മുഹമ്മദ് നബി മരുഭൂമിയെ പുഷ്പവാടിയാക്കാന്‍ വന്നു. അത് എല്ലാ മഹാചാര്യന്‍മാരുടെയും കടമയാണ്. അവര്‍ക്കെല്ലാം ദിവ്യപരിവര്‍ത്തന ലക്ഷ്യമായ ഒരു ‘ അറേബ്യ’ ഉണ്ടായിരിക്കും. അതിനാല്‍ തനിക്ക് ബൈബിളിലൂടെ പരിചിതമായ പ്രവാചകന്മരെഅബ്രഹാം, ഇസ്മായില്‍, ഇസ്ഹാഖ്, യാക്കോബ്, മോശ, യേശു എന്നിവരെയെല്ലാം ഒരേ തരത്തില്‍ നബിതിരുമേനി വിശ്വാസപാത്രങ്ങളായി കാണുന്നു. ദൈവത്തിന്റെ മറ്റ് പ്രവാചക•ാരേയും ഇതേമട്ടില്‍ വിശ്വാസമര്‍പ്പിക്കേണ്ടവരായി അദ്ദേഹം കരുതുന്നു. അതുകൊണ്ട് പ്രവാചകരെ ചൊല്ലി അധിക്ഷേപം മുഴക്കരുത്, കലഹിക്കരുത്അത് ദൈവ നിയോഗമാണ്. ഇല്ലെങ്കില്‍ എല്ലാ ജനവിഭാഗങ്ങളും അന്യോന്യം വിരോധംമൂലം അതത് ദൈവങ്ങളെ നിന്ദിക്കുന്ന സ്ഥിതി ലോകത്ത് വന്നുചേരും. അതും പാടില്ല.
ഇസ്ലാം ഭൌതിക സാമ്രാജ്യസ്ഥാപനത്തിന്റെ മതമാണെന്ന് മറ്റൊരു ധാരണയുണ്ട്. ചെങ്കിസ്ഖാന്‍ തൊട്ട് സദ്ദാം ഹുസൈന്‍ വരെയുള്ള ഭീകരചിത്രങ്ങള്‍ ഈ ധാരണയെ ശക്തിപ്പെടുത്തിയേക്കാം. പക്ഷെ, ഇസ്ലാമിനെ അന്വേഷിച്ചു പോകുന്നവര്‍ അവരിലേക്കല്ല പോകേണ്ടത്, മുഹമ്മദിലേക്കാണ്. അവിടെ നിന്ന് നിഫാരിയിലേക്കും, അല്‍ ഗസ്സാലിയിലേക്കും, റൂമിയിലേക്കും. അറബിക്കാറ്റ് ധീരവിശുദ്ധിയോടെ അവിടങ്ങളിലാണ്, ദിവ്യതരംഗങ്ങള്‍ ഇളക്കിവീശിക്കൊണ്ടിരിക്കുന്നത്. ആ കാറ്റ് ഇന്നത്തെ ഭീതികള്‍ക്കും ആശങ്കകള്‍ക്കും അപ്പുറത്ത്, ഒരു നവപ്രഭാതത്തെ ഇവിടെ തെളിയിച്ചു തരാന്‍ ലോകത്തോട് കടപ്പെട്ടിരിക്കുന്നു. മുഹമ്മദ് ഈ പ്രഭാതത്തിന്റെ പ്രതിപുരുഷനാണ്, മഹാ കവി വെള്ളത്തോള്‍ അതാണ് പാടിയത്:
‘അഹര്‍മുഖപ്പൊന്‍കതിര്‍പോലെ പോന്നവന്‍
മുഹമ്മ,ദപ്പേരിനിതാ, നമശ്ശതം! ‘
Discussion about this post