ചോദ്യം; പുതിയ ഒരു കാര്യം ബിദ്അത്തോ അല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഒരു മാനദണ്ഡം എന്താണ് ? നബിയുടെ ജന്‍മദിനത്തെ സംബന്ധിച്ച് വലിയ വിവാദം മുസ് ലിംകള്‍്ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. നബിയുടെ ജന്‍മദിനത്തില്‍ ആഹ്ലാദിക്കലും സന്തോഷം പ്രകടിപ്പിക്കലും ബിദ് അത്താണെന്ന് ചിലര്‍ പറയുന്നു. ഇതില്‍ ഏതാണ് ശരി ?
ആദ്യമായി സൂചിപ്പിക്കട്ടെ, നാം മുസ് ലിംകള്‍ പ്രാവാചക ജീവിതത്തെ ലോകര്‍ക്കാകമാനം പ്രചരിപ്പിക്കാനുള്ള അവസരമായി പ്രവാചക ജന്‍മദിനത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
ബിദ് അത്ത് എന്നു പറഞ്ഞാല്‍ അറബി ഭാഷയില്‍ ‘പുതിയ കാര്യം’ എന്നാണ് അര്‍ത്ഥം. ഇസ് ലാമിന്റെ സാങ്കേതികാര്‍ത്ഥത്തില്‍, മുന്‍ മാതൃകയില്ലാതെ പുതിയ ആരാധനാ അനുഷ്ഠാന ഉണ്ടാക്കുകയെന്നതാണ് അതിന്റെ അര്‍ഥം.
ഈ വീക്ഷണ പ്രകാരം, പുതിയ ഒരു തരത്തിലുള്ള ആരാധനാകര്‍മങ്ങളും അതിന്റെ പേരില്‍ നാം പുതുതായി ഉണ്ടാക്കാത്തിടത്തോളം കാലം കാരുണ്യക്കടലായ പ്രവാചകനോട് സ്‌നേഹം പ്രകടിപ്പിക്കുക എന്നത് ഒരു ബിദ്അത്തല്ല. തിരുമേനി(സ)യുടെ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും സംഭവങ്ങളും തിരുമേനി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അനുസ്മരിക്കപ്പെടാന്‍ അദ്ദേഹം അനുവദിച്ചിട്ടുണ്ട്. തിരുമേനിയോട് അവര്‍ ആ സ്‌നേഹം പലപ്പോഴും ഒരു നിയന്ത്രണവുമില്ലാതെ പ്രകടിപ്പിച്ചിട്ടുണ്ട്. തിരുമേനി വുദു ചെയ്തതിന്റെ ബാക്കി വെള്ളം കൊണ്ട് വുദു ചെയ്ത് കൊണ്ട് ചിലര്‍ സ്‌നേഹം പ്രകടിപ്പിച്ചു.
നബി(സ)യുടെ ജനന സംഭവവുമായി ബന്ധപ്പെട്ട് ആ ദിവസത്തെ അനുസ്മരിക്കാനും പ്രവാചകസ്‌നേഹം പ്രകടിപ്പിക്കാനും നാം അനുവദിക്കപ്പെട്ടിരിക്കുന്നുവെന്നതിന് നിരവധി തെളിവുകളുണ്ട്. ഈ മതത്തില്‍ നേരത്തെ അല്ലാഹുവും റസൂലും നിശ്ചയിച്ചു തന്നിട്ടുള്ള ആരാധനകള്‍ക്കു പുറമേ മറ്റു ആരാധനാ കര്‍മ്മം നമ്മുടെ വകയായി കൂട്ടിച്ചേര്‍ക്കുമ്പോഴേ ജന്‍മദിനാഘോഷം ബിദ്അത്തിന്റെ പരിധിയില്‍ വരികയുള്ളു.
പ്രവാചക ജീവിതത്തിലും പ്രവാചകാനുചരന്‍മാരുടെ ജീവിതത്തിലും നമുക്ക് മുന്‍ മാതൃകകളുണ്ട്. നബി (സ)യുടെ ജീവിതവുമായി ബന്ധപ്പെട്ട പല സംഭവങ്ങളെയും അവര്‍ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. തിരുമേനി നബി (സ) മദീനയില്‍ പ്രവേശിച്ച ദിവസം സഹാബികള്‍ പാട്ടുപാടിയും ആഹ്ലാദം പ്രകടിപ്പിച്ചും അനുസ്മരിച്ചിരുന്നു. ഹിജ്‌റ എന്ന സംഭവത്തെ അവര്‍ അനുസ്മരിച്ചു. എന്നല്ല, പിന്നീട് അതിനെ ഇസ് ലാമിന്റെ കലണ്ടര്‍ ആക്കി മാറ്റുകയുണ്ടായി. പ്രവാചകനെ പ്രകീര്‍ത്തിച്ചു കൊണ്ട് അവര്‍ കവിതകള്‍ രചിച്ചു.
വ്യത്യസ്ത രാജ്യങ്ങള്‍ അവരുടെ ചരിത്രപരവും ദേശീയവുമായ സംഭവങ്ങളെയും ദിവസങ്ങളെയും വ്യക്തികളെയും അനുസ്മരിക്കാറുണ്ട്. രാജ്യത്തെ ജനങ്ങളുടെ ഐക്യവും രാജ്യത്തിന്റെ അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ അത് അനിവാര്യവുമാണ്. ഈയര്‍ത്ഥത്തില്‍ മുസ് ലിംകള്‍ക്ക് മുഹമ്മദ് നബിയുടെ ജന്‍മദിനം ആഘോഷിക്കാനും അദ്ദേഹത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനും അവകാശമുണ്ട്.
ശൈഖ് അഹ്മദ് കുട്ടി
Discussion about this post