ലോകത്ത് അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന സയണിസ്റ്റ് ഭീകരതയുടെ കാരണങ്ങള്‍ കേവലം മതപരവും ആദര്‍പരവുമാണെന്ന് ചിലര്‍ വിലയിരുത്താറുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇത്. സയണിസ്റ്റ് നിലപാടിനെ പൂര്‍ണമായി അളന്നെടുത്ത അഭിപ്രായമല്ല അത്. മതപരവും, ആദര്‍ശപരവുമായ പരിഗണനനേക്കാള്‍ സയണിസ്റ്റുകളെ ഭരിച്ച് കൊണ്ടിരിക്കുന്നത് അവരുടെ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങളാണെന്ന് സൂക്ഷ്മാര്‍ത്ഥത്തില്‍ ബോധ്യപ്പെടുന്ന കാര്യമാണ്. ഭീകരതയുടെ വഴിയിലെ സയണിസ്റ്റ് സമൂഹത്തിന്റെ പ്രയാണം അവരുടെ വംശീയ-ജനസംഖ്യാ അനുപാതത്തിലെ മാറ്റങ്ങളുടെ ഫലം മാത്രമാണ്. ഇസ്രായേലിലെ വലതുപക്ഷ വിഭാഗം ഈ മാറ്റങ്ങളെ വ്യക്തമായ രൂപത്തില്‍ സേവിക്കുകയും ചെയ്യുന്നു. കാരണം മതബോധമുള്ള ഒരു ജൂത സ്ത്രീ ശരാശരി എട്ട് തവണ പ്രസവിക്കുന്നു. അപ്രകാരം ജൂതസമൂഹത്തില്‍ മതബോധമുള്ളവരുടെ അനുപാതം ക്രമാതീതമായി വര്‍ധിക്കുന്നു. അതിനാല്‍ തന്നെ കേവലം പാരമ്പര്യമായി മതാനുയായികളായവരേക്കാള്‍ തീവ്രമായ നിലപാടുകളുമായി വളര്‍ന്ന് വരുന്നവരുടെ എണ്ണം ജൂത സമൂഹത്തില്‍ അധികരിക്കുന്നുവെന്ന് ചുരുക്കം.
സയണിസ്റ്റ് സമൂഹത്തിലെ തീവ്രവാദ പ്രവണതയെ പിന്തുണക്കുന്നതില്‍ ജനസംഖ്യാ അനുപാതത്തിനും സാമ്പത്തിക മേഖലക്കുമിടയില്‍ വ്യക്തമായ ബന്ധമുണ്ട്. ഉദാഹരണമായി മുന്‍കാലത്ത് ഫലസ്തീന്‍ ജനതയോടുള്ള പോരാട്ടത്തിന് താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന ഓര്‍തഡോക് വിഭാഗത്തിലെ അനുയായികള്‍ ഇന്ന് തങ്ങളുടെ നിലപാട് മാറ്റി, സംഘട്ടനത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത് നോക്കുക. അധിനിവിഷ്ട ഫലസ്തീന്‍ ഭൂമിയില്‍ നിന്ന് ലഭിക്കുന്ന ഭീമമായ സാമ്പത്തിക നേട്ടങ്ങള്‍ മുന്നില്‍ കണ്ടാണ് അവര്‍ തങ്ങളുടെ നിലപാട് മാറ്റിയത്. വെസ്റ്റ് ബാങ്കിലും, അധിനിവിഷ്ട ഖുദ്‌സിലും താമസമാക്കുന്നവര്‍ക്ക് സയണിസ്റ്റ് ഭരണകൂടവും ഭീമമായ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ അവര്‍ പ്രസ്തുത പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുകയും ഇരുഭാഗങ്ങളില്‍ നിന്നുള്ള ഈ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ആര്‍ത്തികാണിക്കുകയും ചെയ്യുന്നു.
ഈയൊരു പ്രവണത ജൂതസമൂഹത്തിലെ മതബോധമുള്ള വ്യക്തികളുടെ ഭാഗത്ത് നിന്ന് മാത്രമല്ല, മറിച്ച് പൊതുസമൂഹത്തില്‍ നിന്ന് തന്നെ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇസ്രായേല്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും, അതേതുടര്‍ന്ന് ക്രമാതീതമായി പ്രത്യക്ഷപ്പെട്ട വിലക്കയറ്റവും പട്ടണജീവിതം ദുഷ്‌കരമാക്കുകയും പരിഹാരമെന്നോണം അവര്‍ അധിനിവിഷ്ട ഭൂമിയിലേക്ക് കുടിയേറിപ്പാര്‍ക്കുകയും ചെയ്യുന്നു. അവിടെ താമസയോഗ്യമായ ഫഌറ്റുകള്‍ അവര്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ സ്വായത്തമാവുന്നു. കൂടാതെ ഇസ്രായേല്‍ ഭണകൂടത്തില്‍ നിന്നുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു.
ഇസ്രായേലിലെ രാഷ്ട്രീയ നേതൃത്വത്തെ പുതുതായി തെരഞ്ഞെടുത്തപ്പോള്‍ അവയിലെല്ലാം മേല്‍പറഞ്ഞ വലതുപക്ഷ തീവ്രവിഭാഗമാണ് മേല്‍ക്കോയ്മ നേടിയത്. കഴിഞ്ഞ് രണ്ട് ദശാബ്ദങ്ങളിലായി സൈന്യത്തിലും മറ്റ് ഉന്നത തലങ്ങളിലും അവര്‍ കടന്ന് കയറിക്കൊണ്ടേയിരിക്കുന്നു. ഉദാഹരണമായി ഇസ്രായേലിലെ ഉന്നത ഓഫീസര്‍മാരില്‍ 60% പേര്‍ തീവ്രവലതുപക്ഷത്തെയാണ് പ്രതിനിധീകരിക്കുന്നത്. മൊത്തം സമൂഹത്തിലെ അവരുടെ പ്രാതിനിധ്യത്തെ അപേക്ഷിച്ച് നാലിരട്ടിയാണ് ഇത്. ഇസ്രായേല്‍ നടപ്പിലാക്കുന്ന നയതന്ത്ര ഓപ്പറേഷനുകള്‍ സമര്‍പിക്കുന്നതിന്റെ ഉത്തരവാദിത്തം ഇവര്‍ക്ക് മേധാവിത്വമുള്ള സൈന്യത്തിനാണ് എന്ന് മനസ്സിലാവുമ്പോവാണ് ഈ പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുക. മാത്രമല്ല ഈ ഉദ്യോഗസ്ഥന്‍മാര്‍ ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം അവിടത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ വശീകരിക്കാന്‍ മത്സരിക്കുന്ന സ്റ്റാര്‍ പദവിയിലുള്ളവരായി മാറുകയും ചെയ്യുന്നു. സൈനിക-സുരക്ഷാ ഓഫീസര്‍മാര്‍ക്ക് സമാനമായ സ്ഥിതി തന്നെയാണ് മീഡിയാ മേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്കുമുള്ളത്. അതായത് വലതുപക്ഷ മീഡിയകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് ഇസ്രായേലിലെ മുഴുവന്‍ മാധ്യമ മേഖലകളെയും നിയന്ത്രിക്കുന്നത്. സയണിസ്റ്റ് വൃത്തങ്ങളില്‍ തങ്ങള്‍ക്കനുകൂലമായ പൊതുഅഭിപ്രായം രൂപപ്പെടുത്തുന്നതില്‍ തീവ്രവലതുപക്ഷത്തെ സഹായിക്കുന്നത് ഇവരാണ്.
ചുരുക്കത്തില്‍ സയണിസ്റ്റ് ഭീകരതക്ക് പിന്നിലെ പ്രേരകങ്ങള്‍ പഠിക്കുന്നതിലൂടെ മനസ്സിലാവുന്നത് ഇസ്രായേലുമായി രാഷ്ട്രീയ നീക്കുപോക്കുകൊണ്ട് പരിഹരിക്കാവുന്നതല്ല ഇരുകൂട്ടര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ എന്നാണ്. കേവലം രാഷ്ട്രീയം എന്നതിലുപരിയായി വിവിധങ്ങളായ പലതലങ്ങളുമുള്ള പ്രശ്‌നമാണ് സയണിസ്റ്റ് ഭീകരത എന്നതാണ് യാഥാര്‍ത്ഥ്യം.
സ്വാലിഹ് നുആമാ
Add Comment