ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ ദുല്‍ഹജ്ജ് എട്ടു മുതല്പതിമൂന്നു വരെയുള്ള ദിവസങ്ങളിലാണ് തുടര്‍ച്ചയായി അനുഷ്ഠിക്കപ്പെടുന്നതെങ്കിലും ശവ്വാല്‍ ഒന്നു മുതല്‍തന്നെ ഹജ്ജുകാലം ആരംഭിക്കുന്നു.
സുഊദി അറേബ്യയിലെ ഹജ്ജുമന്ത്രാലയമാണ് ഹജ്ജുകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്. ഓരോ വര്‍ഷവും മാസങ്ങള്‍ക്കുമുമ്പുതന്നെ മന്ത്രാലയം ഹജ്ജ് യാത്ര സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നു. തദടിസ്ഥാനത്തില്‍ ഇന്ത്യയിലെ കേന്ദ്ര ഹജ്ജുകമ്മിറ്റിയും സംസ്ഥാന ഹജ്ജുകമ്മിറ്റിയും ഹാജിമാര്‍ക്ക് ആവശ്യമായ നിര്ദേശങ്ങള്നല്കുന്നു.
Add Comment