ഹജ്ജ് മാസങ്ങളില്‍ മീഖാത്തിലെത്തുന്ന ആള്‍ക്ക് ഇഹ്‌റാമിന്റെ മൂന്നു രൂപങ്ങളില്‍ ഒന്ന് സ്വീകരിക്കാവുന്നതാണ്. ഒന്ന്, ഉംറക്കുവേണ്ടി മാത്രം ഇഹ്്‌റാം ചെയ്യുക. രണ്ട്, ഹജ്ജിനു മാത്രം ഇഹ്്‌റാം ചെയ്യുക. മൂന്ന്, ഹജ്ജിനും ഉംറക്കും ഒന്നായി ഇഹ്്‌റാം ചെയ്യുക. ആദ്യത്തെ രൂപത്തിന് ‘തമത്തുഅ്’ എന്നും രണ്ടാമത്തെതിന് ‘ഇഫ്‌റാദ്’ എന്നും മൂന്നാമത്തെതിന് ‘ഖിറാന്‍’ എന്നും പറയുന്നു.
പ്രസ്തുത മൂന്നു രൂപങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതും നബി(സ) സഹാബിമാരെ പ്രത്യേകം ഉപദേശിച്ചതും ഒന്നാമത്തെ രൂപമാണ്. ഹജ്ജിന്റെയും ഉംറയുടെയും കര്‍മങ്ങള്‍ പ്രത്യേകം നിര്‍വഹിക്കാന്‍ കഴിയുന്നതോടുകൂടി, നിര്‍ബന്ധമായി ബലികര്‍മം അനുഷ്ഠിക്കപ്പെടുന്നു എന്നത് അതിന്റെ സവിശേഷതയാണ്. ഇഫ്‌റാദില്‍ ഉംറയും ബലിയുമില്ല. ഖിറാനില്‍ അതു രണ്ടും ഉണ്ടെങ്കിലും ഹജ്ജിന്റെയും ഉംറയുടെയും കര്‍മങ്ങള്‍ ഒന്നായിട്ടാണ് നിര്‍വഹിക്കപ്പെടുന്നത്.
Add Comment