സ്വീകാര്യമെന്നോ അസ്വീകാര്യമെന്നോ ഭേദമില്ലാത്ത ഹദീസുമായി ബന്ധപ്പെട്ട ചില സാങ്കേതിക സംജ്ഞകളുണ്ട.് അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്:
1. മുസ്നദ്
2. മുത്തസ്വില്‍
3. സിയാദാത്തുഥ്ഥിഖാത്ത്
മുസ്നദ്
ചേര്‍ത്തു പറയപ്പെടുന്നത്, ചാരിവെക്കപ്പെട്ടത് എന്നെല്ലാമാണ് ഭാഷാര്‍ഥം. ഇടമുറിയാത്ത നിവേദക പരമ്പരയിലൂടെ നബി(സ)യില്‍നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് എന്നാണ് മുസ്നദിന്റെ സാങ്കേതിക നിര്‍വചനം.
മുത്തസ്വില്‍
ഇടവിടാതെ ചേര്‍ന്നു വന്നത്, അവിഛിന്നം എന്നെല്ലാം ഭാഷാര്‍ഥം. സാങ്കേതിക ഭാഷയില്‍ ഇടമുറിയാത്ത നിവേദക പരമ്പരയിലൂടെ നബി(സ)യില്‍നിന്നോ സ്വഹാബിയില്‍നിന്നോ ഉദ്ധരിക്കപ്പെടുന്നത് എന്ന് നിര്‍വചിക്കാം.
സിയാദാത്തു ഥ്ഥിഖാത്ത്
:زيادات الثقات പ്രാമാണികര്‍ അധികരിപ്പിച്ചവ എന്നര്‍ഥം. ഒരു ഹദീസിന്റെ നിവേദകന്‍മാരില്‍ ഒരാള്‍ മറ്റു നിവേദക•ാര്‍ ഉദ്ധരിച്ചതിനേക്കാള്‍ അധികമായി നിവേദനം ചെയ്തിട്ടുള്ള ഭാഗമെന്നതാണ് ഇതിന്റെ വിവക്ഷ.
Discussion about this post