
ബസ്സ്, കാറ്, തീവണ്ടി, വിമാനം, കപ്പല്‍ തുടങ്ങിയ വാഹനങ്ങളില്‍ കയറുമ്പോള്‍ താഴെ പറയുന്ന പ്രാര്‍ത്ഥനയാണ് ചൊല്ലേണ്ടത്.
‘ സുബ്ഹാനല്ലദി സഖ്ഖറ ലനാ ഹാദാ വമാകുന്നാ ലഹു മുഖ്‌രിനീന്‍ വ ഇന്നാ ഇലാറബ്ബിനാ ല മുന്‍ഖലിബൂന്‍ അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ഫീ സഫരിനാ ഹാദാ അല്‍ ബിര്‍റ വത്തഖ്‌വാ വമിനല്‍ അമലി മാ തര്‍ളാ. അല്ലാഹുമ്മ ഹവ്വിന്‍ അലൈനാ സഫറനാ ഹാദാ വ ഥ്‌വി അന്നാ ബു അ് ദഹു അല്ലാഹുമ്മ അന്‍ത സ്സ്വാഹിബു ഫിസ്സഫരി വല്‍ഖലീഫത്തു ഫില്‍ അഹ്്‌ലി. അല്ലാഹുമ്മ ഇന്നീ അഊദുബിക്ക മിന്‍ വഅ്‌സാഇ സ്സഫറി വകആബത്തില്‍മന്‍ളരി വസൂഇല്‍ മുന്‍ഖല ബി ഫില്‍ മാലിവല്‍ അഹ്്‌ലി.’
( ഈ വാഹനം നമുക്ക് വിധേയമാക്കിതന്നവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അതിന്റെ നിര്‍മ്മാതാക്കള്‍ നമ്മളല്ലല്ലോ. നമ്മള്‍ നമ്മുടെ റബ്ബിങ്കലേക്ക് മടങ്ങേണ്ടവര്‍ തന്നെയാണ്. അല്ലാഹുവെ! എന്റെ യാത്രയില്‍ പുണ്യവും ഭക്തിയും നിനക്ക് തൃപ്തികരമായ കര്‍മ്മവും ഞാന്‍ നിന്നോട് തേടുന്നു. അല്ലാഹുവേ! ഞങ്ങളുടെ ഈ യാത്ര ഞങ്ങള്‍ക്ക് നീ സുഗമമാക്കി തരേണമേ! അതിന്റെ അകലം ചുരുക്കിതരേണമേ! അതിന്റെ അകലം ചുരുക്കിതരേണമേ, അല്ലാഹുവേ! നീയാണ് യാത്രയിലെ കൂട്ടുകാരന്‍, കുടുംബത്തിലെ പ്രതിനിധിയും നീ തന്നെ. അല്ലാഹുവേ! യാത്രാ ക്ലേശത്തില്‍ നിന്നും ദയനീയാവസ്ഥയില്‍നിന്നും, ധനത്തിലും കുടുംബത്തിലും ഉള്ള ദുരനുഭവങ്ങളില്‍നിന്നും നിന്നോട് മാത്രം ഞാന്‍ അഭയം തേടുന്നു.) ( ഇബ്‌നു ഉമറില്‍ നിന്ന് സഹീഹു മുസ്്‌ലിം)
Add Comment