‘യേശുക്രിസ്തുവിന്റെ ആശയാദര്‍ശങ്ങള്‍ നസ്റത്തിലും റോമിലെമ്പാടും ഒട്ടധികം ഒച്ചപ്പാടുണ്ടാക്കിയെങ്കിലും രാഷ്ട്രീയമായ ഒരു പ്രത്യക്ഷ വിപ്ളവം സൃഷ്ടിച്ചില്ല. ദൈവത്തിന്റെ കുഞ്ഞാട് മുടിയില്‍ മുള്‍ക്കിരീടം ചൂടിയതിന് ശേഷം മാത്രമേ അദ്ദേഹം ബീജാവാപം ചെയ്ത അഭിപ്രായങ്ങള്‍ മുളച്ച് ഇല വിരിഞ്ഞ് കായും കനിയും ആയിത്തീര്‍ന്നുള്ളൂ. ഇസ്ലാം മത സ്ഥാപകന്റെ കഥ അങ്ങനെയല്ല. ക്രിസ്തു എത്രമാത്രം ആദര്‍ശവാദിയായിരുന്നുവോ, അത്രത്തോളം കര്‍മപടുവും പ്രായോഗിക കര്‍മജ്ഞനുമായിരുന്നു നബി. ദൈവത്തിനവകാശപ്പെട്ടത് ദൈവത്തിന് നല്‍കപ്പെടുകതന്നെ വേണമെന്ന ശാഠ്യക്കാരനായിരുന്നു അദ്ദേഹവും. പക്ഷേ, സീസറിന്റെ ഭാഗം സ്വയം ഏറ്റെടുക്കാനാണ് മുഹമ്മദ് ഇഷ്ടപ്പെട്ടത്. തന്റെ ആയുഷ്കാലത്ത് തന്നെ അദ്ദേഹം ഒരു നവീന രാഷ്ട്രം സ്ഥാപിച്ചു. ആദ്യത്തെ ഭരണാധികാരിയായി. പ്രായോഗിക തന്ത്രജ്ഞന്‍, കര്‍മധീരന്‍, നവീന രാഷ്ട്ര ശില്‍പി എന്ന നിലയില്‍ ചരിത്രത്തില്‍ നബിയോട് കിടനില്‍ക്കുന്ന മറ്റൊരു വ്യക്തി ലെനില്‍ മാത്രമേയുള്ളൂ.’
-എം.ഗോവിന്ദന്‍
(എം.ഗോവിന്ദന്റെ ഉപന്യാസങ്ങള്‍, എന്‍.ബി.എസ്. പുറം: 81,82)
Discussion about this post