‍പിച്ചത്. ഹി: 35 ല്‍ ഖലീഫയായി. നാല് വര്‍ഷവും ഒമ്പത് മാസവും ഖലീഫയായിതുടര്‍ന്നു. ഒരു വെള്ളിയാഴ്ച അദ്ദേഹത്തെ അബ്ദുര്‍റഹ്മാന്‍ എന്ന ഖാരിജി കൊലപ്പെടുത്തി. കുറിയവനായിരുന്നു അലി(റ). ഭാരിച്ച ശരീരം. സമൃദ്ധമായ താടി. അല്ലാഹുവിന്റെ സിംഹം എന്നറിയപ്പെട്ടു. ഭാര്യ ഫാത്തിമ(റ). ഹസന്‍, ഹുസൈന്‍ എന്നിവര്‍ മക്കള്‍.

ആഇശ(റ)
പ്രവാചക പത്നി. അബൂബക്കറി(റ)ന്റെ പുത്രി. ഖദീജ(റ) യുടെ മരണത്തെ തുടര്‍ന്നാണ് പ്രവാചകന്‍ അവരെ വിവാഹം ചെയ്തത്. അപ്പോള്‍ ആഇശ(റ)ക്ക് ഏഴുവയസ്സായിരുന്നു. ഹി: രണ്ടാം വര്‍ഷം ഒമ്പതാം വയസ്സില്‍ ദാമ്പത്യ ജീവിതം തുടങ്ങി. ഒമ്പത് വര്‍ഷം പ്രവാചകനോടൊപ്പം ജീവിച്ചു. നബി(സ) മരിക്കുമ്പോള്‍ ആഇശക്ക്പതിനെട്ടുവയസ്സ്. അറബികളുടെ ചരിത്രവും കവിതയും അവര്‍ക്ക് നന്നായറിയാമായിരുന്നു. വനിതാ നിവേദകരില്‍ ഏറ്റവും മുന്നില്‍ ആഇശ(റ)യാണ്. 1210 ഹദീസുകള്‍ അവരില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. 174 എണ്ണം ബുഖാരിയും മുസ്ലിമും സ്വീകരിച്ചു. ഹി: 52 ലോ, 58 ലോ മദീനയില്‍ റമദാനില്‍ നിര്യാണം. ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കി. ത്യാഗപൂര്‍ണമായ ജീവിതമായിരുന്നു അവരുടേത്. കഠിനമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട പ്രവാചക പത്നിമാരിലൊരാളായിരുന്നു ആഇശ.

ഉബാദത്തുബ്നു സ്വാമിത്ത്(റ)
നബി(സ)യുമായുണ്ടായ രണ്ടാം ഉടമ്പടിയില്‍ പങ്കെടുത്തു. ഉമറി(റ)ന്റെ കാലത്ത് ഇദ്ദേഹം പലയിടങ്ങളിലും ഖാദിയായും മതാധ്യാപകനായും നിയമിതനായിട്ടുണ്ട്. ഹി: 34 ല്‍ ജറൂസലേമില്‍ നിര്യാണം.

ഉബയ്യുബ്നു കഅ്ബ്(റ)
നബി(സ)യുടെ ദിവ്യബോധനങ്ങള്‍ എഴുതി സൂക്ഷിക്കുന്നതിന് ഇദ്ദേഹം നിയുക്തനായിട്ടുണ്ട്. അന്‍സ്വാരികളുടെ നേതാവായി അറിയപ്പെട്ടു. ഖുര്‍ആന്‍ പാരായണത്തില്‍ നിപുണനായിരുന്നു. ഹി: 16 ല്‍ മദീനയില്‍ നിര്യാണം. പലസ്വഹാബികളും ഇദ്ദേഹത്തില്‍നിന്നും ഹദീസുകള്‍ കേട്ടിട്ടുണ്ട്.

ഉമറുബ്നുല്‍ ഖത്വാബ്(റ)
നബി(സ) നുബുവ്വത്തിന്റെ ആറാം വര്‍ഷം ഇസ്ലാം സ്വീകരിച്ചു. നബി(സ)യെ വധിക്കുക എന്ന ഉദ്ദേശത്തോടെ പുറപ്പെട്ട അവസരത്തില്‍ ഖുര്‍ആന്‍ പാരായണത്തില്‍ ആകൃഷ്ടനായി അദ്ദേഹം മുസ്ലിമായി. രണ്ടാം ഖലീഫ. അമീറുല്‍ മുഅ്മിനീന്‍ എന്ന സ്ഥാനപ്പേര് ആദ്യം വഹിച്ച മഹാന്‍. പത്തര വര്‍ഷം ഖിലാഫത്ത് നടത്തി. ഹി: 24 ല്‍ 60‏‏ ാം വയസ്സില്‍ മരണമടഞ്ഞു.

ഉമ്മുസലമ(റ)
ആദ്യഭര്‍ത്താവ് അബൂസലമയുടെ മരണാനന്തരം ഹിജ്റ 4 ല്‍ നബി(സ) വിവാഹം ചെയ്തു.‏‏ ഹി: 59 ല്‍ 84 ‏‏‏‏ാം വയസ്സില്‍ മരണം. ജന്നത്തുല്‍ ബഖീഇല്‍ മറവുചെയ്യപ്പെട്ടു. ഇബ്നു അബ്ബാസ്, ആഇശ, സൈനബ്(റ) തുടങ്ങിയവര്‍ ഈ മഹതിയില്‍നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.

ഉമ്മുഹബീബ(റ)
പ്രവാചക പത്നി. അബൂസുഫ്യാന്റെ മകളായിരുന്നു. ഹി: 41ല്‍ മദീനയില്‍ മരണം.  നിരവധി ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.

ഔഫുബ്നു മാലിക്(റ)
ഖൈബര്‍ യുദ്ധത്തില്‍ മക്കാവിജയദിനത്തില്‍ അശ്ജഈ ഗോത്രത്തിന്റെ പതാകയേന്തി. പിന്നീട് സിറിയയില്‍ താമസമാക്കി. ഹി: 73ല്‍ നിര്യാണം. ധാരാളം സ്വഹാബിമാരും താബിഉകളും ഇദ്ദേഹത്തില്‍ നിന്ന് ഹദീസ് സ്വീകരിച്ചു.

കഅ്ബുബ്നു മാലികുല്‍ അന്‍സാരി(റ)
ബദ്റിന് ശേഷമുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഹുദൈബിയ്യാ സന്ധിയില്‍ പങ്കെടുത്തവരിലൊരാള്‍. തബൂക്ക് യുദ്ധത്തില്‍നിന്ന് മാറിനിന്ന കാരണത്താല്‍ നബി(സ)യും സ്വഹാബാക്കളും ഇദ്ദേഹത്തോട് വെറുപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഇദ്ദേഹം പിന്നീട് പശ്ചാത്തപിക്കുകയും അല്ലാഹു അത് സ്വീകരിക്കുകയും ചെയ്തു.

ഖാലിദ്ബ്നുല്‍ വലീദ്(റ)
യുദ്ധത്തില്‍ വളരെയധികം കഴിവു പ്രകടിപ്പിച്ച സ്വഹാബി. ‘അല്ലാഹുവിന്റെ വാള്‍’ എന്ന് നബി ഇദ്ദേഹത്തിന് പേര് നല്‍കി. ഹി: 21 ല്‍ മരണപ്പെട്ടു. ഇബ്നു അബ്ബാസ്, അല്‍ഖമ, സുബൈര്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തില്‍നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.

ജരീറുബ്നു അബ്ദില്ല(റ)
അബൂഅഅ്മര്‍ എന്നും അറിയപ്പെട്ടു. നബി(സ)യുടെ നിര്യാണത്തിനു നാല്‍പത് ദിവസം മുമ്പ് ഇസ്ലാം സ്വീകരിച്ചു. ഹി: 51ല്‍ നിര്യാതനായി.

ഫാത്വിമ(റ)
പ്രവാചകന്റെ പ്രിയപുത്രി. അലിയുടെ പത്നി. ഇമാം ഹസന്‍, ഹുസൈന്‍, മുഹ്സിന്‍ എന്നിവരുടെ മാതാവ്. മുസ്ലിം വനിതകളുടെ നായികയായി ഇവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. നബി(സ)യുടെ വിയോഗത്തില്‍ അതീവ ദുഖിതയായ ഫാത്വിമ തന്റെ 28 ‏‏‏‏ാം വയസ്സില്‍ നിര്യാതയായി. അബ്ബാസ്(റ) ഇവരുടെ ജനാസ നമസ്കാരത്തിനു നേതൃത്വം നല്‍കി.

ബിലാലുബ്നുറബാഹ്(റ)
പ്രസിദ്ധസ്വഹാബി. ഉമയ്യത്തുബ്നുഖലഫിന്റെ അടിമയായിരുന്ന ബിലാലിനെ ഇസ്ലാം സ്വീകരിച്ചതിന് അതികഠിനമായി പീഡിപ്പിച്ചു. നെഞ്ചില്‍ ഭാരമേറിയ പാറക്കല്ല് വെച്ചു. ചുട്ടുപഴുത്ത മരുഭൂമിയിലൂടെ വലിച്ചിഴച്ചു. അപ്പോഴും അദ്ദേഹം ‘ഏകന്‍, ഏകന്‍’ എന്ന് വിളിച്ചു പറഞ്ഞു. ബിലാലിനെ അബൂബക്കര്‍(റ) മോചനദ്രവ്യം നല്‍കി സ്വതന്ത്രനാക്കി. ഇസ്ലാമിലെ ആദ്യത്തെ മുഅദ്ദി(ബാങ്ക് വിളിക്കുന്നവന്‍)നായിരുന്നു. സിറിയയില്‍ താമസമാക്കിയ ബിലാല്‍(റ) 63 ‏‏‏‏ാം വയസ്സില്‍ നിര്യാതനായി.

മുആദ്ബ്നുജബല്‍(റ)
അഖബയിലെ രണ്ടാം ഉടമ്പടിയില്‍ പങ്കെടുത്ത എഴുപതുപേരിലൊരാള്‍. നബിയോടൊപ്പം യുദ്ധങ്ങളില്‍ പങ്കെടുത്തു. യമനിലെ മതാദ്ധ്യാപകനായും വിധികര്‍ത്താവായും നബി(സ) ഇദ്ദേഹത്തെ നിയോഗിച്ചു. ഉമറി(റ)ന്റെ കാലത്ത് സിറിയന്‍ ഗവര്‍ണറായി. ഹി: 18ല്‍ അറുപത്തെട്ടാം വയസ്സില്‍ പ്ളേഗ് ബാധിച്ചു മരിച്ചു.

മുആവിയത്തുബ്നു അബീസുഫ്യാന്‍(റ)
മക്കാ വിജയകാലത്ത് ഇദ്ദേഹവും പിതാവും ഇസ്ലാം സ്വീകരിച്ചു. നബി(സ)യുടെ വഹ്യ് എഴുതിവെക്കുന്നവരില്‍ ഒരാളായിരുന്നു. അലി(റ)വിന് ശേഷം 20 വര്‍ഷം ഭരണം നടത്തി. ഹി: 60ല്‍ ഡമസ്കസില്‍ നിര്യാതനായി.

സല്‍മാനുല്‍ ഫാരിസി(റ)
പേര്‍ഷ്യയില്‍ ജനനം. ബാല്യത്തിലേ മതപരമായ തൃഷ്ണയുള്ളതിനാല്‍ സത്യമതം അന്വേഷിച്ച് പല ദുരിതങ്ങളും അനുഭവിക്കേണ്ടിവന്നു. ഹിജ്റ കഴിഞ്ഞയുടന്‍ ഇസ്ലാം സ്വീകരിച്ചു. “സല്‍മാന്‍ എന്റെ കുടുംബത്തിലെ ഒരംഗമാണ്” എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഖന്‍ദഖ് യുദ്ധത്തില്‍ മദീനക്കുചുറ്റും കിടങ്ങുകള്‍ കുഴിച്ചത് ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ്. ഹി: 35ല്‍ മരണപ്പെട്ടു.

സ്വഫിയ്യ(റ)
ഇസ്രാഈല്‍ സന്തതികളില്‍ പെട്ടവര്‍, പ്രവാചക പത്നി. ഖൈബര്‍ യുദ്ധത്തില്‍ ആദ്യഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ നബി(സ) വിവാഹം ചെയ്തു. ഹി: 50ല്‍ മരണപ്പെട്ടു.

സൈദുബ്നുസാബിത്ത്(റ)
നബി(സ)ക്ക് ലഭിക്കുന്ന വഹ്യുകള്‍ അപ്പപ്പോള്‍ എഴുതി വെക്കുന്നവരില്‍ പ്രസിദ്ധന്‍. അബൂബക്കര്‍(റ), ഉസ്മാന്‍(റ), എന്നിവര്‍ ഖുര്‍ആന്‍ ക്രോഡീകരണം ഇദ്ദേഹത്തെയാണ് ഏല്‍പ്പിച്ചിരുന്നത്. ഹി: 40ല്‍ മദീനയില്‍ മരണം.

സൈദുബ്നു ഹാരിസ(റ)
ഒരു അടിമയായിരുന്നു. നബി(സ) മോചിപ്പിച്ചു. ജീവിതത്തിന്റെ മുഖ്യഭാഗം പ്രവാചക സേവനത്തിനായി ചിലവഴിച്ചു. മുഅ്ത‏ഃ യുദ്ധത്തിന്റെ നേതൃത്വം നബി ഇദ്ദേഹത്തെയാണ് ഏല്‍പ്പിച്ചത്.

സൈനബ് ബിന്‍ത് ജഹ്ശ്(റ)
പ്രവാചക പത്നി. വിമുക്ത അടിമയായിരുന്ന സൈദ്ബ്നു ഹാരിസയായിരുന്നു ഇവരെ ആദ്യം വിവാഹം ചെയ്തത്. വിവാഹമോചനാനന്തരം പ്രവാചകപത്നിപദം സ്വീകരിച്ചു. ആഇശ, ഉമ്മുഹബീബ തുടങ്ങിയവര്‍ക്ക് ഇവരില്‍നിന്ന് ഹദീസുകള്‍ ലഭിച്ചിട്ടുണ്ട്.

ഹന്‍ളലതുബ്നുര്‍റബീഅ്(റ)
അബൂറബീഅ് എന്ന് സ്ഥാനപ്പേര്. നബി(സ)യുടെ ദിവ്യബോധനങ്ങള്‍ എഴുതിവെച്ചതിനാല്‍ കാത്തിബ്(എഴുത്തുകാരന്‍) എന്ന പേരില്‍ പ്രസിദ്ധനായി.

ഹഫ്സ്വ ബിന്‍ത് ഉമര്‍(റ)
പ്രവാചക പത്നി. ആദ്യം ഖാനിസ് ഇബ്നുഹുദാഫയുടെ ഭാര്യയായിരുന്നു. നബിയില്‍നിന്ന് ധാരാളം ഹദീസുകള്‍ നിവേദനം ചെയ്തു.

ഹസന്‍ബസ്വരി
ഖലീഫ ഉമറിന്റെ കാലത്ത് മദീനയില്‍ ജനനം. ഉമറാണ് കുട്ടിക്ക് മധുരം കൊടുത്തത്. പ്രവാചക പത്നി ഉമ്മുസല്‍മയുടെ പരിചാരകയായിരുന്നു മാതാവ്. ബസ്വറയില്‍ താമസമാക്കി. അനസുബ്നുമാലിക്ക്, അബൂമൂസ, ഇബ്നുഅബ്ബാസ് തുടങ്ങിയവരില്‍നിന്ന് ഹദീസ് നിവേദനം ചെയ്തു. ഭക്തനും സൂഫിയുമായിരുന്ന ഹസന്‍(റ) ഹി: 120ല്‍ നിര്യാതനായി.

ഹസ്സാനുബ്നുസാബിത്ത്(റ)
യഥാര്‍ഥ പേര് തൈമുല്ലാഹിബ്നു സഅ്ലബില്‍ അന്‍സ്വാരില്‍ ഖസ്റജി. അബ്ദുല്‍ വലീദ് എന്ന സ്ഥാനപ്പേരുണ്ടായിരുന്നു. മാതാവ് ഖുറൈഅ ബിന്‍ത് ഖാലിദ്. നബിയുടെ കവിയായിരുന്നു. ആഇശ(റ)വിനെക്കുറിച്ച് കവിത ചൊല്ലിയിട്ടുണ്ട്. നബി(സ)യെ പ്രകീര്‍ത്തിച്ച് കവിത ചൊല്ലാന്‍ നബി(സ) അദ്ദേഹത്തിന് അവസരമൊരുക്കിക്കൊടുക്കാറുണ്ടായിരുന്നു. ധൈര്യം കുറഞ്ഞ വ്യക്തിയായിരുന്നു. അതിനാല്‍ നബി(സ)യോടൊപ്പം യുദ്ധങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. അലി(റ)യുടെ ഭരണകാലത്താണ് ഇദ്ദേഹം മരണപ്പെട്ടത്. 60 വര്‍ഷം ഇസ്ലാമിലും 60 വര്‍ഷം ജാഹിലിയ്യത്തിലുമായി 120 വര്‍ഷം ജീവിച്ചു.

ഹാരിസ്ബ്നു ഹിഷാം(റ)
അബൂജഹ്ലിന്റെ സഹോദന്‍. മക്കാവിജയ ദിനം ഇസ്ലാം സ്വീകരിച്ചു. ഉമറിന്റെ കാലത്ത് സിറിയയിലേക്ക് താമസംമാറ്റി. ഹി: 15ല്‍ യര്‍മൂക് യുദ്ധത്തില്‍ വധിക്കപ്പെട്ടു. നബി(സ) ഒരിക്കലദ്ദേഹത്തിന് 100 ഒട്ടകങ്ങള്‍ സമ്മാനം നല്‍കി.

ഹിശാമുബ്നു ഉര്‍വ(റ)
സുബൈറി(റ)ന്റെ പൌത്രന്‍. അതീവ ഭക്തനും പണ്ഡിതനും. അബ്ദുല്ലാഹിബ്നുസുബൈറും ഇബ്നുഉമറും ഇദ്ദേഹത്തില്‍ നിന്ന് ഹദീസുകള്‍ പഠിച്ചു. ബാഗ്ദാദില്‍ ചെന്നു ഖലീഫ മന്‍സൂറിനെക്കണ്ടു. ഹി: 61 ല്‍ ജനനം. ഹി: 146 ല്‍ മരണം.

ഹുദൈഫത്തുബ്നുല്‍ യമാന്‍(റ)
ചില ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പേര്‍ഷ്യന്‍ തലസ്ഥാനമായ മദാഇനില്‍ ഹി: 35 ലോ 36 ലോ നിര്യാതനായി.

ഹംസത്തുബ്നു അബ്ദുല്‍ മുത്തലിബ്ന
ബിയുടെ പ്രസിദ്ധ പിതൃവ്യനും, ധീരസേനാനിയും. ഉഹ്ദില്‍ രക്തസാക്ഷിയായി. ഹംസ(റ) പ്രവാചകന്റെ മുലകുടിബന്ധത്തിലെ സഹോദരനുമാണ്. ഉഹ്ദ് യുദ്ധത്തില്‍ വഹ്ശിബ്നുഹര്‍ബാണ് ഹംസ (റ) യെ വധിച്ചത്. വഹ്ശി പിന്നീട് ഇസ്ലാം സ്വീകരിച്ചു. പ്രവാചകനേക്കാള്‍ നാലു വയസ്സിനു മുതിര്‍ന്നയാളായിരുന്നു ഹംസ (റ). അലി, അബ്ബാസ്, സൈദ്, തുടങ്ങിയവര്‍ ഹംസ (റ) വില്‍ നിന്നു ഹദീസ് നിവേദനം ചെയതു . ഉഹ്ദ് പര്‍വ്വതത്തിനടുത്താണ് അദ്ദേഹത്തിന്റെ ഖബര്‍.

അവലംഭം : ഡോ. മുസ്തഫാ കമാല്‍ പാഷയുടെ അസ്സിഹാഹുസ്സിത്തഃ

 

Advertisement Banner
Previous Post

ഇമാം ബുഖാരി

Next Post

നവോത്ഥാന ദൌത്യം

admneoap_propht

admneoap_propht

Next Post
നവോത്ഥാന ദൌത്യം

നവോത്ഥാന ദൌത്യം

Discussion about this post

Recommended

ഹദീസ് നിഷേധപ്രവണത: ചരിത്രം വര്‍ത്തമാനം

ഇന്ത്യയിലെ ഹദീസ് പണ്ഡിതന്മാര്‍

6 years ago
സ്വഹാബിമാരുടെ ഘട്ടം

സ്വഹാബിമാരുടെ ഘട്ടം

6 years ago

Don't Miss

Archived

May 23, 2023

Archived

May 12, 2023
പ്രവാചകന്റെ ആകര്‍ഷണീയ വ്യക്തിത്വം

പ്രവാചകന്റെ ആകര്‍ഷണീയ വ്യക്തിത്വം

November 5, 2019
ഹുദൈബിയാ സന്ധി

ഹുദൈബിയാ സന്ധി

November 5, 2019
Prophet

ദഅ് വാ മേഖലയില്‍സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ചുകൊണ്ടിരിക്കുന്ന അസ്ഹറുല്‍ഉലൂം ഇസ് ലാമിക് കോംപ്ളക്സാണ് ഈ സംരംഭത്തിന് വേദിയൊരുക്കുന്നത്. ലോകപ്രശസ്ത ഇസ് ലാമിക പണ്ഡിതന്‍മര്‍ഹൂം ഡോ. മുഹിയുദ്ദീന്‍ആലുവായിയുടെ...

Follow us

Recent News

Archived

May 23, 2023

Archived

May 12, 2023

Categories

  • കരാറുകള്‍
  • ചരിത്രസംഭവങ്ങള്‍
  • ഞാന്‍ അറിഞ്ഞ പ്രവാചകന്‍
  • പ്രവാചക വൈദ്യം
  • പ്രവാചക സ്‌നേഹം
  • പ്രവാചകത്വം
  • മുഹമ്മദ് നബി
  • ലേഖനങ്ങള്‍
  • വിമര്‍ശനങ്ങള്‍
  • സുന്നത്ത്

Other Websites

  • റമദാന്‍ പാഠശാല
  • ഹജ്ജ് പാഠശാല
  • ഇസ്‌ലാം പാഠശാല
  • വനിതാ പാഠശാല

© 2019 Islampadashala - by Neoline.

No Result
View All Result
  • ഹോം
  • മുഹമ്മദ് നബി
    • പ്രവാചക വൈദ്യം
    • വിമര്‍ശനങ്ങള്‍
    • കരാറുകള്‍
    • ലേഖനങ്ങള്‍
  • പ്രവാചക സ്‌നേഹം
  • ഞാന്‍ അറിഞ്ഞ പ്രവാചകന്‍
  • പ്രവാചകത്വം
  • സുന്നത്ത്

© 2019 Islampadashala - by Neoline.