Landmarks and places

ജബല്‍ അബീ ഖുബൈസ്

കഅ്ബയുടെ കിഴക്കുവശം കാണുന്ന മലയാണ് ജബല്‍ അബീ ഖുബൈസ്. സമുദ്രനിരപ്പില്‍ നിന്നും 372 മീറ്റര്‍ ഉയരത്തിലാണീ മല സ്ഥിതി ചെയ്യുന്നത്. ഹിജ്‌റ 8-ാം വര്‍ഷം നടന്ന മക്കാ വിജയത്തിനു ശേഷം ഈ മലയുടെ താഴ് വരയില്‍  നിന്നുകൊണ്ടാണ് തിരുനബി മക്കാനിവാസികളെ അഭിസംബോധന ചെയ്തതും ശത്രുകള്‍ക്കെല്ലാം നിരുപാധികം മാപ്പേകിയതും. ഈ മലയിലുള്ള ‘ഗാറുല്‍ കന്‍സ്’ എന്ന ഗുഹയിലാണ് ആദം നബിയെ ഖബ്‌റടക്കം ചെയ്തതത്രെ! (അല്‍ മുന്‍തഖാ ഫീ അക്ബരി ഉമ്മില്‍ ഖുറ, പേജ്: 111). ഈ മലയുടെ ഉച്ചിയില്‍ കാണുന്ന പള്ളി ഹസ്രത്ത് ബിലാലിന്റെ സ്മരണക്കായി നിര്‍മ്മിച്ചതാണ്.