ടോക്കിയോ: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്തെ മുസ്‌ലിം സമൂഹത്തെ നിരീക്ഷിക്കാനും അവരുടെ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള പോലീസ് ഡിപാര്‍ട്ട്‌മെന്റിന്റെ ശ്രമത്തിന് സുപ്രീംകോടതി പിന്തുണ. 2010 ല്‍ പോലീസ് ശേഖരിച്ച 114 പേരുടെ ലിസ്റ്റുകള്‍ ചോര്‍ന്നുകിട്ടിയതിനെത്തുടര്‍ന്ന് സ്വകാര്യത, തുല്യപരിഗണന, മതസ്വാതന്ത്ര്യം എന്നിങ്ങനെ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയും നഷ്ടപരിഹാരം ആവശ്യപ്പെട്ടും ഇരകളാക്കപ്പെട്ട മുസ്‌ലിംകള്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാരിനനുകൂലമായി വിധി പുറപ്പെടുവിച്ചത്.
നേരത്തേ കീഴ്‌ക്കോടതി പരാതിക്കാര്‍ക്ക് 90 മില്യണ്‍ യുവാന്‍ നഷ്ടപരിഹാരം കൊടുക്കണമെന്ന് വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയ സര്‍ക്കാരിന് അനുകൂലമായി രാഷ്ട്രതാല്‍പര്യം മുന്‍നിര്‍ത്തി മുസ്‌ലിംകളെ നിരീക്ഷിക്കാമെന്ന് കോടതി അനുവാദം നല്‍കുകയായിരുന്നു.
കോടതിവിധി രാജ്യത്തെ വാര്‍ത്താമാധ്യമങ്ങളുടെ തലക്കെട്ടായതോടെ വിഷയം ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുകയാണ്.
‘ഒരു പ്രത്യേകമതവിശ്വാസികളെ മാത്രം ലക്ഷ്യംവെച്ചുകൊണ്ട് ജര്‍മനി 30000 സംശയിക്കപ്പെടുന്ന വ്യക്തികളുടെ പട്ടിക തയ്യാറാക്കിയെങ്കിലും അവരില്‍ ഒരാളെപ്പോലും ഭീകരനായി കണ്ടുകിട്ടിയില്ല. അതിനാല്‍ ഇത്തരം രഹസ്യനിരീക്ഷണങ്ങളും ചോര്‍ത്തലുകളും യാതൊരു ഗുണവുംചെയ്യില്ല ‘ ടെമ്പില്‍ യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ സ്റ്റഡീസ് ഡയറക്ടര്‍ ജെഫ് കിങ്സ്റ്റണ്‍ പറയുന്നു.
Add Comment