Landmarks and places

റസൂലിന്റെ ജന്മഗേഹം

മക്കയിലെ ‘സൂഖുല്ലൈന്‍’ എന്ന സ്ഥലത്താണ് പ്രവാചകന്‍(സ) ജനിച്ചത്. പ്രവാചകന്‍ (സ) മദീനയിലേക്ക് പലായനം ചെയ്ത ശേഷം ആ വീട് അബൂത്വാലിബിന്റെ മകന്‍ അഖീല്‍ സ്വന്തമാക്കി. ഹജ്ജത്തുല്‍വദാഇന്റെ വര്‍ഷം പ്രവാചകന്‍ താമസിക്കുന്നതെവിടെയെന്ന് അന്വേഷിച്ചപ്പോള്‍ അതിന് തിരുമേനി പറഞ്ഞ മറുപടി ‘അഖീല്‍ നമുക്ക് എന്തെങ്കിലും നീക്കിവെച്ചിട്ടുണ്ടാവില്ലേ?’ എന്നായിരുന്നു.

പിന്നീട് ഹജ്ജാജിന്റെ സഹോദരന്‍ മുഹമ്മദുബ്‌നു യൂസുഫ് സഖാഫിക്ക് വില്‍ക്കുന്നത് വരെ ഈ വീട് അഖീലിന്റെയും പുത്രന്റെയും ഉടമസ്ഥതയിലായിരുന്നു. ചരിത്രകാരനായ അസ്‌റഖി ‘മക്കയുടെ ചരിത്രം’ എന്ന തന്റെ ഗ്രന്ഥത്തില്‍ എഴുതുന്നു: ‘പില്‍ക്കാലത്ത് ഹജ്ജാജിന്റെ സഹോദരന്‍ മുഹമ്മദ് ഇബ്‌നു യൂസുഫ് അസ്സഖാഫി താമസിച്ചിരുന്ന വീട്ടിലാണ് പ്രവാചകന്‍ പിറന്നത്.’ അബ്ബാസീ ഖലീഫമാരായ മൂസയുടെയും സഹോദരന്‍ ഹാറൂണ്‍ റഷീദിന്റെയും മാതാവ് ഖൈറുസാന്‍ പ്രസ്തുത സ്ഥലത്ത് ഒരു പള്ളി പണിതു. ഇപ്പോള്‍ ഇവിടെ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍’ മക്തബത്തുല്‍ഹറം’ എന്ന പേരില്‍ ഒരു ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നു.

പ്രവാചകന്റെ ജനനത്തെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്

(അല്‍മുന്‍തഖീ ഫീ അഖ്ബാരി ഉമ്മുല്‍ഖുറാ: മുഹമ്മദ് അബ്ദുല്ല മലൈബാരി പേജ്:99100)