ചോ: ഒരുവര്‍ഷം മുമ്പ് വിവാഹംകഴിഞ്ഞ യുവതിയാണ് ഞാന്‍. നാലഞ്ചുമാസം മുമ്പാണ് ഭര്‍ത്താവിനോടൊപ്പം താമസം തുടങ്ങിയത്. കഴിഞ്ഞ രണ്ടുമാസമായി എന്റെ ആര്‍ത്തവം നിലക്കുന്നില്ല. ഡോക്ടറെ കാണിച്ചപ്പോള്‍ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS) ന്റെ ലക്ഷണങ്ങളാണെന്നാണ് പറഞ്ഞത്. അത് ഗര്‍ഭധാരണത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിയുന്നു. നീണ്ട രക്തവാര്‍ച്ചയാല്‍ ഇപ്പോള്‍ ശാരീരികബന്ധം പുലര്‍ത്താറില്ല.
എനിക്ക് ഭര്‍ത്താവുമായി ശാരീരികബന്ധത്തിലേര്‍പ്പെടാനാകുമോ ? നമസ്‌കാരം ശരിയാകുമോ ഇല്ലയോ എന്ന സംശയത്താല്‍ തീരെ ശ്രദ്ധ പതിപ്പിക്കാനാകുന്നില്ല. മറുപടി പ്രതീക്ഷിക്കുന്നു.
—————-
ഉത്തരം: നിലക്കാത്ത രക്തപ്രവാഹം രോഗത്തിന്റെ ഭാഗമാണ്. അതിന് ആര്‍ത്തവവുമായി ബന്ധമില്ല. രോഗത്തിന് മുമ്പ് ആര്‍ത്തവം കൃത്യമായി ഉണ്ടായിരുന്നതാണല്ലോ. അതിനാല്‍ അതുവെച്ച് ദിവസം കണക്കാക്കുക. 6-7 ദിവസമാണ് സാധാരണനിലക്ക് ആര്‍ത്തവമുണ്ടായിരുന്നതെങ്കില്‍ അത്രയും ദിവസം നമസ്‌കാരത്തില്‍നിന്നും ശാരീരികബന്ധത്തില്‍നിന്നും വിട്ടുനില്‍ക്കുക. അതിനുശേഷം നിങ്ങള്‍ക്കു ബന്ധപ്പെടാം. ഇനി അതല്ല, മുമ്പേ തന്നെ ഏറെ ദിവസങ്ങള്‍ ആര്‍ത്തവം ഉള്ള ആളാണെങ്കില്‍ ആര്‍ത്തവത്തിന്റെ അധികദിനങ്ങള്‍ പതിനഞ്ചുദിവസമെന്ന് കണക്കാക്കി അത്രയും ദിവസം നമസ്‌കാരവും ശാരീരികബന്ധവും ഒഴിവാക്കുക. മറ്റുദിവസങ്ങളില്‍ സാധാരണപോലെ നമസ്‌കരിക്കുകയും മറ്റുംചെയ്യാവുന്നതാണ്.
Add Comment