Landmarks and places

അല്‍ മുഅല്ല

മക്കയിലെ ശ്മശാനമാണ് അല്‍ മുഅല്ല. ഉയര്‍ന്ന സ്ഥലം എന്നാണീ പേരിന്റെ അര്‍ത്ഥം. ഇവിടെയാണ് പ്രവാചകന്‍(സ)യുടെ പ്രഥമ പത്‌നി ഖദീജ(റ), പിതാമഹന്‍മാരായ അബ്ദുല്‍ മുത്വലിബ്, അബ്ദുല്‍ മനാഫ്, പിതൃവ്യനായ അബൂത്വാലിബ് എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്നത്. അബ്ദുല്ലാഹിബ്‌നു ഉമര്‍, അബ്ദുല്ലാഹിബ്‌നു സുബൈര്‍, ഇമാം ഗസ്സാലി, ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈത്തമി തുടങ്ങിയ മഹാന്‍മാരുടെ ഖബ്‌റും ഇവിടെയാണുള്ളത്.