സന്ദര്‍ശനം എന്നര്‍ഥമുള്ള ‘ഇഅ്തിമാര്‍’ എന്ന പദത്തില്‍നിന്നാണ് ഉംറയുടെ നിഷ്പത്തി. ഇഹ്‌റാം, ത്വവാഫ്, സഅ്‌യ്, മുടിവടിക്കുകയോ വെട്ടുകയോ ചെയ്യുക എന്നിവ ഉള്‍ക്കൊള്ളുന്ന ആരാധനാകര്‍മം നിര്‍വഹിക്കുന്നതിനുവേണ്ടി പരിശുദ്ധ കഅ്്ബ സന്ദര്‍ശിക്കുന്നതിന് ഉംറ എന്നുപറയുന്നു. ഇത് സമയനിര്‍ണിതമല്ല.
ഹജ്ജു പോലെത്തന്നെ ജീവിതത്തില്‍ ഒരു പ്രാവശ്യം നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമായ കര്‍മ്മമാണ് ഉംറ. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: ‘ നിങ്ങള്‍ ഹജ്ജും ഉംറയും അല്ലാഹുവിനു വേണ്ടി പൂര്‍ത്തിയാക്കി ചെയ്യുക’ (അല്‍ ബഖറ: 196)
ഒരിക്കല്‍ ആയിശ(റ)നബി(സ)യോട് ചോദിച്ചു: ‘ സ്ത്രീകള്‍ക്ക് ജീഹാദ് നിര്‍ബ്ബന്ധമാണോ? ‘. തിരുമേനി പ്രതിവചിച്ചു: ‘ അവര്‍ക്ക് സമരമില്ലാത്ത ജിഹാദ് നിര്‍ബ്ബന്ധമാണ് – ഹജ്ജും ഉംറയും’. (അഹ്്മദ്)
Add Comment