Umrah

ത്വവാഫ് ചെയ്യുക.

* കഅ്ബയെ 7 തവണ ചുറ്റുന്ന കര്‍മ്മമാണ് ത്വവാഫ്. ഹജറുല്‍ അസ്‌വദ് ഉള്ള മൂലയാണ് ത്വവാഫ് തുടങ്ങുന്നതിന്റെയും ഓരോ എണ്ണം പൂര്‍ത്തിയാകുന്നതിന്റെയും സ്ഥാനം.
* പുരുഷന്മാര്‍ മേല്‍മുണ്ടിന്റെ വലത്തേ അറ്റം വലത്തേ കക്ഷത്തിലൂടെ എടുത്ത് വലതു തോള്‍ വെളിവാകുന്ന തരത്തില്‍ ഇടത്തേ ചുമലിന് മുകളില്‍ ഇടുക. (‘ഇള്ത്വിബാഅ്’ )
* സാധ്യമെങ്കില്‍ ഹജറുല്‍ അസ്‌വദ് ചുംബിക്കുക, അല്ലെങ്കില്‍ തൊട്ടുമുത്തുക. അതിനുമാകുന്നില്ലെങ്കില്‍ ഹജറുല്‍ അസ്‌വദിനു നേരെ കയ്യുയര്‍ത്തി

بسم الله، والله أكبر، اللهم إيمانا بك و تصديقا بكتابك ووفاء بعهدك و إتباعا لسنة نبيك محمد صلى الله عليه وسلم.

‘ ബിസ്മില്ലാഹ്, വല്ലാഹു അക്ബര്‍, അല്ലാഹുമ്മ ഈമാനന്‍ ബിക്ക വ തസ്ദീക്കന്‍ ബി കിത്താബിക്ക വ വഫാഅ ബി അഹ്ദിക്ക വത്തിബാഅന്‍ ലിസുന്നത്തി നബിയ്യിക്ക മുഹമ്മദിന്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലം.’ (അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ തുടങ്ങുന്നു. അല്ലാഹു ഏറ്റവും മഹാനാകുന്നു. അല്ലാഹുവേ, നിന്നില്‍ വിശ്വസിച്ചുകൊണ്ടും നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും നിന്നോട് ചെയ്ത വാഗ്ദാനം പാലിച്ചുകൊണ്ടും നിന്റെ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ചര്യ പിന്തുടര്‍ന്നുകൊണ്ടും ഞാന്‍ ആരംഭിക്കുന്നു) എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് കഅ്ബയെ ഇടതുഭാഗത്താക്കി ഹജറുല്‍ അസ്‌വദുള്ള മൂലയില്‍ നിന്ന് ത്വവാഫ് തുടങ്ങുക.
* ആദ്യത്തെ മൂന്ന് ചുറ്റലുകള്‍ ചുവടുകള്‍ അടുപ്പിച്ചടുപ്പിച്ച് വെച്ചുകൊണ്ട് വേഗത്തില്‍ നടക്കുന്നത് (റമല്‍) സുന്നത്താകുന്നു.
* ത്വവാഫില്‍ അല്ലാഹുവിനെ ഓര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ഖുര്‍ആന്‍ ഓതുകയും ചെയ്യുക.
* സാധിക്കുമെങ്കില്‍ വലതു കരം കൊണ്ട് റുക്‌നുല്‍ യമാനിനെ സ്പര്‍ശിക്കുക. തദവസരത്തില്‍

بسم الله ، والله أكبر(ബിസ്മില്ലാഹ്, അല്ലാഹു അക്ബര്‍) എന്ന് പറയുക.
* റുക്‌നുല്‍ യമാനിക്കും ഹജറുല്‍ അസ്‌വദിനുമിടക്കുള്ള സ്ഥലത്ത് ഇങ്ങനെ പ്രാര്‍ത്ഥിക്കുക:

ربنا آتنا فى الدنيا حسنة وفي الآخرة حسنة وقنا عذاب النار
‘ റബ്ബനാ ആത്തിനാ ഫിദ്ദുന്‌യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ അദാബന്നാര്‍’. (ഞങ്ങളുടെ നാഥാ നീ ഞങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും ന• പ്രധാനം ചെയ്യുകയും നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ.)
* ത്വവാഫ് കഴിഞ്ഞ ഉടനെ വലതു ചുമല്‍ മൂടുന്ന വിധം മേല്‍മുണ്ട് നേരെയിടുക. ശേഷം

واتخذوا من مقام إبراهيم مصلى” ‘ വത്തഹിദൂ മിന്‍ മഖാമി ഇബ്‌റാഹീമ മുസ്വല്ലാഹ്’ എന്ന ഖുര്‍ആന്‍ വാക്യം ഓതിക്കൊണ്ട് മഖാമു ഇബ്‌റാഹീമിന് മുന്നില്‍ ചെന്ന് രണ്ട് റക്അത്ത് നമസ്‌ക്കരിക്കുക. ആദ്യ റക്അത്തില്‍ ഫാതിഹക്ക് ശേഷം

قل يا أيها الكافرون” ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍’ എന്ന സൂറയും, രണ്ടാമത്തേതില്‍

قل هو الله أحد’ ഖുല്‍ ഹുവല്ലാഹു അഹ്ദ് ‘ എന്ന സൂറയും ഓതുക.
* ത്വവാഫും മഖാമു ഇബ്‌റാഹീമിന് പിന്നിലെ നമസ്‌ക്കാരവും കഴിഞ്ഞാലുടനെ സംസം വെള്ളം കുടിക്കുന്നത് സുന്നത്താണ്. ശേഷം ഹജറുല്‍ അസ്‌വദിന് അരികിലേക്ക് വന്ന് അതിനെ ചുംബിക്കുക / തൊട്ടുമുത്തുക.
* ഹജറുല്‍ അസ് വദിന്റെയും കഅ്ബയുടെ വാതലിന്റെയും ഇടയിലുമുള്ള സ്ഥാനത്തിനാണ് ‘ മുല്‍ തസം’ എന്ന് പറയുന്നത്. അവിടെ വെച്ച് പ്രാര്‍ത്ഥിക്കുന്നത് സുന്നത്താണ്.

About the author

hajjpadasala

Add Comment

Click here to post a comment