ഹജ്ജ് മാസങ്ങളില്‍ ആദ്യം ഉംറ ചെയ്യുകയും പിന്നീട് അതേ വര്‍ഷത്തില്‍തന്നെ ഹജ്ജ് നിര്‍വഹിക്കുകയും ചെയ്യുന്നതിന് തമത്തുഅ് എന്നുപറയുന്നു. ഇപ്രകാരം ഹജ്ജ് ചെയ്യുന്ന വ്യക്തിയെ ‘മുതമത്തിഅ്’ എന്നാണ് വിളിക്കുക. ആസ്വദിക്കുക, ഉപയോഗപ്പെടുത്തുക എന്നീ അര്‍ഥമുള്ള ‘തമത്തഅഃ’ യാണ് ക്രിയാരൂപം.
ഒരേ വര്‍ഷത്തിലെ ഹജ്ജ് മാസങ്ങളില്‍ നാട്ടിലേക്ക് മടങ്ങാതെതന്നെ ഉംറയുടെയും ഹജ്ജിന്റെയും കര്‍മങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് അവ ഉപയോഗപ്പെടുത്തുന്നതിനാലാണ് ഇതിന് തമത്തുഅ് എന്ന് പേര്‍ പറയാന്‍ ഒരു കാരണം.
തമത്തുഅ്

Add Comment