‘മുഹമ്മദ് മുസ്തഫാ റസൂല്‍കരീം (സ:അ) മലയാളികളുടെ മനസ്സില്‍ അനുസ്മരിക്കപ്പെടുന്നത് മുഹമ്മദ് നബിയായിട്ടാണ്. ഞാന്‍ എന്റെ ഹൃദയത്തിന്റെ രഹസ്സില്‍ ഇരുന്നുകൊണ്ട് പ്രവാചകനോട് സംവദിക്കുമ്പോള്‍ സംബോധന ചെയ്യാറുള്ളതും സ്നേഹധനനായ മുത്തുനബി എന്നാണ്. മുത്തുനബിയില്‍ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള രണ്ട് സ്വാധീനങ്ങളുണ്ട്.
|ഒന്ന്, ഞാന്‍ വിശ്വസിക്കാത്തത് വിശ്വസിക്കുന്നു എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക. അതുകൊണ്ട് ലോകത്തില്‍ പകുതി ആളുകളെങ്കിലും എന്നെ കൈവെടിയുമെന്ന് എനിക്കറിയാം. അത് ലോകവാഴ് വില്‍ കഷ്ടതയുണ്ടാക്കുന്ന ഒരനുഭവമാണ്. അതിനെ ഞാന്‍ നേരിടുന്നത് എന്റെ കഷ്ടനഷ്ടങ്ങളില്‍ നിര്‍ഭയനായ മുത്തുനബികൂടി എനിക്ക് എപ്പോഴും കൂട്ടുണ്ട് എന്നുള്ള വിശ്വാസത്തെ ഉള്ളിന്റെയുള്ളില്‍ ഒരു ഭദ്രദീപം പോലെ സൂക്ഷിച്ച് വെക്കുകയാലാണ്.
രണ്ട്, ഒരാള്‍ക്ക് ന്യായമായി ലഭിക്കേണ്ടുന്നതായ വിഭവത്തെ നീതിയില്ലാതെ പരിഗ്രഹിക്കാതിരിക്കുകയും അവര്‍ക്കത് എത്തിച്ചുകൊടുക്കാന്‍ എനിക്ക് നിവൃത്തിയുണ്ടെങ്കില്‍ അതില്‍ വിമുഖത കാണിക്കാതിരിക്കുകയും ചെയ്യുക എന്നത് നിലനിര്‍ത്താന്‍ മുത്തുനബി നല്‍കുന്ന ധര്‍മബോധമാണ്.’
– നിത്യ ചൈതന്യയതി
(ദൈവം പ്രവാചകനും പിന്നെ ഞാനും, ഇംപ്രിന്റ് ബുക്സ്, 1994, പുറം: 11)
Discussion about this post