Hajj Page

മുല്‍തസം

ഹജറുല്‍ അസ്‌വദിന്റെയും കഅ്ബയുടെ വാതിലിന്റെയും ഇടയിലുള്ള സ്ഥലത്തിന്നാണ് മുല്‍തസം എന്നു വിളിക്കുന്നത്. പിടിക്കുന്ന സ്ഥലം എന്നാണതിന്നര്‍ഥം. അവക്കിടയില്‍ നിന്നുകൊണ്ടുള്ള പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കും. സംസം വെള്ളം കുടിച്ച ശേഷം മുല്‍തസമില്‍ പ്രാര്‍ത്ഥിക്കുന്നത് സുന്നത്താണ്. നബി(സ) തന്റെ നെഞ്ചും മുഖവും മുല്‍തസമിനോട് ചേര്‍ത്തുവെച്ചതായി താന്‍ കണ്ടിരിക്കുന്നുവെന്ന് അംറുബ്‌നു ശുഐബ് തന്റെ പിതാവ് വഴി പിതാമഹനില്‍നിന്നുദ്ധരിച്ചിട്ടുണ്ട്. (ഫിഖ്ഹുസുന്ന, ഖാമൂസുല്‍ ഹജ്ജി വല്‍ ഉംറത്തി)Share

About the author

hajjpadasala

Add Comment

Click here to post a comment