Questions & Answers

അറഫയില്‍ മരണപ്പെട്ടാല്‍ ?

ഹജ്ജു നിര്‍വഹിക്കുന്ന ഒരാള്‍ അറഫയില്‍ സന്നിഹിതനായ ശേഷം മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ ഹജ്ജു പൂര്‍ത്തിയാകുമോ ?
…………………………………………

അറഫാ ദിനത്തില്‍ അറഫയില്‍ സന്നിഹിതനായി പ്രാര്‍ത്ഥനകള്‍ നടത്തി മരിക്കുന്ന ഒരാളുടെ ഹജ്ജ് അതോടെ പൂര്‍ത്തിയാകുന്നില്ല. കാരണം, ഹജ്ജിന്റെ സുപ്രധാന റുക്‌നുകളിലൊന്നായ ത്വവാഫുല്‍ ഇഫാദ അവന്‍ നിര്‍വഹിച്ചിട്ടില്ല.

അറഫ കഴിഞ്ഞാല്‍ ഹജ്ജിന്റെ രണ്ടാമത്തെ റുക്‌നാണ് ത്വവാഫുല്‍ ഇഫാദ. ഒരാള്‍ അറഫയില്‍ നില്‍ക്കുകയും ശേഷം ത്വവാഫുല്‍ ഇഫാദയും നിര്‍വഹിച്ച ശേഷം മരിക്കുന്നുവെങ്കില്‍ അയാളുടെ ഹജ്ജ് പൂര്‍ത്തിയായിട്ടുണ്ട്.

കാരണം ഹജ്ജിന്റെ ഏറ്റവും സുപ്രധാനമായ രണ്ട് റുക്‌നുകളും അവന്‍ നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും പ്രധാനവും അവന്റെ നിയ്യതാണ്. അതിനാണ് അല്ലാഹു പ്രതിഫലം നല്‍കുക. കാരണം അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ പറയുന്നതിങ്ങനെയാണ്. ഒരുവന്‍ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും പലായനം ചെയ്യുന്നവനായി സ്വവസതിയില്‍നിന്ന് പുറപ്പെടുകയും വഴിക്കുവെച്ചു മരണം സംഭവിക്കുകയും ചെയ്താല്‍ അവന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ ഉറച്ചതുതന്നെ. അല്ലാഹു വളരെ പൊറുത്തുകൊടുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അതിനാല്‍ ഒരു ഹാജിക്ക് അത്തരമൊരു നിയ്യത്താണ് ഉണ്ടാകേണ്ടത്. അങ്ങനെയെങ്കില്‍ ആ നിയ്യതിനനുസരിച്ചുള്ള പ്രതിഫലം അല്ലാഹു അവനുനല്‍കുന്നതാണ്, സാങ്കേതികമായി അവന്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെങ്കിലും