അല്‍ ഹദീസുല്‍ ഖുദ്സീ
الحديث القدسي : വിശുദ്ധ സത്ത(അല്ലാഹു)യുമായി ബന്ധപ്പെട്ട വചനം എന്നാണ് ഇതിന്റെ വാചികാര്‍ഥം. നബി(സ) വഴി അല്ലാഹുവിന്റെ പ്രസ്താവനയായി നമുക്ക് ഉദ്ധരിച്ച് ലഭിക്കുന്ന വചനം എന്നതാണിതിന്റെ സാങ്കേതിക വിവക്ഷ. ഖുര്‍ആനും ഹദീസുല്‍ ഖുദ്സിയും വ്യത്യസ്തങ്ങളാണ്. ഖുര്‍ആനിലെ പദങ്ങളും ആശയങ്ങളും പൂര്‍ണമായും അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. മാത്രമല്ല ഖുര്‍ആന്റെ ഓരോ വാക്യവും മുതവാതിറാകണമെന്ന് നിബന്ധനയുണ്ട്.
അല്ലാഹു പ്രസ്താവിച്ചതായി നബി(സ) ഉദ്ധരിക്കുന്നു: ഞാന്‍, എന്റെ മേല്‍ അക്രമം വിലക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ അത് നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്….. ഇത്തരത്തില്‍ ഖുദുസിയായ ഹദീസുകള്‍ ഇരുന്നൂറില്‍ പരം മാത്രമാണുള്ളത്.
മര്‍ഫൂഉ്
ഉന്നതി നല്‍കപ്പെട്ടത് എന്നാണിതിന്റെ പദാര്‍ഥം. നബി(സ)യുമായി ബന്ധപ്പെടുത്തി ഉദ്ധരിക്കപ്പെട്ട വാക്ക്, പ്രവൃത്തി, അംഗീകാരം, ഗുണവര്‍ണന എന്നിവയ്ക്കാണ് സാങ്കേതിക ഭാഷയില്‍ മര്‍ഫൂഅ് എന്ന് പറയുന്നത്. ‘നബി(സ)ജനങ്ങളില്‍വെച്ച് ഏറ്റവും ഉല്‍കൃഷ്ട സ്വഭാവമുള്ള ആളായിരുന്നു’ എന്ന വചനം ഗുണങ്ങള്‍ വര്‍ണിക്കുന്ന മര്‍ഫൂആയ ഹദീസിന് ഉദാഹരണമാണ്.
മൌഖൂഫ്
നിര്‍ത്തിവെക്കപ്പെട്ടത് (സ്വഹാബിയിലെത്തി നില്‍ക്കുന്നത്) എന്നാണ് ഭാഷാര്‍ഥം. സ്വഹാബിയുടേതായി ഉദ്ധരിക്കപ്പെടുന്ന പ്രസ്താവനയോ പ്രവൃത്തിയോ അംഗീകാരമോ ആണ് അതിന്റെ വിവക്ഷ.
മഖ്ത്വൂഅ്
ഛേദിക്കപ്പെട്ടത് എന്നാണ് ഭാഷാര്‍ഥം. താബിഇല്‍നിന്നോ അദ്ദേഹത്തിന് താഴെയുള്ളവരില്‍നിന്നോ ഉദ്ധരിക്കപ്പെടുന്ന വാക്കോ പ്രവൃത്തിയോ ആണ് സാങ്കേതികമായി മഖ്ത്വൂഅ്.
Discussion about this post