മനുഷ്യവംശത്തിന്റെ ശാശ്വതമോചനത്തിനു വേണ്ടി അന്ത്യപ്രവാചകനായിഅല്ലാഹു മുഹമ്മദ്നബിയെ നിയോഗിച്ചു. അല്ലാഹുവില്‍ നിന്നും ജിബ്രീല്‍ മുഖേന ലഭിച്ച ദിവ്യസന്ദേശം അനുസരിച്ച് നബി പ്രബോധന പ്രവര്‍ത്തനം തുടങ്ങി. ആദ്യം സ്വന്തം കുടുംബത്തെയും അടുത്തസുഹൃത്തുക്കളെയുമാണ് ദൈവമാര്‍ഗത്തിലേക്കു ക്ഷണിച്ചത്. നബിയുടെ സഹധര്‍മിണി ഖദീജ ആയിരുന്നു ആദ്യമായി അദ്ദേഹത്തില്‍ വിശ്വസിച്ചത്. തുടര്‍ന്ന് പിതൃവ്യപുത്രന്‍ അലിയ്യുബ്നു അബീത്വാലിബ്, തന്റെ പ്രിയ സുഹൃത്ത് അബൂബക്കര്‍ എന്നിവര്‍ സത്യവിശ്വാസം സ്വീകരിച്ചു. ആദ്യത്തെ രണ്ടുമൂന്നു വര്‍ഷത്തിനിടക്ക് നബിയുടെയും അബൂബക്കറിന്റെയും പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഏതാനും ആളുകള്‍ക്കൂടി സത്യവിശ്വാസം കൈക്കൊണ്ടു. അതില്‍ പ്രമുഖര്‍ ഉഥ്മാന്‍, സുബൈര്‍, അബ്ദുര്‍റഹ്മാനുബ്നു ഔഫ്, ത്വല്‍ഹ, അമ്മാറുബ്നു യാസിര്‍, അബ്ദുല്ലാഹിബ്നു മസ്ഊദ്, അബൂഉബൈദ തുടങ്ങിയവരായിരുന്നു.
Discussion about this post