ഹജ്ജിന് ഇഹ്്്‌റാം ചെയ്തവര്‍ ദുല്‍ഹജ്ജ് എട്ടിന് മിനായിലേക്ക് പുറപ്പെടുന്നു. ഉംറ കഴിഞ്ഞ് ഇഹ്്‌റാമില്‍നിന്ന് ഒഴിവായവരും മക്കാനിവാസികളും അന്നാണ് ഹജ്ജിന് ഇഹ്‌റാം ചെയ്യുന്നത്. ഓരോരുത്തരും അവരവരുടെ താമസസ്ഥലത്തുനിന്നാണ് ഇഹ്‌റാം ചെയ്യേണ്ടത്. മിനായിലേക്ക് പുറപ്പെടുന്നതിനു മുമ്പായി ത്വവാഫ് സുന്നത്തില്ല.
അന്ന് സുഹര്‍, അസര്‍, മഗ്‌രിബ്, ഇശാ എന്നീ നമസ്‌കാരങ്ങളും പിറ്റേന്ന് സുബ്ഹ് നമസ്‌കാരവും മിനായില്‍ വെച്ച് നിര്‍വഹിക്കലും അന്നുരാത്രി അവിടെ താമസിക്കലും സുന്നത്താണ്.
എന്നാല്‍ ദുല്‍ഹജ്ജ് എട്ടിനു തന്നെ മിനായിലേക്കു പോവല്‍ ഹജ്ജിന്റെ നിര്‍ബന്ധ കര്‍മ്മമല്ല. ഒരാള്‍ ദുല്‍ഹജ്ജ് ഒമ്പതിനു മക്കയില്‍നിന്ന് ഇഹ്്‌റാം ചെയ്ത് നേരെ അറഫയിലേക്കു പുറപ്പെടുകയാണെങ്കില്‍ ഹജ്ജിന് ദോഷമൊന്നും വരുന്നില്ല. സുന്നത്തുകള്‍ നഷ്ടപ്പെടുന്നു എന്നേയുള്ളൂ.
മിനായില്‍ താമസിക്കുന്ന ദിവസങ്ങളിലെല്ലാം ഓരോ നമസ്‌കാരവും അതിന്റെ സമയത്താണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍ ളുഹ് ര്‍, അസ്ര്‍, ഇശാ എന്നീ നമസ്‌കാരങ്ങള്‍ ഖസ്‌റാക്കി രണ്ടു റക്അത്ത് വീതമാണ് നമസ്‌കരിക്കേണ്ടത്.
Add Comment