
മീഖാത്തിലെത്തിയാല്‍ ഇഹ്‌റാമിന് മുമ്പായി നഖം മുറിക്കുക, മീശവെട്ടുക, കക്ഷത്തിലെയും ഗുഹ്യഭാഗങ്ങളിലെയും രോമങ്ങള്‍ നീക്കുക, കുളിക്കുക, വുദു എടുക്കുക ശരീരത്തില്‍ സുഖന്ധം പുരട്ടുക എന്നീ കാര്യങ്ങള്‍ സുന്നത്താകുന്നു. പിന്നീട് ഇഹ്‌റാമിന്റെ വസ്ത്രം (തുണി, മേല്‍മുണ്ട്) ധരിക്കുക. സ്ത്രീകള്‍ക്ക് ഇഹ്‌റാമിന് പ്രത്യേക വസ്ത്രമില്ല. തുടര്‍ന്ന് ഫര്‍ദ് നമസ്‌ക്കാരമോ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരമോ നിര്‍വഹിക്കുക.
لبيك اللهم عمرةലബൈക്കല്ലാഹുമ്മ ഉംറത്തന്‍’ എന്നോ
اللهم لبيك عمرة ‘ അല്ലാഹുമ്മ ലബൈക്ക ഉംറത്തന്‍’ (അല്ലാഹുവേ, നിന്റെ വിളികേട്ട് ഞാനിതാ ഉംറയുടെ ഇഹ്‌റാം ചെയ്ത് വന്നിരിക്കുന്നു.) എന്നോ പറഞ്ഞ് ഇഹ്‌റാമില്‍ പ്രവേശിക്കാം.
ഇഹ്‌റാമില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഉടനെ തല്‍ബിയത്ത് ചൊല്ലുക.
لبيك اللهم لبيك ، لبيك لا شريك لك لبيك
إن الحمد و النعمة لك و الملك ، لا شريك لك.
‘ലബ്ബൈക്കല്ലാഹുമ്മ, ലബ്ബൈക്ക്, ലബ്ബൈക്ക ലാശരീക്കലക്ക ലബ്ബൈക്ക്. ഇന്നല്‍ ഹംദ, വന്നിഅ്മത ലക്ക വല്‍ മുല്‍ക ലാശരീകലക്’
(അല്ലാഹുവേ, ഞാനിതാ നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു. നിനക്കൊരു പങ്കുകാരനുമില്ല. ഞാനിതാ നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു. സര്‍വ്വ സ്തുതിയും നിനക്കാകുന്നു. എല്ലാ അനുഗ്രഹവും നിന്റേതാകുന്നു. എല്ലാ അധികാരവും നിനക്ക് മാത്രം. നിനക്കൊരു പങ്ക്കാരനുമില്ല.)
തുടര്‍ന്നുള്ള യാത്രയില്‍ തല്‍ബിയത്ത് ധാരാളമായി ചൊല്ലിക്കൊണ്ടിരിക്കുക. കഅ്ബയിലേക്ക് എത്തുന്നത് വരെ പുരുഷ•ാര്‍ ശബ്ദം ഉയര്‍ത്തിയും സ്ത്രീകള്‍ നേരിയ ശബ്ദത്തിലും തല്‍ബിയത്ത് തുടരുക.
ഇഹ്‌റാമില്‍ നിഷിദ്ധമായ കാര്യങ്ങള്‍:
1. മുടിയോ, രോമമോ മുറിക്കല്‍ / നീക്കല്‍
2. നഖം മുറിക്കല്‍
3. സുഗന്ധം ഉപയോഗിക്കല്‍
4. കുങ്കുമച്ചായം തേച്ച വസ്ത്രം ധരിക്കല്‍
5. സംയോഗം, വിവാഹം, വിവാഹാലോചന, കാമവികാരത്തോടുള്ള സ്പര്‍ശനം.
6. പുരുഷ•ാര്‍ തുന്നിയ വസ്ത്രം ധരിക്കല്‍
7. പുരുഷ•ാര്‍ തല മറക്കല്‍
8. സ്ത്രീകള്‍ ബുര്‍ഖാ, കൈയുറ ധരിക്കല്‍
9. വേട്ടയാടുകയോ വേട്ടയാടാന്‍ സഹായിക്കുകയോ ചെയ്യല്‍.
10. നിഷിദ്ധവാക്കും പ്രവൃത്തിയും അനാവശ്യ തര്‍ക്കവിതര്‍ക്കങ്ങളും
Add Comment