ഹാജിമാര്‍ പെരുന്നാള്‍ ദിവസം കൂടാതെ മൂന്നു ദിവസമാണ് മിനായില്‍ താമസിക്കേണ്ടത് ദുല്‍ഹജ്ജ് പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് ദിവസങ്ങളില്‍. പ്രസ്തുത ദിവസങ്ങളില്‍ മൂന്ന് ജംറകളില്‍ കല്ലെറിയേണ്ടതാണ്; ആദ്യം ജംറത്തുല്‍ സ്സുഗ്‌റയിലും പിന്നീട് ജംറത്തുല്‍ വുസ്ഥയിലും അവസാനം ജംറത്തുല്‍ അഖബയിലും. ഒന്നാമത്തെയും രണ്ടാമത്തെയും ജംറകളില്‍ കല്ലേറു കഴിഞ്ഞശേഷം ഖിബ്്‌ലക്കു നേരെ തിരിഞ്ഞു നിന്ന് പ്രാര്‍ത്ഥിക്കല്‍ സുന്നത്താണ്.
ദുല്‍ഹജ്ജ് പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് ദിവസങ്ങളില്‍ ഉച്ചക്ക് ശേഷമാണ് കല്ലെറിയേണ്ടത്. ആരെങ്കിലും ഉച്ചക്കു മുമ്പ് എറിഞ്ഞുപോയാല്‍ ഉച്ചക്കു ശേഷം വീണ്ടും എറിയേണ്ടതാണ്.
ദുല്‍ഹജ്ജ് പന്ത്രണ്ടിന് ജംറകളിലെ കല്ലേറ് കഴിഞ്ഞശേഷം മിനാ വിടാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാവുന്നതാണ്. പക്ഷേ, മിന വിടുന്നവര്‍ സൂര്യാസ്തമയത്തിനുമുമ്പ് മിനായില്‍നിന്ന് പുറപ്പെട്ടിരിക്കേണ്ടതാണ്. ഇല്ലെങ്കില്‍ അന്നു രാത്രികൂടി മിനായില്‍ താമസിക്കലും പിറ്റേ ദിവസം ഉച്ചക്കുശേഷം കല്ലെറിയലും നിര്‍ബ്ബന്ധമാണ്. ദുല്‍ഹജ്ജ് പന്ത്രണ്ടിന് മിന വിടുന്നവര്‍ പതിമൂന്നിനു എറിയേണ്ട കല്ലുകള്‍കൂടി മുന്‍കൂട്ടി എറിയേണ്ടതില്ല.
മിനായില്‍ താമസം

Add Comment