Dua's

സഫാ-മര്‍വായുടെ മുകളില്‍

ഹജ്ജിന്റെയും ഉംറയുടെയും പ്രധാന കര്‍മ്മങ്ങളില്‍ പെട്ടതാണല്ലോ സഫായുടെയും മര്‍വായുടെയും ഇടയിലുള്ള സഅയ് (ഓട്ടം). സഫയില്‍ നിന്നാരംഭിച്ച് മര്‍വയിലെത്തുന്നതോടെ ഒരു പ്രാവശ്യം പൂര്‍ത്തിയായി. സഅ്‌യ് ആരംഭിക്കുമ്പോള്‍ സഫായുടെ മുകളില്‍ നിന്ന് കഅ്ബായിലേക്ക് തിരിഞ്ഞു ഇവ്വിധം പ്രാര്‍ത്ഥിക്കുന്നത് സുന്നത്താണ്.

‘ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്കലഹു ലഹുല്‍ മുല്‍ഖു വലഹുല്‍ ഹംദു യുഹ്‌യീ വ യുമീത്തു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു, അന്‍ജസന്‍ വഹ്ദഹു വ നസ്വറ അബ്ദഹു വ ഹസമല്‍ അഹ്‌സാബ വഹ്ദഹു.’ (അല്ലാഹു വല്ലാതെ മറ്റൊരു ഇലാഹുമില്ല. അവന്‍ ഏകനാകുന്നു.

അവന് പങ്ക് കാരനില്ല. സര്‍വ്വ സ്തുതിയും സര്‍വ്വ അധികാരങ്ങളും അവനാകുന്നു. ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് അവനാകുന്നു. അവന്‍ എല്ലാത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹുവല്ലാതെ ഇലാഹില്ല. അവന്‍ ഏകനാകുന്നു. അവന്‍ വാഗദത്തം നിറവേറ്റി തന്റെ ദാനസനെ സഹായിച്ചു. ശത്രു കക്ഷികളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി.)
ഇങ്ങനെ മൂന്ന് തവണ ചൊല്ലിയ ശേഷം ഇഷ്ടമുള്ള രൂപത്തില്‍ പ്രാര്‍ത്ഥിക്കാം. ഇതേ പ്രകാരം മര്‍വായുടെ മുകളിലും ചെയ്യേണ്ടതാണ്. സഅ്‌യിനിടയിലും പ്രത്യേകമായ പ്രാര്‍ത്ഥനകള്‍ സ്ഥിരപ്പെട്ടു വന്നിട്ടില്ല. സ്വതന്ത്രമായ രീതിയില്‍ പ്രാര്‍ത്ഥനകളും ദിക്‌റുകളും ഖുര്‍ആന്‍ പാരായണവുമെല്ലാം ആകാം.
‘റബ്ബി ഇഅ്ഫിര്‍ വര്‍ഹം ഇന്നക അന്‍തല്‍ അഅസ്സുല്‍ കരീം’ (നാഥാ, നീ പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യേണമേ, നിശ്ചയം നീ അതീവ പ്രതാപവാനും അത്യുദാരനുമാണല്ലോ). എന്ന പ്രാര്‍ത്ഥന സഹാബികളില്‍ പലരും സഅ്‌യിന്നിടയില്‍ ചൊല്ലിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.