ക്കാനിവാസികള്‍ ഇബ്രാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും അധ്യാപനങ്ങള്‍ വിസ്മരിച്ചു കഴിഞ്ഞിരുന്നു. ദൈവികഭവനമായ കഅ്ബാലയത്തില്‍മാത്രം 360 വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു. കൊള്ള, കൊല, കവര്‍ച്ച, മദ്യപാനം എന്നിവ സര്‍വ്വവ്യാപിയായിരുന്നു. അശ്ളീലവും നിര്‍ലജ്ജവുമായ ചെയ്തികള്‍ പരക്കെ നടമാടിയിരുന്നു. ഈ ദുര്‍വൃത്തികളില്‍നിന്നെല്ലാം അകന്ന് തന്റെ സമയം നല്ലകാര്യങ്ങള്‍ക്കു വേണ്ടി മാത്രം മുഹമ്മദ് വിനിയോഗിച്ചു. മക്കയുടെ അടുത്തുള്ള ഹിറാഗുഹയില്‍ ചെന്നിരിക്കുക അദ്ദേഹം പതിവാക്കി. ധ്യാനവും ആരാധനകളുമായി ദിവസങ്ങളോളം അവിടെത്തന്നെ കഴിഞ്ഞുകൂടുമായിരുന്നു.
ഇങ്ങനെ ഒരു നാള്‍ ഹിറാഗുഹയില്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും മുഴുകിയിരിക്കെ ജിബ്രീല്‍മാലാഖ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. “വായിക്കുക. സൃഷ്ടികര്‍ത്താവായ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക, മനുഷ്യനെ ഒട്ടിപ്പിടിക്കുന്ന വസ്തുവില്‍നിന്നവന്‍ സൃഷ്ടിച്ചു. പേനകൊണ്ട് (എഴുത്ത്) പഠിപ്പിച്ച അത്യുദാരനാണ് നിന്റെ രക്ഷിതാവ്. മനുഷ്യന് അറിവില്ലാത്തത് മനുഷ്യനെ അവന്‍ പഠിപ്പിച്ചു.” മാലാഖ ഈ ദൈവവചനങ്ങള്‍ അദ്ദേഹത്തിന് ഓതിക്കേള്‍പ്പിച്ചു. ഒരു പുതുയുഗത്തിന്റെ പിറവി കുറിക്കുന്നതായിരുന്നു ആ വാക്യങ്ങള്‍. പ്രവാചകനായി അദ്ദേഹത്തെ തിരഞ്ഞെടുക്കുമ്പോള്‍ 40 വയസ്സായിരുന്നു.
ബഹുദൈവവിശ്വാസവും വിഗ്രഹാരാധനയുമുപേക്ഷിച്ച് ലോകസ്രഷ്ടവായ അല്ലാഹുവിനെ ഏകദൈവമായി സ്വീകരിക്കണമെന്നായിരുന്നു മുഹമ്മദിന് ലഭിച്ച ദിവ്യസന്ദേശത്തിന്റെ കാതല്‍. അസത്യം, അധര്‍മം, അക്രമം തുടങ്ങിയ തി•കള്‍ കൈയ്യൊഴിച്ച് സത്യം, നീതി, വിശ്വസ്തത തുടങ്ങിയ സദ്ഗുണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം. മദ്യപാനം വ്യഭിചാരം, ചൂതാട്ടം തുടങ്ങിയ തി•കള്‍ ഉപേക്ഷിക്കണം. സ്നേഹം, സാഹോദര്യം, പരോപകാരം മുതലായ ഉത്തമസ്വഭാവങ്ങള്‍ സ്വായത്തമാക്കണം. ജീവിതം മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാവണം. ഇതെല്ലാമായിരുന്നു പ്രസ്തുത സന്ദേശത്തിന്റെ താല്‍പര്യം. ലോകത്തിനു മുഴുവന്‍ ന•യുടെ സന്ദേശം നല്‍കുകയായിരുന്നു മുഹമ്മദിന്റെ ദൌത്യം.
Discussion about this post