Landmarks and places

മസ്ജിദുല്‍ ഖൈഫ്

മക്കയുടെയും അറഫായുടെയും മധ്യേ തെക്ക് ഭാഗത്തായി മിനായില്‍ സ്ഥിതി ചെയ്യുന്നു. വിശാലമായി, നീളാകൃതിയില്‍ വളരെ ഭംഗിയായി നിര്‍മ്മിക്കപ്പെട്ട പ്രസ്തുത പള്ളിയുടെ കിഴക്ക് ഭാഗത്ത് ചുമരുകളോടു ചേര്‍ന്നാണ് മിഹ്‌റാബ്. പ്രവാചകന്റെ വിടവാങ്ങല്‍ ഹജ്ജില്‍ മിനായില്‍ അദ്ദേഹത്തിന് കൂടാരമൊരുക്കിയത് ഇവിടെയാണ്. ഹിജ്‌റ-256 ല്‍ അബ്ബാസി ഖലീഫ അല്‍മുഅതമദ് മുതല്‍ അധികാരത്തിലിരുന്ന രാജാക്കന്‍മാരും ഭരണാധികാരികളും പ്രസ്തുത പള്ളിയുടെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. മൂസാ നബിയടക്കം 20 പ്രവാചകന്‍മാര്‍ ഇവിടെ നമസ്‌കരിച്ചതായി പറയപ്പെടുന്നു.