Landmarks and places

മസ്ജിദുന്നമിറ

അറഫാ പള്ളിയെന്നും ഹസ്രത്ത് ഇബ്‌റാഹീമിന്റെ പള്ളിയെന്നും ഇതിനു പേരുണ്ട്. പതിനായിരങ്ങള്‍ക്ക് ഒരേ സമയം ഒരുമിച്ചുകൂടാന്‍ കഴിയുമാറ് പ്രവിശാലമായ പ്രസ്തുത പള്ളിയങ്കണത്തില്‍ അറഫാ ദിനത്തില്‍ ഹാജിമാര്‍ ളുഹ്ര്‍, അസ്ര്‍ (ജംഉം ഖസ്‌റുമായി) നമസ്‌കാരങ്ങള്‍ക്കായി തടിച്ചു കൂടുന്നു. വിടവാങ്ങല്‍ ഹജ്ജില്‍ പ്രവാചകന്‍ ഇവ രണ്ടും ഒന്നിച്ച് അറഫയില്‍വെച്ച് നമസ്‌കരിച്ചത് മാതൃകയാക്കിയാണ് ഇത്.

ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള മസ്ജിദുന്നമിറയുടെ ഒരു ഭാഗം അറഫയുടെ പരിധിക്ക് പുറത്താണ്. അത് അടയാളപ്പെടുത്തിയിട്ടുണ്ട്. വാദീ നമിറയില്‍സ്ഥിതിചെയ്യുന്നത് കൊണ്ടാണിതിന് മസ്ജിദുന്നമിറ എന്ന് പേര്‍ വന്നത്. മിനയുടെ ദിശയിലാണ് മസ്ജിദുന്നമിറ സ്ഥിതിചെയ്യുന്നത്.