നബി(സ) രോഗിയെ സന്ദര്‍ശിച്ചാല്‍
ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു:
لاَبَأْسَ طَهُورٌ إِنْ شَاءَ اللهُ
: (البخاري:٥٦٥٦)
“ലാ ബഅ്സ ത്വഹൂറുന്‍
ഇന്‍ശാഅല്ലാഹ്”
“സാരമില്ല. അല്ലാഹു
ഉദ്ദേശിച്ചാല്‍ പാപശുദ്ധിയും സുഖംപ്രാപിക്കലുമുണ്ടാകും.”
(أَسْأَلُ اللهَ الْعَظِيمِ رَبَّ الْعَرْشِ
الْعَظِيمِ أَنْ يَشْفِيَكَ (سبع مرات
: ( صححه الألباني في سنن أبي داود:٣١٠٦ وفي سنن
الترمذي׃٢٠٨٣ )
“അസ്അലുല്ലാഹല്‍ അളീമ,
റബ്ബില്‍ അര്‍ശില്‍ അളീമി, അന് യശ്ഫീക.”
“അതിഗാംഭീര്യമുള്ള
‘അര്‍ശ്’ന്റെ (അല്ലാഹുവിന്റെ പരമാധികാര പീഠത്തിന്റെ)
റബ്ബും, അതിമഹത്വമുള്ളവനുമായ അല്ലാഹുവിനോട്
താങ്കള്‍ക്ക് രോഗശമനം വരുത്തുവാന്‍ ഞാന്‍ തേടുന്നു.” (ഏഴ് തവണ പറയുക)
നബി(സ) അരുളി : “ഇങ്ങനെ (ദൃഢവിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ ആ
രോഗിക്ക് അല്ലാഹു ആ രോഗം മാറ്റിക്കൊടുക്കാതിരിക്കില്ല!”
Add Comment