പ്രമുഖ സ്വഹാബിയായ അര്‍ഖം ഇബ്നു അബീഅര്ഖം അല്മഖ്സൂമിന്റെ വീടാണിത്. സ്വഫാ മലയെ തൊട്ടുരുമ്മി സ്ഥിതിചെയ്തിരുന്ന ഈ വീടിന് ‘ദാറുല്ഖൈസൂറാന്’ എന്നും പേരുണ്ട്. ഇസ്ലാമിന്റെ ആരംഭകാലത്ത് നബിയും സ്വഹാബത്തും ശത്രുക്കളുടെ ആക്രമണത്തില്‍നിന്നും രക്ഷ തേടി അഭയം പ്രാപിച്ചത് ഇവിടെയായിരുന്നു. ഹംസയും ഉമറും (റ) ഇസ്ലാമാശ്ളേഷം നടത്തിയതും ഇവിടെ വെച്ചാണ്.
അബ്ദുല്‍ അസീസ് രാജാവിന്റെ കാലത്ത് ഈ വീട് പുതുക്കിപണിത് തഹ്ഫീളുല്‍ ഖുര്‍ആന്‍ മദ്റസയാക്കി മാറ്റി. ഹിജ്റ 1393 ല്‍ ഇത് നീക്കം ചെയ്ത് സ്വഫായുടെ പിറകിലുള്ള റോഡിലേക്ക് ചേര്‍ത്തു
ദാറുല്‍അര്‍ഖം

Add Comment