ഒരേ യാത്രയില്‍ മീഖാത്തില്‍നിന്നും ഹജ്ജിനും ഉംറക്കും ഒരുമിച്ച് ഇഹ്റാം ചെയ്യുന്നതിന് ഖിറാന്‍ എന്നുപറയുന്നു.
ഇപ്രകാരം ചെയ്യുന്ന വ്യക്തിയാണ് ഖാരിന്. രണ്ട് കാര്യം ഒരേ സമയത്ത് ചെയ്യുക, ഒന്ന് മറ്റൊന്നിനോട് ബന്ധിപ്പിക്കുക, കൂട്ടിച്ചേര്‍ക്കുക എന്നീ അര്‍ഥങ്ങളുള്ള ‘ഖാറന’യാണ് ക്രിയാരൂപം. അതായത് ഹജ്ജും ഉംറയും ഒരുമിച്ച് നിര്‍വഹിക്കുവാന്‍ നിയ്യത്ത് ചെയ്ത് രണ്ടിനുംകൂടി ഒരു ത്വവാഫും സഅ്യുംകൊണ്ട് മതിയാക്കി രണ്ടിന്റെയും സദ്ഫലം ഒരുമിച്ച് കരസ്ഥമാക്കുന്നതുകൊണ്ടാണ് ഇതിന് ഖിറാന്എന്നു പേര്വന്നത്. ഇബ്നു ഉമറില്‍നിന്ന് നിവേദനം. പ്രവാചകന്പറഞ്ഞു: ഹജ്ജിനും ഉംറക്കുംകൂടി ആരെങ്കിലും ഇഹ്റാം ചെയ്യുകയാണെങ്കില്അവന്ന് ഒരു ത്വവാഫും സഅ്യും മതിയാവും (തിര്‍മുദി) .
ഖിറാന്‍

Add Comment