ഹജ്ജിലെ അവസാനത്തെ കര്‍മമാണ് ത്വവാഫുല്‍ വിദാഅ്. ഹാജിമാര്‍ മക്ക വിടുമ്പോള്‍ നിര്‍വഹിക്കുന്ന ത്വവാഫായതുകൊണ്ടാണ് അതിന് ത്വവാഫുല്‍ വിദാഅ് (വിടപറയുന്ന ത്വവാഫ്) എന്നു പറയപ്പെടുന്നത്. ആര്‍ത്തവം, പ്രസവം മുതലായ കാരണങ്ങളാല്‍ അശുദ്ധിയുള്ള സ്ത്രീകള്‍ ഒഴികെ എല്ലാ ഹാജിമാര്‍ക്കും അത് നിര്‍ബന്ധമാണ്.
മിനായില്‍നിന്ന് പുറപ്പെടേണ്ട ദിവസം ചില ആളുകള്‍ കല്ലെറിയുന്നതിനുമുമ്പായി മക്കത്തു വന്ന് ത്വവാഫുല്‍ വിദാഅ് നിര്‍വഹിക്കുകയും പിന്നീട് മിനായില്‍ തിരിച്ചെത്തി കല്ലെറിഞ്ഞശേഷം നേരെ നാട്ടിലേക്കു പുറപ്പെടുകയും ചെയ്യാറുണ്ട്. അത് ശരിയല്ല. നബി(സ) പറയുകയുണ്ടായി: ‘തന്റെ അവസാനത്തെ ബന്ധം കഅ്ബാ മന്ദിരത്തോട് ആകുന്നതുവരെ ഒരാളും പുറപ്പെട്ടുപോകരുത്.’
ഒരാള്‍ ത്വവാഫുല്‍ ഇഫാള പിന്തിക്കുകയും അത് നിര്‍വ്വഹിച്ചു കഴിഞ്ഞ ഉടനെ മക്ക വിടുകയുമാണെങ്കില്‍ ത്വവാഫുല്‍ വിദാഅ് വേറെ നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമില്ല. പക്ഷേ, രണ്ടും വേറെ വേറെ നിര്‍വ്വഹിക്കുകയാണെങ്കില്‍ അതാണ് ഉത്തമം.
Add Comment