വിശിഷ്ടനാമങ്ങള്‍

അല്‍ ഖാബിള് (പിടിച്ചുവെക്കുന്നവന്‍, ചുരുട്ടുന്നവന്‍)

അല്ലാഹു തന്റെ ദാസനുനല്‍കിയ ഏതനുഗ്രഹവും അവന്‍ ഇച്ഛിക്കുന്ന വേളയില്‍ പിടിച്ചെടുക്കുവാന്‍ കഴിവുള്ളവനാണ്. അല്ലാഹു നല്‍കിയ ജീവനും സമ്പത്തും ആഹാരവുമെല്ലാം അവന്‍ ഉദ്ദേശിക്കുമ്പോള്‍ സൃഷ്ടികളില്‍ നിന്ന് പിടിച്ചെടുക്കുന്നു.
”അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ സമൃദ്ധമായി നല്‍കുന്നു. വെറെ ചിലര്‍ക്കത് പരിമിതപ്പെടുത്തുന്നു. അവര്‍ ഈലോകജീവിതം കൊണ്ടുതന്നെ തൃപ്തിപ്പെട്ടിരിക്കുന്നു. എന്നാല്‍ പരലോകത്തെ അപേക്ഷിച്ച് ഐഹികജീവിതം നന്നെ തുച്ഛമായ വിഭവം മാത്രമാണ്.”(അര്‍റഅ്ദ്:26)
”അല്ലാഹു തന്റെ ദാസന്‍മാര്‍ക്കെല്ലാം വിഭവം സുലഭമായി നല്‍കിയിരുന്നുവെങ്കില്‍ അവര്‍ ഭൂമിയില്‍ അതിക്രമം കാണിക്കുമായിരുന്നു. എന്നാല്‍ അവന്‍ താനിച്ഛിക്കുന്നവര്‍ക്ക് നിശ്ചിത തോതനുസരിച്ച് അതിറക്കിക്കൊടുക്കുന്നു. സംശയമില്ല; അവന്‍ തന്റെ ദാസന്‍മാരെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്; സ്പഷ്ടമായി കാണുന്നവനും”. (അശ്ശൂറ:27)
”അല്ലാഹുവിന് ഉത്തമമായ കടം നല്‍കുന്നവരായി ആരുണ്ട്? എങ്കില്‍ അല്ലാഹു അത് അയാള്‍ക്ക് അനേകമിരട്ടിയായി തിരിച്ചുകൊടുക്കും. ധനം പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാണ്. അവങ്കലേക്കുതന്നെയാണ് നിങ്ങളുടെ മടക്കം”. (അല്‍ ബഖറഃ245)

Topics