ഹദീസ് സ്വഹീഹാണെന്ന് തെളിഞ്ഞാല്‍ അത് ശര്‍ഈ വിധികള്‍ക്ക് ആധാരമാക്കേണ്ട പ്രമാണമായിത്തീരും. മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അതിനെ അവഗണിക്കാന്‍ നിര്‍വാഹമില്ല. هذا حديث صحيح എന്ന് പണ്ഡിതന്‍മാര്‍ പറയുന്നതിന്റെ വിവക്ഷ നേരത്തെ വിവരിച്ച അഞ്ച് ഉപാധികളും പൂര്‍ത്തീകരിച്ച ഹദീസ് എന്നാണ്. അതേപ്രകാരംحديث غير صحيح എന്ന് പറഞ്ഞാല്‍ അഞ്ച് ഉപാധികള്‍ അതില്‍ ഒത്തുചേര്‍ന്നിട്ടില്ല എന്നേ അര്‍ത്ഥമുള്ളൂ. ആ ഹദീസ് വ്യാജമാണെന്ന ധ്വനി അതിലില്ല. സഹീഹായ ഹദീസുകള്‍ മാത്രം സമാഹരിച്ചുകൊണ്ടുള്ള ആദ്യരചന സ്വഹീഹുല്‍ ബുഖാരിയാണ്. പിന്നീട് സ്വഹീഹ് മുസ്ലിമും. എന്നാല്‍ സ്വഹീഹായ മുഴുവന്‍ ഹദീസുകളും പ്രസ്തുത കൃതികളില്‍ ഉള്‍ക്കൊള്ളുന്നില്ല.
തദ്‌ലീസ് അഭിശംസനീയമാവാനുള്ള കാരണങ്ങള്‍ ഇവയാണ്:
1. താന്‍ ഹദീസ് പഠിച്ചിട്ടില്ലാത്ത ഒരാളില്‍നിന്നും ഹദീസ് പഠിച്ചുവെന്ന് നിവേദകന്‍ തെറ്റിദ്ധരിപ്പിക്കുന്നു.
2. വസ്തുനിഷ്ഠവും സുവ്യക്തവുമായ നിലപാട് കൈകൊള്ളുന്നതിന് പകരം അവ്യക്തവും സംശയാസ്പദവുമായ രീതി അവലംബിക്കുന്നു.
3. താന്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന നിവേദകനെ വെളിപ്പെടുന്ന പക്ഷം നിവേദനം അസ്വീകാര്യമാകുമെന്ന വസ്തുത.
അധിക പണ്ഡിതന്‍മാരും ഗരീബ് മുതലഖിനെ فرض مطلق എന്നും, ഗരീബ് നിസബിയെ غريب എന്നുമാണ് വിളിക്കുന്നത്
Discussion about this post