നബി ശിഷ്യന്മാരോട് പറഞ്ഞ കഥകളില്‍നിന്ന്:
1. ദാഹം
അതിഭയങ്കരമായ ദാഹത്താല്‍ ഒരു നായകിണറ്റിന്‍ കരയിലെ നനഞ്ഞുകുതിര്‍ന്നമണ്ണ് നക്കിത്തിന്നുന്നത് ഒരു വേശ്യകാണാനിടയായി. അവള്‍ക്ക് ആ ജീവിയോട്കരുണയും അലിവും തോന്നി.പക്ഷേ, അന്നേരം ആ ജീവിക്കൊരിറ്റ്‌തെളിനീര്‍ കൊടുക്കാന്‍ അവള്‍ക്കായില്ല.ചുറ്റും പൊള്ളുന്ന ചൂട്. തൊട്ടരകിലൊന്നും യാതൊരു ആളനക്കവുമില്ല.അവള്‍ പലതും ചിന്തിച്ചു. അതിനവസാനം പെട്ടെന്ന് അവള്‍ക്കൊരുകൗശലം തോന്നി.വേശ്യ തന്റെ ചെരിപ്പഴിച്ചു. പിന്നെവളരെ ധൃതിയില്‍ ശിരോവസ്ത്രത്തില്‍ചെരിപ്പുകെട്ടി.
എന്നിട്ട് കിണറ്റിലേക്കിറക്കി വെള്ളം കോരിയെടുത്ത് വിശന്നുവലഞ്ഞ നായക്ക് കൊടുത്തു.നായ ആര്‍ത്തിയോടെ വെള്ളംകുടിച്ചു. അതോടെ ആ വേശ്യയുടെ സകലമാന പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തു.
2. ദാനം
ഒരാള്‍ ജനങ്ങളോട് പറഞ്ഞു:”ഞാനിന്ന് തീര്‍ച്ചയായും ദാനം ചെയ്യും”.ഇതും മൊഴിഞ്ഞ് അയാള്‍ നടന്നു.അയാള്‍ നിനച്ചതുപോലെത്തന്നെ അന്നയാള്‍ ദാനം നല്‍കുകയും ചെയ്തു.പക്ഷേ, ഒരു കള്ളന്നായിരുന്നു അയാള്‍ദാനം നല്‍കിയത്…. അതറിഞ്ഞ ജനംപറഞ്ഞു: ‘അയാള്‍ കള്ളനാണത്രെ ദാനംനല്‍കിയത്. ആരെങ്കിലും കള്ളന് ദാനംകൊടുക്കുമോ? അതുകൊണ്ടെന്ത്പ്രയോജനമാണുള്ളത്?’അതു കേട്ടപ്പോള്‍ അയാള്‍ പ്രതികരിച്ചു: ‘അല്ലാഹുവേ നിനക്ക് സര്‍വസ്തുതിയും. ഞാനിന്നും ദാനം ചെയ്യും.’അങ്ങനെ പിറ്റേന്നും അയാള്‍ദാനം കൊടുത്തു. അതും വളരെയേറെഒച്ചപ്പാടുകളുണ്ടാക്കി. കാരണം അന്നയാള്‍ ദാനം നല്‍കിയത് ഒരു വേശ്യക്കായിരുന്നു.അതറിഞ്ഞതോടെ ജനത്തിന്റെപരിഹാസംകൂടി. അവര്‍ അയാള്‍ക്കുപിറകില്‍ അയാളെ കളിയാക്കിക്കൊണ്ട്പറഞ്ഞു: ‘വേശ്യക്ക് ദാനം നല്‍കിയവന്‍!ഹാ.. എന്തൊരു വിചിത്രനായ ധര്‍മിഷ്ഠന്‍!’അയാള്‍ സഹിച്ചു. ക്ഷമിച്ചു. അല്ലാഹുവിനെ സ്തുതിച്ചു. എന്നിട്ടും അയാള്‍തന്റെ കര്‍മം നിര്‍ത്തിയില്ല. പിറ്റേന്നുംഅയാള്‍ ദാനം ചെയ്യാനായി പുറത്തിറങ്ങി. ദൗര്‍ഭാഗ്യത്തിനോ ഭാഗ്യത്തിനോഎന്നറിയില്ല, അന്നയാള്‍ ഒരു പണക്കാരനെയാണ് കണ്ടത്. അയാള്‍ അന്നത്തെദാനം ആ പണക്കാരന് നല്‍കി. ഇതുകൂടിയറിഞ്ഞപ്പോള്‍ ജനം പരിഹാസത്തിന്റെഉച്ചിയിലെത്തി അയാളെ കുഴക്കാന്‍ തുടങ്ങി. അയാളില്‍ അസ്വസ്ഥത നിറഞ്ഞു.അയാള്‍ എന്തു ചെയ്യണമെന്നറിയാതെകുഴങ്ങവെ, ജനം ഒന്നിച്ച് അയാളെനോക്കി കൂവി: ‘കള്ളനും വേശ്യക്കുംപണക്കാരനും ദാനം നല്‍കിയ മൂഢന്‍.’അപ്പോഴും അയാള്‍ ക്ഷമിച്ചു. പിന്നെഅയാള്‍ സര്‍വശക്തനായ അല്ലാഹുവിനേ
ാട് മനംനൊന്ത് പറഞ്ഞു: കള്ളനുംവേശ്യക്കും പണക്കാരനും ദാനംചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. അല്ലാഹുവേ, നിനക്ക് സ്തുതി!അതു കേട്ടപ്പോള്‍ ഒരാള്‍ ഇടയില്‍കയറി വന്ന് പതുക്കെപ്പറഞ്ഞു: ‘വളരെനല്ല കാര്യമാണ് നിങ്ങള്‍ ചെയ്തത്.നിങ്ങളുടെ ദാനം മൂലം കള്ളന്‍ കളവില്‍നിന്നും വേശ്യ വേശ്യാവൃത്തിയില്‍നിന്നും പിന്തിരിഞ്ഞേക്കാം. പണക്കാരനാണെങ്കില്‍ അതൊരു പാഠവുമായിരിക്കും. കാരണം, നാളെ അയാളുംദാനം ചെയ്യാന്‍ അത് ഇടയാക്കിയേക്കും.’
3. മരണം
അന്ത്യനാളില്‍ സ്വര്‍ഗത്തിലേക്ക് തടിച്ച ഒരാടിനെ കൊണ്ടുവന്ന് ഒരാള്‍ജനങ്ങളോട് വിളിച്ചു ചോദിക്കും: ‘സ്വര്‍ഗവാസികളേ… നിങ്ങള്‍ക്കാര്‍ക്കെങ്കിലും
ഈ ആടിനെ പരിചയമുണ്ടോ?’സ്വര്‍ഗവാസികള്‍ ആടിനെ സൂക്ഷിച്ചുനോക്കും. അവര്‍ അതിനെ തിരിച്ചറിയും.
അപ്പോള്‍ അവര്‍ ഒന്നിച്ച് പറയും:’ഉണ്ട്, ഞങ്ങള്‍ക്കിതിനെ അറിയാം. ഇത്മരണമാകുന്നു’.ആ ഉത്തരം കേട്ടാല്‍ അയാള്‍ നരകവാസികള്‍ക്കു നേരെ തിരിഞ്ഞുചോദിക്കും: ‘നരകവാസികളേ…
നിങ്ങള്‍ക്കിതിനെ പരിചയമുണ്ടോ?’നരകച്ചൂടില്‍ കിടന്ന് ഞെരിപിരികൊള്ളുന്ന അവരും ആടിനെ തുറിച്ചുനോക്കും. പിന്നെ അവരും പറയും: ‘ഉണ്ട്.ഇത് മരണമാണ്. തീര്‍ച്ച.’ അതു കേട്ട്കഴിഞ്ഞാല്‍ അയാള്‍ ആ ആടിനെ അറുക്കുകയും പിന്നെ ഇങ്ങനെ വിളിച്ചുപറയുകയും ചെയ്യും: ‘സ്വര്‍ഗവാസികളേ,
നിങ്ങളുടെ ജീവിതം ഇനിമേല്‍ ശാശ്വതമായിരിക്കും. നിങ്ങള്‍ക്കിനി മരണമില്ല.നരകവാസികളേ, നിങ്ങളുടെ ജീവിതവുംശാശ്വതമായിരിക്കും… നിങ്ങള്‍ക്കും ഇനിമരണമില്ല.’
4. വിദ്യ
ഒരു കോപ്പ പാല്‍ നബിക്ക് കിട്ടിയതായും നബി ആ പാല്‍ ആര്‍ത്തിയോടെകുടിച്ചതായും അപ്പോള്‍ ദാഹം തീര്‍ന്നതിന്റെ കുളിര്‍മ തന്റെ നഖങ്ങള്‍ വരെവ്യാപിച്ചതായും സ്വപ്നം കണ്ടെന്ന് നബിപറഞ്ഞു. അതു കേട്ട നബി ശിഷ്യര്‍ചോദിച്ചു: ‘ഈ സ്വപ്നത്തിന്റെ അര്‍ഥമെന്താണ്?’നബി പറഞ്ഞു: ‘ആ പാല്‍ വിദ്യയാണ്.
5. ബലിമൃഗം
ഒരാള്‍ ഹജ്ജിന് പോകുമ്പോള്‍ ഒട്ടകത്തെ തെളിച്ച് നടക്കുകയായിരുന്നു.ഇത് കണ്ടപ്പോള്‍ നബി പറഞ്ഞു:’നിങ്ങള്‍ ഒട്ടകത്തിന്റെ പുറത്തു കയറിയാത്ര ചെയ്യൂ.’അയാള്‍ മറുപടി പറഞ്ഞു:’ഇതൊരു ബലിമൃഗമാണ്’.നബി വീണ്ടും പറഞ്ഞു: ‘അതിന്റെപുറത്തുകയറി യാത്ര ചെയ്യൂ.”ഇത് ബലിമൃഗമാണ്’.നബിക്കത് കേട്ടപ്പോള്‍ വല്ലാത്തദേഷ്യം തോന്നി. നബി കുറഞ്ഞൊരുദേഷ്യത്തോടെ പറഞ്ഞു: ‘നാശം! നിങ്ങളതിന്റെ പുറത്തുകയറി യാത്ര ചെയ്യൂ.അതാണുത്തമം’.
അബു ഇരിങ്ങാട്ടിരി
Discussion about this post