ഇസ്‌ലാമിന്റെ ദ്വിതീയ പ്രമാണമാണ് ഹദീസ്. പ്രഥമ പ്രമാണമായ ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാനവും വിശദീകരണവുമത്രെ അത്. ഇജ്മാഅ്, ഖിയാസ് തുടങ്ങിയ വേറെയും പ്രമാണങ്ങളുണ്ടെങ്കിലും അവയൊന്നും ഖുര്‍ആനെയും ഹദീസിനെയും പോലെ സ്വതന്ത്ര പ്രമാണങ്ങളല്ല. മറിച്ച്, ഖുര്‍ആന്റെയും ഹദീസിന്റെയും അടിത്തറയില്‍ നിന്നുകൊണ്ട് അതതു കാലത്തെ പണ്ഡിതന്‍മാര്‍ ഇജ്തിഹാദി(ഗവേഷണം)ലൂടെ വികസിപ്പിച്ചെടുക്കുന്ന ഉപപ്രമാണങ്ങള്‍ മാത്രമാണവ.
Discussion about this post