മക്കയില്‍ നിന്ന് അറഫയിലേക്കുള്ള വഴിമധ്യേ 3.കി.മി. വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ‘ജബലുന്നൂര്‍’ എന്ന് വിളിക്കുന്ന ഒരുയര്‍ന്ന പര്വ്വതത്തിന് (സമുദ്രനിരപ്പില്‍ നിന്നും 634 മീറ്റര്‍ ഉയരം) മേലെ ഇടതു ഭാഗത്താണ് പ്രസ്തുത ഗുഹയുള്ളത്. പ്രവാചകത്വലബ്ധിയുടെ സൂചനയായി, ആരംഭഘട്ടത്തില്‍ മുഹമ്മദ് (സ) ദര്‍ശിച്ച സ്വപ്നങ്ങളെ തുടര്‍ന്ന് ഏകനായിരുന്ന് അല്ലാഹുവെ ധ്യാനിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഹിറാഗുഹ തിരഞ്ഞെടുത്തത്.
ധ്യാനനിമഗ്നനായിരുന്ന പ്രവാചകന്റെ മുമ്പില്‍ ഒരു രാത്രി മലക്ക് ജിബ് രീല്‍(അ) പ്രത്യക്ഷപ്പെട്ട് ദിവ്യവെളിപാടിന്റെ ആദ്യവചനങ്ങള്‍ ചൊല്ലിക്കൊടുത്തു. അവിടെ വെച്ചാണ് മുഹമ്മദിനെ പ്രവാചകനായി അല്ലാഹു തിരഞ്ഞെടുക്കുന്നത്. ‘ഇഖ്റഅ് ബിസ്മി’ കൊണ്ട് ആരംഭിക്കുന്ന സൂറത്ത് ‘അലഖി’ലെ ആദ്യത്തെ അഞ്ച് സൂക്തങ്ങള്‍ അവതരിച്ചത് അവിടെയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി അവതരിച്ചത് ഈ മലയിലെ ഗുഹയില്‍ വെച്ചായതു കൊണ്ട് ഇതിന് ജബലുന്നൂര്‍ (പ്രകാശ ഗിരി) എന്നും പേരുണ്ട്.
Add Comment