Performing Umrah

സഅ്‌യ്

സഫാ-മര്‍വകള്‍ക്കിടയില്‍ ഓടുന്നതിന് സഅ്‌യ്് എന്നു പറയുന്നു
* സ്വഫയോട് അടുക്കുമ്പോള്‍

إن الصفا و المروة من شعائر الله
‘ ഇന്ന സ്സഫാ വല്‍ മര്‍വത്ത മിന്‍ ശആഇരില്ലാഹ്’ (തീര്‍ച്ചയായും സ്വഫയും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാകുന്നു.) എന്ന ഖുര്‍ആന്‍ സൂക്തം ഓതുക. തുടര്‍ന്ന്

أبدأ بما بدأ الله به” അബ്ദഉ ബിമാ ബദഅല്ലാഹു ബിഹി’ (അല്ലാഹു തുടങ്ങിയത് കൊണ്ട് ഞാനും ആരംഭിക്കുന്നു) എന്നു പറയുക.

* ശേഷം കഅ്ബ കാണാവുന്ന വിധത്തില്‍ സ്വഫയിലേക്ക് കയറി നില്‍ക്കാന്‍ കഴിയുന്നവര്‍ അങ്ങനെ ചെയ്യുക. സ്വഫായില്‍ ഖിബ്‌ലക്ക് അഭിമുഖമായി നിന്നുകൊണ്ട്

لا إله إلا الله و الله أكبر” ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍’ (അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല, അല്ലാഹു ഏറ്റം വലിയവനാകുന്നു.) എന്ന് മൂന്ന് തവണ പറയുക. തുടര്‍ന്ന്

لا إله الا الله و حده لا شريك له ، له الملك و له الحمد ، يحي و يميت و هو على كل شيء قدير، لا إله إلاالله و حده، أنجز وعده و نصر عبده و هزم الأحزاب وحده.
‘ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്കലഹു ലഹുല്‍ മുല്‍ഖു വലഹുല്‍ ഹംദു യുഹ്‌യീ വ യുമീത്തു വഹുവ അലാ കുല്ലി ശൈഇന്‍ കദീര്‍, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു, അന്‍ജസ വഅ്ദഹു വ നസ്വറ അബ്ദഹു വ ഹസമല്‍ അഹ്‌സാബ വഹ്ദഹു.’ (അല്ലാഹു വല്ലാതെ മറ്റൊരു ഇലാഹുമില്ല. അവന്‍ ഏകനാകുന്നു. അവന് പങ്കുകാരനില്ല. സര്‍വ സ്തുതിയും സര്‍വഅധികാരങ്ങളും അവനാകുന്നു. ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് അവനാകുന്നു. അവന്‍ എല്ലാത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹുവല്ലാതെ ഇലാഹില്ല. അവന്‍ ഏകനാകുന്നു. അവന്‍ വാഗദത്തം നിറവേറ്റി തന്റെ ദാസനെ സഹായിച്ചു. ശത്രു കക്ഷികളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി). ഈ പ്രാര്‍ത്ഥന മൂന്ന് തവണ ആവര്‍ത്തിക്കുക. പിന്നീട് അറിയുന്ന മറ്റ് പ്രാര്‍ത്ഥനകളും ദിക്‌റുകളും ഉരുവിട്ടുകൊണ്ട് സ്വഫായില്‍ നിന്ന് മര്‍വയിലേക്കും തിരിച്ചും നടക്കുക. പച്ച അടയാളപ്പെടുത്തിയ സ്ഥലത്തിന് ഇടക്ക് വലിയ വേഗതയിലല്ലാതെ ഓടിനടക്കുക. ആ സമയത്ത്

رب اغفر وارحم و اهدني السبيل الأقوم’ റബ്ബി ഇഗ്ഫിര്‍ വര്‍ഹം വഹ്ദിനീ അസ്സബീലല്‍ അഖ്‌വം’ (നാഥാ, പൊറുക്കേണമേ, കരുണ ചെയ്യേണമേ, നേര്‍മാര്‍ഗത്തില്‍ എന്നെ നീ നയിക്കേണമേ.) എന്ന് പ്രാര്‍ത്ഥിക്കുക.

* സഅ്‌യ് 7 തവണ പൂര്‍ത്തിയാവുമ്പോള്‍ മര്‍വയിലേക്ക് കയറി ഖിബ്‌ലക്ക് അഭിമുഖമായി നിന്ന്‌കൊണ്ട് ആരംഭത്തില്‍ സ്വഫയില്‍ ചൊല്ലിയ അതേ പ്രാര്‍ത്ഥന ചൊല്ലുക. അറിയുന്ന കൂടുതല്‍ മറ്റ് പ്രാര്‍ത്ഥനകളും ദിഖ്‌റുകളും ചൊല്ലുന്നത് നല്ലതാണ്.

About the author

hajjpadasala

Add Comment

Click here to post a comment