Landmarks and places

ഖദീജാ(റ)യുടെ വീട്

മക്കയിലെ സഖാഖിലാണ് നബി(സ)യുടെ പ്രഥമ ഭാര്യ ഖദീജ (റ)യുടെ വീട് സ്ഥിതിചെയ്യുന്നത്. ഇവിടെ വെച്ചാണ് ഖദീജ(റ) നബിയെ വിവാഹം ചെയ്തത്. ഖദീജയുടെ മരണശേഷവും ഹിജ്‌റ വരെ നബി(സ) ഇവിടെ താമസിച്ചു. പ്രവാചകന്റെ സന്താനങ്ങളില്‍ ഇബ്‌റാഹീം ഒഴിച്ചുള്ളവര്‍ ജനിച്ചത് ഈ വീട്ടില്‍വെച്ചാണ്.
ഇപ്പോള്‍ ഈ സ്ഥലത്ത് മക്കയിലെ തഹ്ഫീളുല്‍ ഖുര്‍ആന്‍കേന്ദ്രം പ്രവര്‍ത്തിക്കുന്നു.