ഇഹ്റാമില്‍നിന്ന് ഒഴിവാകുന്നതിന് തഹല്ലുല്എന്നു പറയുന്നു.
തഹല്ലുല്‍ രണ്ട് വിധമുണ്ട്.
ഒന്നാം തഹല്ലുല്‍: ഹാജിമാര്‍ ദുല്‍ഹജ്ജ് പത്തിന് ജംറത്തുല്‍ അഖബയില്‍ കല്ലെറിയുകയും മുടി കളയുകയോ മുറിക്കുകയോ ചെയ്യുന്നതോടുകൂടി ഒന്നാമത്തെ തഹല്ലുല്‍ സംഭവിക്കുന്നു. ഈ അവസ്ഥയില്ഇഹ്റാമില് നിഷിദ്ധമായ കാര്യങ്ങളില്‍ സ്ത്രീപുരുഷ സംസര്‍ഗ്ഗം ഒഴികെയുള്ളതെല്ലാം അനുവദനീയമാവുന്നു.
രണ്ടാം തഹല്ലുല്‍: ജംറത്തുല്‍ അഖബയില്‍ കല്ലെറിയുക, മുടി കളയുകയോ മുറിക്കുകയോ ചെയ്യുന്നതിനുപുറമെ ത്വവാഫുല്‍ ഇഫാദകൂടി നിര്‍വഹിക്കുമ്പോള്‍ രണ്ടാമത്തെ തഹല്ലുല്‍ സംഭവിക്കുന്നു. ഇതോടെ ഇഹ്റാംകൊണ്ട് നിഷിദ്ധമായ സ്ത്രീപുരുഷ സംസര്‍ഗ്ഗം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും അനുവദനീയമാകുന്നു
Add Comment